സ്വകാര്യ ബസിൽ അധ്യാപികയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചു: തമിഴ്‌നാട് സ്വദേശിയായ യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ അധ്യാപികയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയായ യുവതി പൊലീസ് പിടിയിലായി. മധുര തിരുപ്പരാംകുണ്ടം വീട്ട് നമ്പർ 111 ൽ മഹേന്ദ്രന്റെ ഭാര്യ മഹ (26)നെയാണ് ചിങ്ങവനം എസ്.ഐ അനൂപ് സി.നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം. കുറിച്ചി സെന്റ് മേരീസ് മഗ്ദലനീസ് സ്‌കൂളിലെ അധ്യാപിക ജാന്നി പുന്നൂസിന്റെ ബാഗാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. കല്ലിശേരിയിൽ നിന്നാണ് ജാന്നി ബസിൽ കയറിയത്. ഇടയ്ക്ക് വച്ചാണ് മഹ ബസിൽ കയറിയത്. […]

മൂന്നാറിൽ അനധികൃത നിർമ്മാണം: ഉദാഹരണവുമായി ഡിടിപിസിയുടെ പദ്ധതി

സ്വന്തം ലേഖകൻ മൂന്നാർ: മുതിരപ്പുഴയാർ കൈമാറി പഞ്ചായത്ത് കെട്ടിടം നിർമ്മിക്കുന്നത് അനധികൃതമാണെന്ന് വാർത്ത വന്നതിന് പിന്നാലെ വീണ്ടും അനധികൃത നിർമ്മാണത്തിന്റെ വാർത്തകൾ പുറത്തുവരുന്നു. ദേവികുളം റോഡിൽ കോടികൾ ചെലവിട്ട് നിർമിക്കുന്ന ഡിടിപിസിയുടെ ബൊട്ടാണിക്കൽ ഗാർഡൻ പദ്ധതിയാണ് കയ്യേറ്റത്തിന്റെ മറ്റൊരു ഉദാഹരണമായി ഭരണ മുന്നണിയിലെ സിപിഐ ചൂണ്ടിക്കാണിക്കുന്നത്. മൂന്നാർ – ദേവികുളം റോഡിൽ പ്രളയത്തിൽ തകർന്ന ഗവൺമെന്റ് കോളേജിനു താഴെയാണ് ബോട്ടാണിക്കൽ ഗാർഡന്റെ നിർമ്മാണം. നിർമാണത്തിന് കളക്ടറുടെ എൻഒസിയുണ്ടെങ്കിലും എത്ര എക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഡിടിപിസി വ്യക്തമാക്കിയിട്ടില്ല. മൂന്നാറിലെ പ്രളയ ദുരന്ത നിവാരണത്തിനു പോലും […]

കേരളത്തിൽ മാത്രം പലിശയ്ക്ക് നൽകിയിരിക്കുന്നത് 500 കോടി; ഒരു ദിവസം പലിശയായി ലഭിക്കുന്നത് അഞ്ചു കോടിയ്ക്ക് മുകളിൽ; പലിശമുടങ്ങിയാൽ പുലിയായി മാറും രാജ; ഇത് തമിഴ്‌നാട്ടിൽ നിന്നെത്തി കേരളം കീഴടക്കിയ വട്ടി രാജ്: രാജയെ തൊടാൻ മടിച്ച് കേരള പൊലീസും

ക്രൈം ഡെസ്‌ക് കൊച്ചി: ക്രിമിനൽക്കേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയായിട്ടും പുഷ്പം പോലെ കോടതിയിൽ നിന്നും ഇറങ്ങിപ്പോന്ന വട്ടിരാജയെ തൊടാനാവാതെ പൊലീസ്. പ്രതിദിനം അഞ്ചു കോടി രൂപയ്ക്ക് മുകളിൽ കേരളത്തിൽ നിന്നു മാത്രം പലിശയായി ഈടാക്കുന്ന വട്ടി രാജ എന്ന മഹാരാജ മഹാദേവന് കേസുകൾ നടത്തുന്നതിനു മാത്രം അഭിഭാഷകരുടെ പാനലും ഉണ്ട്. തമിഴ്‌നാട്ടിലെത്തി സാഹസികമായി മഹാരാജയെ പൊലീസ് പിടികൂടിയെങ്കിലും കോടതിയിൽ കോടികൾ വാരിയെറിഞ്ഞ് രാജ ജയിൽ മോചിതനായി പോയി. ചില്ല പലിശയേറ് പരിപാടികൾ രാജയ്ക്കില്ല. അൻപത് ലക്ഷത്തിൽ കുറഞ്ഞ തുക ഇയാൾ പലിശയ്ക്ക് നൽകാറില്ല. […]

പൊലീസ് ചമഞ്ഞ് വ്യാപക തട്ടിപ്പ് ; തട്ടിപ്പിന് ഇരയാക്കിയത് പീഡനത്തിന് ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും; പണം തട്ടിയെടുത്ത് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ കറുകച്ചാൽ : പോലീസ് ചമഞ്ഞ് പെൺകുട്ടിയുമായി കറങ്ങി നടക്കുകയും പണം തട്ടിപ്പ് നടത്തുകയും ചെയ്ത വിരുതനെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ആൻറി ഗുണ്ടാ സ്ക്വാഡ് പിടികൂടി. കറുകച്ചാൽ, നെടുംകുന്നം, കറ്റുവെട്ടി ഭാഗത്ത്, ഈറയ്ക്കൽ വീട്ടിൽ, ടോബി തോമസി ( 28) നെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞവർഷം പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ വീട്ടിലെ ഫോൺ നമ്പർ ശേഖരിച്ച് പെൺകുട്ടിയുടെ അച്ഛനെ ഫോണിൽ വിളിച്ച് താൻ സൈബർ സെല്ലിലെ പോലീസുകാരൻ ആണെന്നും, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം […]

കോടീശ്വരനായ കാമുകനു വേണ്ടി ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി: യുവതിയ്ക്ക് ജീവപര്യന്തം; കാമുകൻ രക്ഷപെട്ടു

സ്വന്തം ലേഖകൻ പറവൂർ: യുകെയിൽ കോടീശ്വരനായ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭാര്യയ്ക്ക് ജീവപര്യന്തം. കാക്കനാട് സ്വദേശി സജിതയെ(39)യാണ് എറണാകുളം വടക്കൻപറവൂർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സജിതയുടെ കാമുകനും യുകെയിലെ സെയിൽ്‌സ് മാനുമായ ടിസൺ കുരുവിളയെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. ടിസൺ കുരുവിളയ്‌ക്കൊപ്പം ജീവിക്കാൻ സജിത ഭർത്താവ് പോൾ വർഗീസിനെ ഉറക്ക ഗുളിക നൽകിയ ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2011 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുകെയിലെ സ്വകാര്യ സ്ഥാപനത്തിലെ […]

സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാൻ സ്‌കൂട്ടറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ചത് ഒന്നരകിലോ കഞ്ചാവ്: 21 കാരൻ കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിൽ; ക്ഞ്ചാവ് വലിച്ച് തുടങ്ങിയ ആകാശ് വിൽപ്പനക്കാരനായത് ലാഭം മാത്രം നോക്കി

ക്രൈം ഡെസ്‌ക്  അതിരമ്പുഴ: കഞ്ചാവിന്റെ പിടിയിൽ കുടുങ്ങിയ അതിരമ്പുഴയെയും പരിസരത്തെയും കുട്ടികളെ രക്ഷിക്കാൻ ശക്തമായ ഓപ്പറേഷനുമായി ജില്ലാ പൊലീസ് രംഗത്ത്. ഏറ്റുമാനൂർ പൊലീസിന്റെ നേതൃത്വത്തില് ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ലഹരിവിമോചനത്തിനായി മിന്നൽ പരിശോധനകൾ നടത്തുന്നത്. ലഹരി വിമോചനം ലക്ഷ്യമിട്ട് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാൻ സ്‌കൂട്ടറിന്റെ ഡാ്ഷ് ബോർഡിൽ ഒളിപ്പിച്ച് കടത്തിയ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം കൈമൂലയിൽ സജീവ് സദനത്തിൽ ആകാശ് (21)നെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ […]

ഇന്നോവകാറിൽ കയറ്റിയ പെൺകുട്ടിയെ വനത്തിലെത്തിച്ച് ഇമാമിന്റെ പീഡനം: ഇമാമിനെതിരെ പോക്‌സോ കേസ് ചുമത്തിയേക്കും; പ്രതിയായ ഇമാമിനെ പുറത്താക്കി സംഘടന

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്‌കൂളിൽ നിന്നും മടങ്ങിയെത്തുകയായിരുന്ന പെ്ൺകുട്ടിയെ തട്ടിക്കൊണ്ടു പോയി, വനത്തിലെത്തിച്ച് കാറിനുള്ളിൽ വച്ച് പീഡിപ്പിച്ച കേസിൽ ഇമാമിനെതിരെ പോക്‌സോ കേസ് ചുമത്തിയേക്കും. പോപ്പുലർ ഫ്രണ്ട് കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹി ഷഫീഖ് അൽ ഖാസിമിയ്‌ക്കൈതിരെയാണ് പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഇപ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കുടുങ്ങിയതിനെ തുടർന്ന് ഇമാമിനെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ പ്രഭാഷകനും തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമായ ഷഫീഖ് അൽ ഖാസിമിയെ ആരോപണങ്ങളിൽ സത്യമുണ്ടെന്ന് തെളിഞ്ഞതോടെയാണ് […]

കുടുംബം കലക്കാൻ സോഷ്യൽ മീഡിയ വെട്ടുകിളികൾ: പ്രണയിച്ചപ്പോൾ കാമുകിയിൽ കാണാത്ത കുറ്റം കല്യാണത്തിന് കണ്ടെത്തിയത് സോഷ്യൽ മീഡിയ ; 25 കാരൻ വിവാഹം കഴിച്ച 45 കാരിയുടെ സത്യാവസ്ഥ പുറത്ത്; കോട്ടയത്തെ യുവാവിനു പിന്നാലെ രണ്ടു വർഷത്തിന് ശേഷം വിവാദ വിവാഹത്തിൽ കുടുങ്ങിയത് കണ്ണൂർ സ്വദേശി

സ്വന്തം ലേഖകൻ കൊച്ചി: ആരെയും, എന്തിനെയും അപമാനിച്ചിരുത്താനും അപഹസിക്കാനും ഇല്ലാതാക്കാനും സോഷ്യൽ മീഡിയയ്ക്ക് വല്ലാത്തൊരു കഴിവുണ്ട്. സൗന്ദര്യവും കഴിവും ഒന്നും ഇവിടെ ഒരു പ്രശ്‌നമല്ല. ഏറ്റവും ഒടുവിൽ പ്രണയിച്ച് വിവാഹം കഴിച്ച രണ്ടു പേരാണ് സോഷ്യൽ മീഡിയയുടെ ക്രൂരമായ വേട്ടയ്ക്ക് ഇരയായിരിക്കുന്നത്. കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് പി.സെബാസ്റ്റിയനും, വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ അനൂപ് വിവാഹം കഴിച്ച ജൂബി ജോസഫുമാണ് ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയയോടെ ക്രൂരമായ വേട്ടയാടലിന് ഇടയായത്. ഫോട്ടോയിൽ ജൂബിയ്ക്ക് അനൂപിനേക്കാൾ പ്രായം തോന്നിയതായിരുന്നു സോഷ്യൽ മീഡിയ സദാചാരക്കാരുടെ പ്രശ്‌നം. രണ്ടു […]

പി.സി ജോർജിനെ ഭീഷണിപ്പെടുത്തി രവി പുജാര : തെളിവ് ലഭിച്ചെന്ന് ഇന്റർ പോൾ; പോയി പണി നോക്കടാ എന്ന് ജോർജ് പൂജാരയോട്

സ്വന്തം ലേഖകൻ കൊച്ചി: കേരള രാഷ്ട്രീയത്തിലെ വില്ലാളി വീരൻ പി സി ജോർജിനെ ഭീഷണിപ്പെടുത്തിയതിന് രവി പൂജാരയ്ക്കെതിരെ തെളിവുമായി ഇന്റർപോൾ. അധോലോക നായകൻ പുജാര പി.സി ജോർജിനെ വിളിച്ച് മക്കളെ തട്ടിക്കളയും എന്ന് ഭീഷണിപ്പെടുത്തിയതായാണ് കണ്ടെത്തൽ. പി സി ജോര്‍ജിനെ വിളിച്ചതിന് തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇൻറർ പോളും സ്ഥിരീകരിച്ചു. സെനഗലിൽ നിന്ന് നാല് ഇന്‍റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികൾ സ്ഥിരീകരിച്ചു. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു ഇതേപ്പറ്റി പി.സി ജോർജ് പറയുന്നു […]

ആലപ്പുഴയിൽ നിന്നെത്തി ചങ്ങനാശേരിയിലെ ചിക്കൻ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു: പെരുമ്പായിക്കാട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: നിരവധി മോഷണ കേസുകളിലെ പ്രതിയായ കോട്ടയം പെരുമ്പായിക്കാട് പള്ളിപ്പുറം സിറാജ് മൻസിലിൽ സിനാജിനെ (സിറാജ് – 42) കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ട സ്ക്വാഡ് പിടികൂടി. ചങ്ങനാശ്ശേരി പോസ്റ്റാഫീസ് ജംഗ്ഷനിലുള്ള സ്റ്റാർ ചിക്കൻ സെന്ററിൽ നിന്ന് 15000/- രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇയാളെപ്പറ്റി കഴിഞ്ഞ ഒരു മാസമായി പോലീസ് അന്വേഷിച്ചുവരുകയായിരുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ ഇയാൾ കഴിഞ്ഞ 6 വർഷമായി ആലപ്പുഴ തൂക്കുകുളം ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ് .ആലപ്പുഴയിൽ നിന്നും […]