രണ്ടു വർഷം കരുതിവച്ചിരുന്ന പക: ക്രൂരമായ കൊലപാതകമായി മാറിയത് മുൻകൂട്ടി കണക്കുകൂട്ടി; ആക്രമണം നടത്തിയത് ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ ചേർന്ന്

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ക്രമസമാധാന നിലയെ തകരാറിലാക്കി ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നു. സംസ്ഥാനത്ത് വീണ്ടും വീണ്ടും ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമാണ് ഇപ്പോൾ ഉയരുന്നത്. ആലപ്പുഴയിൽ രണ്ടു വർഷം പഴക്കമുള്ള പ്രതികാരമാണ് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലും കൊലപാതകത്തിലും കലാശിച്ചത്. കൊലക്കേസ് പ്രതികളായ യുവാക്കളാണ് കുത്തേറ്റ് മരിച്ചത്. രണ്ടു വർഷം പഴക്കമുള്ള തുമ്പോളി സാബു വധക്കേസിലെ പ്രതികളായ ആര്യാട് പഞ്ചായത്ത് 16-ാം വാർഡിൽ തുമ്പോളി വെളിയിൽ വീട്ടിൽ വികാസ് (28), ആലപ്പുഴ നഗരസഭ തുമ്‌ബോളി വാർഡിൽ ജസ്റ്റിൻ സോനു […]

ദാമ്പത്യപ്രശ്‌നം പരിഹരിക്കാൻ ദമ്പതിമാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി: പൊലീസുകാർ നോക്കി നിൽക്കേ ഭാര്യ ഭർത്താവിന്റെ മുഖത്ത് ചെരുപ്പൂരി അടിച്ചു

 സ്വന്തം ലേഖകൻ  കോട്ടയം: കുടുംബപ്രശ്‌നം പരിഹരിക്കാനുള്ള ചർച്ചകൾ പൊലീസ് സ്റ്റേഷനിൽ നടക്കുന്നതിനിടെ ഭാര്യ ഭർത്താവിന്റെ മുഖത്ത് ചെരുപ്പൂരിയടിച്ചു. എസ്.ഐയുടെ പൊലീസ് ഉദ്യോഗസ്ഥരും നോക്കി നിൽക്കെയാണ് ഭാര്യ ഭർത്താവിന്റെ മുഖത്തടിച്ചത്.  ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഭാര്യ നൽകിയ പരാതിയെ തുടർന്നാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പ്രശ്നം രമ്യമായി പരിഹരിക്കാൻ പൊലീസ് തീരുമാനിച്ചത്. കാഞ്ഞങ്ങാട് ആവിക്കര സ്വദേശിയായ സിയാബിനെയാണ് ഭാര്യ ആയിഷ ചെരിപ്പൂരി അടിച്ചത്. സിയാബ് പൊലീസിനോട് സംസാരിക്കവേയാണ് ഭാര്യ ആയിഷ ചെരുപ്പൂരി യുവാവിന്റെ മുഖത്ത് അടിച്ചത്. ഇൻസ്പെക്ടർക്കും പൊലീസുകാർക്കും മുന്നിൽ രണ്ടുപേരും വാദപ്രതിവാദം […]

നടിയെ തട്ടികൊണ്ടു പോയി ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപ് ഉടൾപ്പെയുള്ള ആറു പ്രതികൾക്ക് വ്യാഴാഴ്ച പരിശോധിക്കാമെന്ന് കോടതി

  സ്വന്തം ലേഖകൻ കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപ് ഉൾപ്പെടെയുള്ള ആറു പ്രതികൾക്കും വ്യാഴാഴ്ച പരിശോധിക്കാമെന്ന് കോടതി. ദൃശ്യങ്ങൾ പരിശോധിക്കാൻ മുംബൈയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധന്റെ പേര് ദീലീപ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിക്ക് കൈമാറി. ദിലീപിനെ കൂടാതെ കേസിലെ മറ്റു പ്രതികളായ പൾസർ സുനി, മാർട്ടിൻ, മണികണ്ഠൻ, വിജേഷ്, സനിൽകുമാർ എന്നിവരും ദൃശ്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇവർക്കും അഭിഭാഷകർക്കൊപ്പം ദൃശ്യങ്ങൾ പരിശോധിക്കാാൻ കോടതി അനുമതി നൽകി. വ്യാഴാഴ്ച രാവിലെ 11.30ന് കോടതിയിൽവച്ച് പ്രതികൾക്ക് ഒരുമിച്ച് ദൃശ്യങ്ങൾ […]

വിദ്യാ കൊലക്കേസ്; പ്രേംകുമാറിനേയും കാമുകിയേയും തെളിവെടുപ്പിനെത്തിച്ചു, കിടപ്പുമുറിയിൽ നിന്നും രക്തക്കറയടക്കം നിരവധി തെളിവുകൾ ലഭിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉദയംപേരൂർ വിദ്യാ കൊലക്കേസിലെ പ്രതികളായ പ്രേംകുമാറിനെയും കാമുകി സുനിതാ ബേബിയെയുമാണ് വിദ്യാ കൊല്ലപ്പെട്ട പേയാട് ഗ്രാൻഡ്‌ടെക് വില്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാമുകിയെ സ്വന്തമാക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർത്താവിനെയും കാമുകിയെയും തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതികളെ കൃത്യം നടന്ന വില്ലയിലേക്ക് കൊണ്ടുവന്നത്. കൂടാതെ സംഭവത്തിന് ശേഷം രണ്ട് പേർ ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. അതിനാൽതന്നെ ഇവിടെനിന്ന് തെളിവ് വല്ലതും കിട്ടുമോയെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ കുറ്റവാളി എത്ര സമർത്ഥനായാലും […]

കരുണയില്ലാതെ ഹർത്താലുകാർ ; കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ വഴിയിൽ തടഞ്ഞുവച്ചു

  സ്വന്തം ലേഖകൻ തിരുവല്ല: കരുണയില്ലാതെ ഹർത്താലുകാർ. കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹർത്താൽ അനുകൂലികൾ റോഡിൽ തടഞ്ഞുവച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് മല്ലപ്പള്ളി ടൗണിൽ കൊക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന എഴുമറ്റൂർ സ്വദേശി അരുണിനെയും കുടുംബത്തേയുമാണ് എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞത്. ഇതേത്തുടർന്ന് കൈക്കുഞ്ഞുമായി കാറിൽ അരുണും ഭാര്യയ്ക്കും പതിനഞ്ച് മിനിറ്റോളം ഇവരെ വഴിയിൽ തടഞ്ഞത്. പോലീസ് എത്തിയാണ് എസ്ഡിപിഐ പ്രവർത്തകരെ മാറ്റി കാർ കടത്തിവിട്ടത്. ഇതിനിടെ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകൾ തടയുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തിരുവനന്തപുരം മൂന്നാർ റൂട്ടിൽ […]

ലക്ഷങ്ങൾ വിലവരുന്ന ഓറഞ്ച് ലൈനെന്ന അപൂർവ്വയിനം ബ്രൗൺ ഷുഗറുമായി യുവാവ് എക്‌സൈസ് പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മുന്തിയ ഇനംബ്രൗൺ ഷുഗറായ ഓറഞ്ച് ലൈനുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശി കരീം ഭായി എന്നു വിളിക്കുന്ന ലൽട്ടു ഷേക്ക് (29) ആണ് ബ്രൗൺഷുഗറുമായി അറസ്സിലായത്. ആലുവ എക്‌സൈസ് ഷാഡോ സംഘമാണ് ഇയാളെ കൊച്ചിയിൽ നിന്നും പിടികൂടിയത്. കേരള എക്‌സൈസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നിൽക്കുന്നതും അത്യന്തം അപകടകാരിയുമാണ് ഓറഞ്ച് ലൈൻ. രണ്ട് മില്ലിഗ്രാം ബ്രൗൺഷുഗറിന് 3000 രൂപ വരെയാണ് ഉപഭോക്താക്കൾക്കിടയിൽ […]

ഹർത്താലിൽ സംഘർഷം : കെ.എസ്.ആർ. ടി. സി ബസുകൾക്ക് നേരെ കല്ലേറ് ; നൂറിലധികം പേർ പൊലീസ് കസ്റ്റഡിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കല്ലേറുണ്ടായി. സംസ്ഥാനത്ത് നൂറിലധികം ആളുകൾ മൊത്തം 100ൽ അധികംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മിക്ക ജില്ലകളിലും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ട്. മലപ്പുറം തിരൂരിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കടകൾ അടപ്പിക്കാനും, വാഹനങ്ങൾ തടയാനും ശ്രമിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. […]

യുവതിയേയും മകളെയും പീഡിപ്പിച്ച സംഭവം ; പ്രതിയായ കോൺഗ്രസ്സ് നേതാവ്‌ ഒളിവിൽ

  സ്വന്തം ലേഖകൻ ആലപ്പുഴ:  യുവതിയെയും മകളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ കോൺഗ്രസ്സ് പ്രവർത്തകൻ ഒളിവിൽ. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ ചിറക്കടവം തഴയശേരിൽ ആകാശിനെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്. പരിചയക്കാരിയായ യുവതിയെയും വിദ്യാർത്ഥിനിയായ മകളെയും പീഡിപ്പിക്കുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

ഒറ്റ രാത്രിയിൽ കോട്ടയം നഗര പരിധിയിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി: രണ്ടു പേർ കിണറ്റിൽ മരിച്ച നിലയിൽ; പതിനാറുകാരനായ ഒരാൾ വീടിനുള്ളിൽ തൂങ്ങി മരിച്ചു

ക്രൈം ഡെസ്ക് കോട്ടയം: ഒറ്റ രാത്രിയിൽ കോട്ടയം നഗരപരിധിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് മൂന്നു പേർ. രണ്ടു പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ, ഒരാൾ വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴര മുതൽ ചൊവ്വാഴ്ച രാവിലെ ഏഴര വരെയുള്ള സമയത്തിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൂവൻതുരുത്തിൽ വ്യവസായ മേഖലയിലെ ഫാക്ടറിയ്ക്കുള്ളിലെ കിണറ്റിലാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് മീറ്ററുകൾ അകലെയായാണ് പതിനാറുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗമ്പടം എസ്.എച്ച് മൗണ്ടിന് സമീപമായാണ് തട്ടുകട ജീവനക്കാരനെ മരിച്ച നിലയിൽ […]

ബലാത്സംഗ ശ്രമത്തിനിടെ ആക്രമികൾ ഇരുപത്തിമൂന്നുകാരിയെ തീകൊളുത്തിയ സംഭവം ; ചികിത്സയിലായിരുന്ന യുവതി മരിച്ചു

  സ്വന്തം ലേഖകൻ പട്‌ന: ബീഹാറിലെ മുസഫപൂരിലെ ബലാത്സംഗ ശ്രമത്തിനിടെ അക്രമികൾ തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. അപകടത്തെ തുടർന്ന് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതി മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് അപ്പോളോ ആശുപത്രിയിലുമായി ചികിത്സയിലുമായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇരുപത്തിമൂന്നുകാരിയായ യുവതി മരണത്തിന് കീഴടങ്ങിയത്. ഡിസംബർ ഏഴിനാണ് യുവതിയ്ക്ക് നേരെ ബലാത്സംഗശ്രമം നടത്തിയത് . പെൺകുട്ടിയുടെ അമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ്. ഇവർ ജോലിക്കു പോയ സമയത്താണ് ഗ്രാമമുഖ്യന്റെ മകനും കൂട്ടുകാരും യുവതിയുടെ വീട്ടിലെത്തിയത് . തുടർന്ന് യുവതി […]