കുമരകം പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി ദിവസങ്ങൾക്ക് ശേഷം പിടിയിൽ
സ്വന്തം ലേഖകൻ കുമരകം: പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയെ ദിവസങ്ങൾക്ക് ശേഷം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ ആന്റി ഗുണ്ടാ സ്ക്വാഡ് സംഘം പിടികൂടി. തിരുവാർപ്പ് മീൻചിറ തിരുത്തിച്ചിറ ടി.കെ രജീഷി(26)നെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് കുമരകം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിയ രജീഷിനെ പൊലീസ് പിടികൂടിയത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത് ജീപ്പിലേയ്ക്ക് കയറ്റുന്നതിനിടെ പ്രതി വിലങ്ങുമായി രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം നിരവധി തവണ […]