കോട്ടയം പൊൻകുന്നത്തും മാവോയിസ്റ്റ് സാന്നിധ്യം: ജലീലിന്റെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് പോസ്റ്റർ; ഇന്റലിജലൻസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: വയനാട്ടിൽ പൊലീസ് ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സി.പി ജലീൽ കൊല്ലപ്പെട്ടതിൽ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് മാവോയിസ്റ്റ് പോസ്റ്റർ. കാര്യമായ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് വിശ്വസിക്കപ്പെട്ടിരുന്ന കോട്ടയം പൊൻകുന്നത്താണ് ഇപ്പോൾ മാവോയിസ്റ്റ് പോസ്റ്റർ പതിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ഈ പ്രദേശത്ത് പോസ്റ്റർ പതിച്ചതെന്നാണ് സംശയിക്കുന്നത്. പൊൻകുന്നം ഗ്രാമദീപം ജംഗ്ഷനിലാണ് പോസ്റ്റർ പതിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ജലീലിന്റെ മരണം, പൊറുക്കില്ല ഒരിക്കലും എന്നു രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റർ പ്രദേശത്തെ മൂന്നിടത്താണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ മൂന്നു പോസ്റ്ററുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിയിട്ടുണ്ട്. ഈ പോസ്റ്ററുകൾ പതിച്ചത് […]

പാമ്പാടി കൂരോപ്പടയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയത് പണം കടംവാങ്ങിയ തർക്കത്തെ തുടർന്ന്: വീട് ജപ്തി ചെയ്യാൻ ബാങ്കുകാർ എത്തിയിട്ടും സുഹൃത്തിൽ നിന്നു കടം വാങ്ങിയ പണം തിരികെ നൽകിയില്ല; കലികയറിയ കൂട്ടുകാരൻ ക്വട്ടേഷൻ സംഘത്തെയുമായെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയി: കണ്ടു നിന്ന നാട്ടുകാർ പൊലീസിനെ വിളിച്ചു; ഒടുവിൽ കൂട്ടുകാർ റിമാൻഡിലുമായി: കൂരോപ്പടയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിലെ കഥ ഇങ്ങനെ

സ്വന്തം ലേഖകൻ പാമ്പാടി: കൂരോപ്പടയിൽ ക്വട്ടേഷൻ സംഘം യുവാവിനെതട്ടിക്കൊണ്ടു പോയത് സുഹൃത്തുക്കളിൽ നിന്നും പല തവണയായി കടം വാങ്ങിയ തുക തിരികെ നൽകാതിരുന്നതിനെ തുടർന്ന്. തട്ടിക്കൊണ്ടു പോകാൻ നേതൃത്വം നൽകിയ യുവാവിന്റെ വീടിന്റെ ജപ്തി നടക്കുമെന്ന് ഉറപ്പായതോടെയാണ് സംഘം പണം തിരികെ ആവശ്യപ്പെട്ടത്. എന്നാൽ, എന്നിട്ടും ഇരയാക്കപ്പെട്ട യുവാവ് പണം തിരികെ നൽകിയില്ല. ഇതോടെയാണ് ഇയാൾ ക്വട്ടേഷൻ സംഘത്തെയുമായെത്തി വീട് അടിച്ചു തകർത്തതും, യുവാവിനെ തട്ടിക്കൊണ്ടു പോയതുമെന്നു പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് നാലരയോടെ കൂരോപ്പട ഉറുമ്പിൽ ഫെലിക്‌സ് ഷാജിയെ(27)യാണ് കാറിലെത്തിയ ആറംഗ സംഘം […]

ഓട്ടോഡ്രൈവറായി കൊച്ചിയിലെത്തി: ആർഭാട ജീവിതത്തിന് കഞ്ചാവ് വിൽപ്പന: രണ്ടു കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ആർഭാട ജീവിതം സ്വപ്‌നം കണ്ട് കഞ്ചാവ് കച്ചവടം ചെയ്യാൻ ഇറങ്ങിത്തിരിച്ച യുവാവ് ഒടുവിൽ ജയിലിലായി. സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശിയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കണ്ണൂർ വളപട്ടണം കെ.വി ഹൗസിൽ ആഷിഖി (26) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായി എറണാകുളത്തെത്തിയ ആഷിഖ് ആർഭാട ജീവിതത്തിന് കഞ്ചാവ് വിൽപനയിലേക്ക് കടക്കുകയായിരുന്നു. ആവശ്യക്കാരനെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയാണ് എക്സൈസ് സ്പെഷൽ സ്‌ക്വാഡ് ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. സൗത്ത് […]

പാമ്പാടി കൂരോപ്പടയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന് നാട്ടുകാർ; കാറിനെ പിൻതുടർന്ന് സാഹസികമായി പൊലീസ് സംഘം പ്രതികളെ പിടികൂടി; തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന യുവാവിന്റെ മൊഴിയിൽ വലഞ്ഞ് പൊലീസ്; മറ്റൊരു കെവിൻ കേസ് ഒഴിവായ ആശ്വാസത്തിൽ പാമ്പാടി പൊലീസ്

ക്രൈം ഡെസ്‌ക് പാമ്പാടി: പാമ്പാടി കൂരോപ്പടയിൽ കാറിലെത്തിയ സംഘം യുവാവിനെ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോയതായി നാട്ടുകാരുടെ പരാതി. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് കാറിലെത്തിയ ആറംഗ സംഘം വീട്് അടിച്ച് തകർക്കുകയും, കൂരോപ്പട ഉറുമ്പിൽ ഫെലിക്‌സ് ഷാജിയെ (27) തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. ഇവർ സഞ്ചരിച്ച വാഹനത്തെ കായംകുളം വരെ പിൻതുടർന്ന പൊലീസ് സംഘം പ്രതികളെ പിടികൂടിയെങ്കിലും തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ഇരയാക്കപ്പെട്ട യുവാവ് മൊഴി നൽകിയതോടെ പൊലീസും കുഴങ്ങി. ഫെലിക്‌സ് ചില കേസുകളിൽ പ്രതിയാക്കപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട ചിലരാണ് ഫെലിക്‌സിനെ […]

പോസ്റ്റർ എഴുതുന്നതിനെച്ചൊല്ലി തർക്കം: തിരുവാതുക്കലിൽ സംഘർഷം: ബിജെപി പ്രകടനവും സിപിഎം കൺവൻഷനും നേർക്കുനേർ; രണ്ടു ബിജെപി പ്രവർത്തകർക്ക് പരിക്ക്; മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ; പ്രദേശത്ത് വൻ പൊലീസ് സന്നാഹം

സ്വന്തം ലേഖകൻ കോട്ടയം: പോസ്റ്റർ എഴുതുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തിരുവാതുക്കലിൽ സിപിഎം ബിജെപി സംഘർഷം. രണ്ടു ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റപ്പോൾ, മൂന്നു സിപിഎം പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലായി. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത് സിപിഎം തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയ്ക്കരികിൽ വരെയെത്തി. കൺവൻഷൻ വേദിയ്ക്ക് നൂറു മീറ്റർ അകലെ വച്ച് പൊലീസ് പ്രകടനം തടഞ്ഞതോടെ വൻ സംഘർഷം ഒഴിവായി. സംഭവത്തിൽ ബിജെപി പ്രവർത്തകരും തിരുവാതുക്കൽ സ്വദേശികളുമായ ബിനീഷ് കുമാർ, റെജിമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് […]

മകനൊപ്പം വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നതിനിടെ കാണാതായ വീട്ടമ്മയുടെ മൃതദേഹം ആറ്റിൽ: മണർകാട്ട് നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത് തൊടുപുഴയിൽ; സംഭവത്തിന്റെ തുമ്പ് കണ്ടെത്താനാവാതെ പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: മകനൊപ്പം വിദേശത്തേയ്ക്ക് പോകാൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെ കാണാതായ വീട്ടമ്മയുടെ മൃതദേഹം തൊടുപുഴയിൽ മൂവാറ്റുപുഴയാറ്റിൽ കണ്ടെത്തി. വീട്ടിനുള്ളിൽ ഭർത്താവിനോട് സംസാരിച്ചുകൊണ്ടിരുന്ന, മകന്റെ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരുന്ന വീട്ടമ്മയുടെ ദുരൂഹ തിരോധാനത്തിനും മരണത്തിനും കാരണം കണ്ടെത്താനാവാതെ അന്തം വിട്ട് പൊലീസ്. പാമ്പാടി വെള്ളൂർ മഠത്തുംകുന്നേൽ മോളി (ഏലിയാമ്മ – 56)യെയാണ് മാർച്ച് 16 ശനിയാഴ്ച മുതൽ കാണാതായത്. ഏലിയാമ്മയും ഭർത്താവും, മകന്റെ അഞ്ചു മാസം പ്രായമുള്ള കുട്ടിയും മാത്രമാണ് വീട്ടിലുള്ളത്. ശനിയാഴ്ച രാവിലെ ഇവർ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ മോളി പുറത്തേയ്ക്ക് ഇറങ്ങിപ്പോകുകയായിരുന്നു. ഇപ്പോൾ തിരികെ […]

കൊലയാളി വണ്ടി ഡ്യൂക്ക് മക്കൾക്ക് വാങ്ങി നൽകുന്ന മാതാപിതാക്കൾ ഈ വീഡിയോ ഒന്ന് കാണുക: കടുത്തുരുത്തിയിൽ ലോറിയ്ക്കടിയിലേയ്ക്ക് പാഞ്ഞുകയറി ദാരുണമായി മരിക്കുന്ന 21കാരൻ; റോഡുകളിൽ രക്തം വീഴ്ത്തുന്ന കൗമാരക്കാർക്ക് കാലനായി ഡ്യൂക്ക്; കടുത്തുരുത്തി അപകടത്തിന്റെ വീഡിയോ ഇവിടെ കണ്ട് വില്ലനാരെന്ന് വിലയിരുത്താം

സ്വന്തം ലേഖകൻ കോട്ടയം: കൊലയാളി വണ്ടിയായ ഡ്യൂക്കിന്റെ അമിത വേഗത്തിന് ഇരയായി പ്രതിദിനം എന്നോണം നാട്ടിലെ റോഡുകളിൽ പൊലിഞ്ഞ് വീഴുന്നത് നൂറുകണക്കിന് ജീവനുകളാണ്. ഇത് ശരിവയ്ക്കുന്നതാണ് ഏറ്റവും ഒടുവിൽ കടുത്തുരുത്തിയിൽ നിന്നും പുറത്ത് വരുന്ന വാർത്ത. കടുത്തുരുത്തിയിൽ യുവാവിന്റെ ജീവനെടുത്തത് ഡ്യൂക്കിന്റെ അമിത വേഗം തന്നെയായിരുന്നു. കടുത്തുരുത്തി കുറുപ്പന്തറയിൽ മാർച്ച് 13 ബുധനാഴ്ചയുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ കണ്ടത് അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്കിന്റെ ദൃശ്യങ്ങളാണ്. ടോറസ് ലോറിയ്ക്കടിയിലേയ്ക്ക് പാഞ്ഞ് കയറുന്ന ബൈക്ക് ദിശ തെറ്റിയെത്തിയതാണെന്ന് ചിത്രങ്ങളിൽ വ്യക്തം. എന്നിട്ടും, അ്പകടത്തിൽ […]

ന്യൂസിലൻഡ് പള്ളിയിലെ വെടിവെയ്പ്പ്: കൊല്ലപ്പെട്ടവരിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവതിയും; ജീവൻ നഷ്ടമായത് പള്ളിയ്ക്കുള്ളിൽ പ്രാർത്ഥിക്കുമ്പോൾ

സ്വന്തം ലേഖകൻ വെല്ലിങ്ടൺ : പള്ളിയ്ക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ പാഞ്ഞെത്തിയ കൊലയാളിയുടെ തോക്കിന് ഇരയായവരിൽ മലയാളി യുവതിയും. ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് വെടിവെപ്പിൽ മരിച്ചവരിൽ കൊടുങ്ങല്ലൂർ സ്വദേശിനി കൊച്ചി മാടവന പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ അൻസി(23)യും ഉണ്ടെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്.  കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്ന അൻസി കഴിഞ്ഞ വർഷമാണ് ന്യൂസീലൻഡിലേക്ക് പോയത്. ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്ന ഭർത്താവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആകെ അഞ്ച് ഇന്ത്യക്കാരാണ് ഭീകരാക്രമണത്തിൽ മരിച്ചത്. നേരത്തെ കാണാതായത് ഏഴ് ഇന്ത്യൻ പൗരൻമാരെയും രണ്ട് ഇന്ത്യൻ വംശജരെയുമാണെന്ന് സ്ഥിരീകരിച്ച് ന്യൂസീലൻഡ് […]

തൃക്കൊടിത്താനം പള്ളിയിൽ വൈദികരെ കെട്ടിയിട്ട് മോഷണം: എട്ടാം ദിവസം രണ്ടു പ്രതികൾ പിടിയിൽ; പിടിയിലായവൻ വമ്പൻ മോഷ്ടാക്കൾ; ഒരാഴ്ചകൊണ്ട് ജില്ലയിൽ നിന്നു മോഷ്ടിക്കാൻ ലക്ഷ്യമിട്ടത് കോടികൾ; പിടിയിലായതോടെ പൊളിഞ്ഞത് വൻ മോഷണ പ്ലാൻ; പാറമ്പുഴയിലും മോഷണം നടത്തിയത് ഇതേ സംഘം

സ്വന്തം ലേഖകൻ കോട്ടയം: തൃക്കൊടിത്താനത്ത് പള്ളിയിൽ വൈദികരെ പൂട്ടിയിട്ട് ആറു ലക്ഷത്തോളം രൂപ മോഷ്ടിച്ച വമ്പൻ അന്തർ സംസ്ഥാന മോഷണ സംഘം പിടിയിലായതോടെ തെളിഞ്ഞത് സംസ്ഥാനത്തെമ്പാടും നടന്ന വൻ മോഷണങ്ങൾ. പാറമ്പുഴയിൽ വീട്ടമ്മയെ കബളിപ്പിച്ച് സ്വർണമാലയും, ബൈക്കും കവർന്ന് മുങ്ങിയ സംഭവത്തിനു പിന്നിലും ഇതേ സംഘം തന്നെയാണെന്നും അന്വേഷണത്തിൽ വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ട്. കണ്ണൂർ തലശേരി പനമ്പറ്റ റാഷിദാ മൻസിലിൽ അലിയുടെ മകൻ റൗഫ് (28), ബംഗളൂരു കടപ്പക്കര ക്രോസ് റോഡ് ജനപ്രിയ അപ്പാർട്ടമെന്റിൽ മാത്യു മകൻ അലക്‌സ് കുര്യൻ (23) എന്നിവരെയാണ് ജില്ലാ […]

അരനൂറ്റാണ്ടായി കഞ്ചാവ് വിൽപ്പന: കഞ്ചാവ് വിറ്റ് സമ്പാദിച്ചത് കോടികൾ; കോട്ടയം നഗരത്തിലെ പ്രധാന കഞ്ചാവ് മാഫിയ തലവൻ പാൽക്കാരൻ കുഞ്ഞുമോൻ പിടിയിലായത് എക്‌സൈസിന്റെ രഹസ്യനീക്കത്തിനൊടുവിൽ

ക്രൈം ഡെസ്‌ക് കോട്ടയം: അരനൂറ്റാണ്ടായി കഞ്ചാവ് വിൽപ്പന നടത്തി കോടികൾ സമ്പാദിച്ച നഗരത്തിലെ പ്രധാന മാഫിയ തലവൻ പാൽകാരൻ കുഞ്ഞുമോൻ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഇയാളിൽ നിന്ന് ഒരു കിലോയ്ക്കു മുകളിൽ കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. വടവാതൂർ കൊല്ലംകൊമ്പ് കോളനിയിലെ കുഴിയിൽ സൈനുദ്ദീൻ (പാലുകാരൻ കുഞ്ഞുമോൻ-78) ഇരുപതാം വയസിലാണ് നഗരത്തിൽ കഞ്ചാവ് വിൽപ്പന ആരംഭിച്ചത്. നിരവധി തവണ ജില്ലയിലെ വിവിധ സ്റ്റേഷനിൽ കഞ്ചാവുമായി ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാണക്കാരി കളത്തൂർ ഭാഗത്ത് വാടകവീട് കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്നതായി […]