play-sharp-fill

അഭയ കൊലക്കേസിൽ വാദം തുടങ്ങി: ഒന്നാം സാക്ഷി സിസ്റ്റർ അനുപമ പ്രതികൾക്കനുകൂലമായി കൂറുമാറി

സ്വന്തം ലേഖിക തിരുവനന്തപുരം : അഭയ കേസിൽ ഒന്നാം സാക്ഷി കൂറുമാറി. സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. അഭയ ധരിച്ചിരുന്ന ശിരോവസ്ത്രവും ചെരിപ്പും കണ്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. കോടതി ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു. കേസിൽ ഏറെ നിർണായകമായ മൊഴി നൽകിയിരുന്ന സാക്ഷിയായിരുന്നു സിസ്റ്റർ അനുപമ. കൊല്ലപ്പെട്ട സിസ്റ്റർ അഭയയോടൊപ്പമാണ് അനുപമയും താമസിച്ചിരുന്നത്. സംഭവ ദിവസം രാവിലെ അടുക്കളയിൽ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടുവെന്നാണ് അനുപമ സിബിഐ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്. 27 വർഷങ്ങൾക്കിപ്പുറമാണ് സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിച്ചത്. തിരുവനന്തപുരം […]

ഭാര്യയും ഭർത്താവും പെട്രോൾ ഒഴിച്ച് തീ കൊളുത്തി: ഭാര്യ മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ; കുട്ടി സുരക്ഷിതനായി കാറിനുള്ളിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീടിനുള്ളിൽ ഭാര്യയും ഭർത്താവും പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹ്യ ചെയ്യാൻ ശ്രമിച്ചു. പൊള്ളലേറ്റ ഭർത്താവ് അതീവ ഗുരുതരാവസ്ഥയിലായി. ഭാര്യ മരിച്ചു. ഇവരുടെ മകനാകട്ടെ വീടിനു മുന്നിൽ കിടന്ന കാറിനുള്ളിൽ സുരക്ഷിതനായിരുന്നു. നെയ്യാറ്റിൻകരയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. പൊള്ളലേറ്റ് കാട്ടലുവിള സ്വദേശി ദേവിക മരിച്ചു. ഭർത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു മുന്നിൽ നിർത്തിയിട്ട കാറിനുള്ളിൽ ഇവരുടെ കുട്ടിയെ കണ്ടെത്തി. അമരവിളയിൽ വീട്ടിനുള്ളിൽ ദമ്ബതികളെ പൊള്ളലേറ്റ നിലയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അയൽവാസികൾ കണ്ടെത്തിയത്. നിലവിളിയും […]

എഫ്‌ഐആർ റദ്ദാക്കണം ; ബിനോയ് കോടിയേരിയുടെ ഹർജി ഇന്ന് മുംബൈ ഹൈക്കോടതിയിൽ

സ്വന്തം ലേഖിക മുംബൈ : പീഡനക്കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന ബിഹാർ സ്വദേശിയായ യുവതിയുടെ പരാതിയിൽ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിനോയുടെ വാദം. കഴിഞ്ഞമാസം 29 ന് ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഡിഎൻഎ പരിശോധന ഫലം കൈപ്പറ്റിയോ എന്ന കാര്യം രജിസ്ട്രാർ ഇന്ന് കോടതിയെ അറിയിക്കും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള […]

കുമരകത്ത് സീരിയലിനിടെ ഭർത്താവ് ഭക്ഷണം ചോദിച്ചു: കയ്യിലിരുന്ന കത്തിയ്ക്ക് ഭർത്താവിനെ വെട്ടി വീഴ്ത്തി: ഭാര്യയും മാതാപിതാക്കളും പിടിയിൽ

സ്വന്തം ലേഖകൻ കുമരകം: സീരിയൽ കാണുന്നതിനിടെ മദ്യലഹരിയിൽ എത്തി ഭക്ഷണം ചോദിച്ച ഭർത്താവിനെ ഭാര്യ വെട്ടി വീഴ്ത്തി. വെട്ടേറ്റ ഭർത്താവ് തറയിൽ വീണെങ്കിലും ഭാര്യ തിരിഞ്ഞ് നോക്കിയില്ല. ഒടുവിൽ ആക്രമിച്ച ഭാര്യയുടെ തലമുടിയ്ക്ക് ഭർത്താവ് ക്ഷുഭിതനായി കുത്തിപ്പിടിച്ചതോടെ വീട്ടിൽ കൂട്ടത്തല്ലായി. മണർകാട് സ്വദേശി അഭിലാഷിനാണ് കഴിഞ്ഞ ദിവസം കുമരകത്ത് ഭാര്യവീട്ടിൽ വച്ച് വെട്ടേറ്റത്. മദ്യപിച്ച് വീട്ടിലെത്തുന്ന സന്തോഷ് ഭാര്യവീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ സീരിയല്‍ കാണുന്നതിനിടെ മദ്യപിച്ച്‌ എത്തിയ അഭിലാഷ് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭാര്യ ഇയാളെ ശ്രദ്ധിക്കാതെ ടിവി കാണൽ […]

രണ്ടു വർഷം ജയിൽ വാസം: സമ്പാദിച്ചത് 18000 രൂപ; കുറച്ചത് 15 കിലോ : പീഡനക്കേസിൽ അകത്തായ ആൾ ദൈവം ജയിൽ വാസം ആഘോഷമാക്കുന്നു

സ്വന്തം ലേഖകൻ ലഖ്നൗ:  പീഡനവും കൊലപാതകവും അടക്കമുള്ള ക്രൂര കുറ്റകൃത്യങ്ങളിൽ കുടുങ്ങി അകത്തായ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങിന് ജയിലിൽ ജോലി പച്ചക്കറി കൃഷി. രണ്ടു വർഷത്തോളമായി ജയിലിൽ കഴിയുന്ന ഇദ്ദേഹം 18000 രൂപയാണ് പച്ചക്കറി കൃഷിയിലൂടെ സമ്പാദിച്ചിരിക്കുന്നത്. അണ്‍ സ്‌കില്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗൂര്‍മീതിന് ദിവസവും 40 രൂപയാണ് ജോലിയ്ക്ക് ശമ്പളം നല്‍കുന്നത്. ആൾ ദൈവത്തിന്റെ ഭാരം ജയിലില്‍ വെച്ച്‌ പതിനഞ്ചു കിലോ കുറഞ്ഞെന്ന് അധികൃതര്‍ പറയുന്നു. ജയില്‍ വളപ്പില്‍ കൃഷിപ്പണികള്‍ ചെയ്തതു മൂലമാണ് അദ്ദേഹത്തിന്റെ ഭാരം കുറഞ്ഞത്. […]

മുസ്ലീം പേരിന്റെ പേരിൽ റഹിം രണ്ടു ദിവസം അനുഭവിച്ചത് ക്രൂരമായ പീഡനങ്ങൾ: രണ്ടു ദിവസങ്ങൾ നീണ്ട സമ്മർദത്തിനൊടുവിൽ എൻ.ഐ.എ കണ്ടെത്തി റഹിം നിരപരാധി; റഹിമിനെ തീവ്രവാദിയാക്കിയ മാധ്യമങ്ങൾ ഇനി തെറ്റ് തിരുത്തുമോ..?

സ്വന്തം ലേഖകൻ കൊച്ചി: ഒരു മനുഷ്യനെ രണ്ടു ദിവസത്തോളം തീവ്രവാദിയാക്കി ആരോപണത്തിന്റെ മുൾ മുനയിൽ നിർത്തുക. രണ്ടു ദിവസത്തോളം മാധ്യമങ്ങളുടെ തലക്കെട്ടിൽ നിറയ്ക്കുക. ഇല്ലാത്ത തീവ്രവാദ ബന്ധവും, കടൽകടന്നെത്തിയ തീവ്രവാദിയുടെ സഹായിയുമാക്കുക. റഹിം എന്ന മുസ്ലീം പേരിന്റെ പേരിൽ കൊടുങ്ങല്ലൂർ സ്വദേശി അനുഭവിച്ചത് കൊടിയ മാനസിക പീഡനം. മാധ്യമങ്ങളിൽ ചിത്രം സഹിതം വാർത്ത വന്നു എന്നത് മാത്രമല്ല, രാജ്യത്തേയ്ക്കുള്ള തീവ്രവാദികളുടെ കടന്നു വരവിന് പായവിരിക്കുന്നത് റഹിം ആണെന്ന രീതിയിലായിരുന്നു പ്രചാരണങ്ങളെല്ലാം. എന്നാൽ, ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തിട്ടും സംശയാസ്പദമായ തെളിവുകളൊന്നും  ലഭിക്കാത്തതിനെ തുടർന്ന് […]

മരിച്ച സാക്ഷിയ്ക്കും സമൻസ്: അഭയ കേസിൽ സി.ബി.ഐ കോടതിയുടെ സമൻസ് കൈപ്പറ്റാൻ ആളില്ല; നിർണ്ണായക സാക്ഷിയില്ലാതെ ഇനി വിചാരണ

സ്വന്തം ലേഖകൻ കോട്ടയം: കാൽനൂറ്റാണ്ടിലേറെയായി ഇഴഞ്ഞു നീങ്ങുന്ന അഭയ കേസിൽ വീണ്ടും ട്വിസ്റ്റ്. കേസിലെ മരിച്ചു പോയ നിർണ്ണായക സാക്ഷിയ്ക്കാണ് കോടതി ഇപ്പോൾ വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. ദൃക്സാക്ഷിയും  നൈറ്റ് വാച്ച്മാനുമായ കോട്ടയം പാറംമ്പുഴ കൊശമറ്റം കോളനിയിലെ എസ്. ദാസിനാണ് ഇപ്പോൾ കോടതി സമൻസ് അയച്ചത്. തിങ്കളാഴ്ച സി.ബി.ഐ പ്രത്യേക കോടതിയിൽ ആരംഭിക്കുന്ന വിചാരണയ്ക്കായി ചൊവ്വാഴ്ച കോടതിയിൽ എത്തി മൊഴി നൽകണമെന്നാണ് ആവശ്യം. 64 കാരനായിരുന്ന ദാസ് 2014 ഫെബ്രുവരി 28 ന് മരിച്ചിരുന്നു. ഇത് അറിയാതെയാണ് ഇപ്പോൾ കോടതി സാക്ഷിയ്ക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് […]

സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ ഭീഷണി വീണ്ടും തുടരുന്നു: സഭയ്‌ക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ നടപടി ഉറപ്പ്; പ്രതികാര നടപടകൾ തുടരുമ്പോൾ പോരാടാനുറച്ച് ലൂസി

സ്വന്തം ലേഖകൻ മാനന്തവാടി: സഭയ്‌ക്കെതിരായി ഒറ്റയ്ക്ക് പോരാട്ടം നടത്തുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ വീണ്ടും ശക്തമായ നടപടികളുമായി സഭ. സഭയ്‌ക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ സഭയിൽ നിന്നും മഠത്തിൽ നിന്നും തന്നെ പുറത്താക്കുമെന്ന ഭീഷണിയാണ് ഇപ്പോൾ സഭ ഉയർത്തിയിരിക്കുന്നത്. പൊലീസിൽ നൽകിയ പരാതി പിൻവലിച്ച് മാപ്പ് പറയണമെന്നും, അച്ചടക്കവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ മഠത്തിൽ നിന്ന് പുറത്തു പോകേണ്ടിവരുമെന്നുമുള്ള ഭീഷണിയുമായി സി. ലൂസി കളപ്പുരയ്ക്ക് എഫ്.സി.സി സഭയുടെ കത്ത് അയച്ചതോടെയാണ് ഇപ്പോൾ സംഭവം വീണ്ടും വിവാദമായി മാറിയിരിക്കുന്നത്. സിസ്റ്റർ ലൂസിയെ പുറത്താക്കുന്നത് ഫ്രാങ്കോക്കെതിരെ […]

പ്രസവിച്ച ദിവസം തന്നെ കുഞ്ഞിനെയും അമ്മയെയുമായി കൊടേക്കനാലിൽ ടൂർ പോണം: ആശുപത്രിയിൽ ബഹളം വച്ച യുവാവിന് പൊലീസ് സ്റ്റേഷനിൽ സുഖവാസം..!

സ്വന്തം ലേഖകൻ അടിമാലി: പ്രസവദിവസം തന്നെ കുഞ്ഞിനെയും അമ്മയെയും കൂട്ടി കൊടേക്കനാലിൽ ടൂർ പോകണമെന്നാവശ്യപ്പെട്ട് യുവാവിന് പൊലീസ് സ്റ്റേഷനിൽ സുഖവാസം. അടിമാലി താലൂക്ക് ആസുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു യുവാവിനെ പൊലീസ് സ്‌റ്റേഷനിൽ സുഖവാസം നൽകിയ സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് പ്രസവിച്ച് കിടക്കുന്ന ഭാര്യയെ കാണാൻ യുവാവും സുഹൃത്തും അടിമാലി ജനറൽ ആശുപത്രിയിൽ എത്തിയത്. മൂന്നാർ ചെണ്ടുവരെ സ്വദേശിയായ നവീൻ തോമസാണ് മദ്യപിച്ച് ലക്കുകെട്ട് ആശുപത്രിയിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ സെൽവത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു […]

അമ്മയെ വെട്ടിക്കൊന്ന മകൻ പൊലീസിൽ കീഴടങ്ങി: സംഭവം കോതമംഗലത്ത്; കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്

ക്രൈം ഡെസ്‌ക് കൊച്ചി: സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ മകൻ വീടിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. കോതമംഗലം കല്ലിങ്കപ്പറമ്പിൽ കുട്ടപ്പന്റെ ഭാര്യ കാർത്തിയാനിയെ(61)യാണ് മകൻ അനീഷ് കുമാർ(34) വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം കത്തിയുമായി പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ എത്തുകയായിരുന്നു. പഞ്ചായത്ത് അംഗത്തിന്റെ നിർദേശാനുസരണം അനീഷ് പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്ത് ആവശ്യപ്പെട്ട് അനീഷ് സ്ഥിരമായി വീട്ടിൽ പ്രശ്‌നമുണ്ടാക്കുമായിരുന്നു. അമ്മ മാത്രമാണ് അനീഷിനുള്ളത്. അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയിരുന്നു. അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ തന്റെ പേരിലേയ്ക്ക് […]