പ്രതിയെ പിടിക്കാനെത്തിയ പൊലീസിനെ സ്ത്രീകൾ അടിച്ചോടിച്ചു: പൊലീസിനെ ആക്രമിച്ച സംഘത്തിൽ പൊലീസുകാരന്റെ അമ്മയും

ക്രൈം ഡെസ്‌ക് കൊല്ലം: പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ പൊലീസുകാരന്റെ അമ്മ അടക്കമുള്ള വനിതകളുടെ ആക്രമണം. കഞ്ചാവ് വിൽപ്പനയും, സ്ത്രീകളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയതും അടക്കമുള്ള കേസുകളിൽ പ്രതിയായ യുവാവിനെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് വീട്ടമ്മമാർ അടക്കമുള്ള സംഘം ആക്രമണം നടത്തിയത്. കൊല്ലം അഞ്ചാലുംമൂട്ടിലായിരുന്നു ആക്രമണം. നിരവധികേസുകളിൽ പ്രതിയായ സാമ്പ്രാണിക്കോടി ആലുന്നവിള വീട്ടിൽ വിശാഖിനെ (20) തിരക്കിയെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി പൊലീസുകാരന്റെ വീട്ടിൽ ഉണ്ടെന്നറിഞ്ഞാണ് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.ജി പ്രതാപ്ചന്ദ്രൻ, എഎസ്ഐമാരായ […]

സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികൾ വഴി വിതരണം ചെയ്യാൻ കഞ്ചാവ്: ഈരാറ്റുപേട്ട സ്വദേശി പിടിയിലായത് പൊലീസിന്റെ രഹസ്യ നീക്കത്തിനൊടുവിൽ

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു വർഷത്തോളമായി ജില്ലയുടെ വിവിധ മേഖലകളിൽ സ്‌കൂൾ വിദ്യാർത്തികളെ കാരിയർമാരാക്കി ക്ഞ്ചാവ് വിതരണം ചെയ്തിരുന്ന കഞ്ചാവ് മൊത്തവിതരണക്കാരൻ പിടിയിലായി. ഈരാറ്റുപേട്ട നടയ്ക്കൽ ഏലക്കയം മുട്ടത്തിൽപറമ്പിൽ മാഹിൻ (ഉണ്ണി മാഹിൻ -28)നെയാണ് ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബൈജുകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കഞ്ചാവ് കടത്തുന്ന പ്രതി സ്‌കൂൾ വിദ്യാർത്ഥികളെ കഞ്ചാവിന് അടിമയാക്കി ലഹരികടത്തിന് ഉപയോഗിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എടുത്ത ശേഷം മാഹിൻ വൻ തോതിൽ ജില്ലയിൽ വിതരണം […]

കെവിൻ കേസ്: പ്രതികൾക്ക് കുരുക്ക് മുറുകുന്നു; നിർണ്ണായകമായി അനീഷിന്റെ അയൽവാസിയുടെ മൊഴി

സ്വന്തം ലേഖകൻ കോട്ടയം: മാരകായുധങ്ങളുമായി എത്തിയ സംഘം, ആയുധം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി അനീഷിന്റെ അയൽവാസിയുടെ മൊഴി. അനീഷിന്റെ മാന്നാനത്തെ വീടിനു സമീപത്ത് താമസിക്കുന്ന പി.സി ജോസഫ് എന്നയാളാണ് കെവിൻ കേസിലെ പ്രതികൾക്കെതിരെ നിർണ്ണായകമായ സാക്ഷിമൊഴി കോടതിയിൽ രേഖപ്പെടുത്തിയത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി.ജയചന്ദ്രൻ മുമ്പാകെ നടന്ന വിചാരണയിലാണ് സാക്ഷി നിർണ്ണായകമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കേസിൽ പ്രതികൾക്കെതിരായ ശക്തമായ തെളിവായി ഈ സാക്ഷിമൊഴി മാറിയേക്കും. കെവിന്റെ വീടിനു സമീപത്തായാണ് ജോസഫിന്റെ വീട്. അർധരാത്രിയിൽ വീടിനു പുറത്ത് […]

ഭർത്താവായ പട്ടാളക്കാരൻ ജോലിയ്ക്ക് പോയപ്പോൾ ഭാര്യ കാമുകനൊപ്പം നാടുവിട്ടു: യുവതിയെയും കാമുകനെയും പൊലീസ് പൊക്കിയത് മൂന്നാറിൽ നിന്നും

സ്വന്തം ലേഖകൻ ബംഗളൂരു: രണ്ടു മാസം മുൻപ് വിവാഹിതയായ യുവതി, ഭർത്താവായ സൈനികൻ ജോലിയ്ക്ക് പോയ തക്കം നോക്കി കാമുകനൊപ്പം ബൈക്കിൽ കറങ്ങാൻ ഇറങ്ങി. ബംഗളൂരു സ്വദേശിയായ യുവതിയാണ് സൈനികനായ കാമുകനൊപ്പം നാടുവിട്ട് മൂന്നാറിലെത്തിയത്. രണ്ടു പേരും മൂന്നാറിലുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് സംഘം ഇവരെ മൂന്നാറിൽ നിന്നും പൊക്കിയെടുത്തു. അസമിൽ ജോലി ചെയ്യുകയാണ് യുവതിയുടെ ഭർത്താവായ സൈനികൻ. ഭർത്താവ് ബംഗളൂരുവിൽ നിന്നും അസമിലേയ്ക്ക് പോയതോടെ യുവതി കാമുകനൊപ്പം നാട് വിടുകയായിരുന്നു. കാമുകനും സൈനികനാണ്. ഇയാൾക്ക് ബംഗലുരുവിൽ തന്നെയാണ് ജോലി. ഇതേ തുടർന്ന് ഭർത്താവ് അസമിലും […]

വെള്ളൂര്‍ സഹകരണ ബാങ്കിലെ അഴിമതി: സിപിഎം, സിപിഐ. എന്‍സിപി നേതാക്കള്‍ അടക്കം 34 പേര്‍ക്ക് എതിരെ കേസ്, ഒരാള്‍ പിടിയില്‍

സ്വന്തം ലേഖകൻ കോട്ടയം: വെള്ളൂര്‍ സഹകരണ ബാങ്കിലെ 38 കോടിയുടെ അഴിമതിക്കേസില്‍ സിപിഎം, സിപിഐ, എന്‍സിപി നേതാക്കള്‍ അടക്കും 34 പേര്‍ക്ക് എതിരെ വെള്ളൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ പിടിയില്‍. വെള്ളൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാര്‍ക്കും എതിരെയാണ് കേസ്. വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന ഈ ബാങ്കില്‍ 38 കോടി രൂപയുടെ അഴിമതിയാണ് സഹകര വിഭാഗത്തിലെ ഓഡിറ്റിംങ് വിഭാഗം കണ്ടെത്തിയത്. ബിജെപി വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പി. ജി. ബിജുകുമാറിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ അഴിമതി പുറത്താകുന്നത്. […]

ബൈക്ക് മോഷണക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയ്ക്ക് ഒൻപത് മാസം ശിക്ഷം: പൂജപ്പുരയിലെ കറക്ഷൻ സെന്ററിൽ ഇനി താമസിക്കാം; ശിക്ഷിച്ചത് കോട്ടയം ജുവനൈൽ ജസ്റ്റിസ് ബോർഡ് ജഡ്ജി

സ്വന്തം ലേഖകൻ കോട്ടയം: പാലായിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കറങ്ങി നടക്കുന്നതിനിടെ പൊലീസ് പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയ്ക്ക് ഒൻപത് മാസം ശിക്ഷ. 2016 ൽ മോഷണം നടക്കുന്ന സമയത്ത് പതിനാറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന രാമപുരം സ്വദേശിയെയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. തിരുവനന്തപുരത്തെ കറക്ഷൻ സെന്ററിൽ ഇനി ഒൻപത് മാസം കഴിയാം. എന്നാൽ, മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട പൂജപ്പുരയിലെ കറക്ഷൻ ഹോമിൽ കഴിയുന്നതിനാൽ ഇതിനോട് ചേർന്ന് മാത്രം ശ്ിക്ഷ അനുഭവിച്ചാൽ മതിയാകും. പാലാ നഗരസഭ പരിധിയിലെ വീട്ടിൽ […]

മദ്യലഹരിയിൽ കാറുമായി കൊച്ചി നഗരത്തിലെ നടുറോഡിലൂടെ യുവതിയുടെ മരണപ്പാച്ചിൽ: കാറിനുള്ളിൽ അഴിഞ്ഞാടിയ സംഘം നാട്ടുകാരെയും മുൾമുനയിൽ നിർത്തി

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിപഴയ കൊച്ചിയല്ലെന്ന സിനിമാ ഡയലോഗ് പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. കൊച്ചി പഴയ കൊച്ചിയല്ലെന്ന് മാത്രമല്ല, കൊച്ചിയിലെ പെണ്ണുങ്ങളും പഴയത് പോലെയല്ല. മദ്യപിച്ച് ലക്കുകെട്ട് കൊച്ചി നഗരത്തിലൂടെ അമിത വേഗത്തിൽ കാറോടിച്ച യുവതി നാട്ടുകാരെ മുൾ മുനയിൽ നിർത്തി. ര്ണ്ടു വഴിയാത്രക്കാരെ ഇടിച്ചു വീഴ്ത്തിയെങ്കിലും, ഭാഗ്യം കൊണ്ട് ഇരുവരും രക്ഷപെടുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളിൽ കാറിടിച്ച് സാരമായി കേടുപാട് ഉണ്ടാക്കുകയും ചെയ്തു. എടവനക്കാട് സ്വദേശി യാസിനി (46) മകൻ അക്ബർ (12) എന്നിവരെ സാരമായ പരിക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച […]

ഭാര്യയുടെ ഫോൺ വിളികളെച്ചൊല്ലി തർക്കം: ഭർത്താവ് ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി; സംഭവം കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ഭാര്യയുടെ ഫോൺവിളികളെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി. കണ്ണമാലി സ്വദേശി ഷേളി(44)യെയാണ് ഭർത്താവ് സേവിയർ(67) കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. സേവ്യർ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുവരെ വീട്ടിൽ ഇയാൾ കാത്തിരിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുടെ ഫോൺ വിളികളെച്ചൊല്ലി സേവിയറും ഷേളിയും തമ്മിൽ തർക്കം പതിവായിരുന്നു. ഷേളി ഫോൺ വിളിക്കുന്നതിനെച്ചൊല്ലി സേവിയറിനുണ്ടായ സംശയമാണ് പ്രശ്‌നത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം രാത്രിയിലും ഇരുവരും തമ്മിൽ ഇതേച്ചൊല്ലി തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെയും […]

കല്ലടയ്ക്ക് മോട്ടോർ വാഹന വകുപ്പി്‌ന്റെ പൂട്ട്: ഓപ്പറേഷൻ നൈറ്റ് റെഡിൽ കുടുങ്ങിയത് എല്ലാം കല്ലടയുടെ വാഹനങ്ങൾ; യാത്രക്കാരെ നടുറോഡിൽ ഇട്ട് മർദിക്കുന്ന തെളിവും പുറത്ത്; സുരേഷിന്റെ മൊഴിയെടുപ്പ് പൂർത്തിയായി

സ്വന്തം ലേഖകൻ കൊച്ചി: കല്ലടയ്ക്ക് എട്ടിന്റെ പണി നൽകിയ മോട്ടോർ വാഹന വകുപ്പിന് പിന്നാലെ ബസ് ഉടമ കല്ലട സുരേഷിനെ ചോദ്യം ചെയ്ത് പൊലീസും. ഇതിനിടെ കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ ക്രൂരമായി മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കമ്പനി വീണ്ടും പ്രതിരോധത്തിലായി. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്ബനിയുടെ ജീവനക്കാർ, വൈറ്റില ജംക്ഷനു സമീപം നടുറോഡിൽ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളാണു ലഭ്യമായത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിനു പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്കു നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം കഴിഞ്ഞ ദിവസം പൊലീസ് […]

കെവിന്റെ കാമുകി നീനു വെള്ളിയാഴ്ച കോടതിയിൽ: അച്ഛനും സഹോദരനുമെതിരെ മൊഴി നൽകാൻ ഒരുങ്ങി നീനു; കൊലപാതകത്തിനു ശേഷം കോടതിവരാന്തയിൽ ആദ്യമായി അച്ഛനെയും സഹോദരനെയും നീനു കാണാനൊരുങ്ങുന്നു; സെഷൻസ് കോടതിയിൽ അരങ്ങേറുക നാടകീയ നിമിഷങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: കെവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അച്ഛൻ ചാക്കോയും, സഹോദരൻ ഷാനുവിനെയും ആദ്യമായി കാണാനൊരുങ്ങി നീനു ചാക്കോ. കാമുകൻ കെവിൻ ജോസഫിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരനും, അച്ഛനും മാസങ്ങളായി ജയിലിൽ കഴിയുമ്പോഴാണ് ഇരുവർക്കുമെതിരെ സാക്ഷിപറയുന്നതിനായി നീനു കോടതി വരാന്തയിലേയ്ക്ക് എത്തുന്നത്. വെള്ളിയാഴ്ച നീനു കോട്ടയം സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രൻ മുൻപാകെ നീനു എത്തുമ്പോൾ കാത്തിരിക്കുന്നത് നാടകീയ നിമിഷങ്ങൾ തന്നെയാകുമെന്ന് ഉറപ്പാണ്. കേസിലെ അഞ്ചാം സാക്ഷിയാണ് നീനു. നീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ ചാക്കോയെ പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. ഗൂഡാലോചനയിൽ ചാക്കോയുടെ […]