ദൃശ്യം 2 ഹിന്ദിയും ബോക്സ് ഓഫീസ് ഹിറ്റിലേക്ക് ;നാല് ദിവസം 76 കോടി നേടി റെക്കോഡ്; മോഹൻലാലിനും നേട്ടം.ചിത്രം തിയറ്ററിലെത്തി മണിക്കൂറുകൾക്കുള്ളിൽ ദൃശ്യം രണ്ടിൻറെ വ്യാജകോപ്പി നിരവധി വെബ്സൈറ്റുകളിൽ എത്തിയതും തിരിച്ചടിയായില്ല,പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് അണിയറപ്രവർത്തകർ.

മോഹന്‍ലാലിന്‍റെ വേഷത്തില്‍ അജയ് ദേവ്ഗണ്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യം 2 ഹിന്ദി റീമേക്കിന് ബോക്സോഫീസില്‍ വിജയം. റിലീസ് ചെയ്തിട്ട് നാല് ദിവസത്തില്‍ 76 കോടിയുടെ ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. മുംബൈ: മോഹന്‍ലാലിന്‍റെ വേഷത്തില്‍ അജയ് ദേവ്ഗണ്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യം 2 ഹിന്ദി റീമേക്കിന് ബോക്സോഫീസില്‍ വിജയം. റിലീസ് ചെയ്തിട്ട് നാല് ദിവസത്തില്‍ 76 കോടിയുടെ ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. ആദ്യദിനം തന്നെ നല്ല അഭിപ്രായം സ്വരൂപിച്ചതോെടെ അടുത്ത രണ്ട് ദിവസങ്ങളിലും തിരക്കുണ്ടായി. ചിത്രം തിയറ്ററിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ദൃശ്യം രണ്ടിന്‍റെ വ്യാജകോപ്പി നിരവധി വെബ്സൈറ്റുകളില്‍ […]

യു ഡിസര്‍വ് ബെറ്റര്‍, നിങ്ങള്‍ മികച്ചത് അര്‍ഹിക്കുന്നു..! നടി ഷക്കീലയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ബിഗ് ബോസ് താരം റിയാസ് സലിം

സ്വന്തം ലേഖകന്‍ കൊച്ചി: നടി ഷക്കീലയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ബിഗ് ബോസ് താരം റിയാസ് സലിം. കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഷക്കീലയെ വിലക്കിയ വാര്‍ത്ത പുറത്ത് വന്നത്. ഒമര്‍ ലുലു ചിത്രത്തിന്റെ പ്രമോഷന് എത്താനിരിക്കുകയായിരുന്നു താരം. എന്നാല്‍, ചിത്രത്തിന്റെ പ്രമോഷന് ഷക്കീല ഉണ്ടായെങ്കില്‍ മാളില്‍ കയറ്റാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചു എന്ന് പറഞ്ഞു ഒമര്‍ ലുലു തന്നെയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ എത്തിയത്. ഷക്കീല ഇല്ലാതെ ചിത്രത്തിന്റെ പ്രമോഷന്‍ നടക്കില്ലന്ന് പറയുകയും ചെയ്തു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാലില്ലെന്നായിരുന്നു മാള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. […]

താൻ ക്യാൻസർ ബാധിതനായി കിടന്നപ്പോൾ സ്വന്തം ഭാര്യയും സഹോദരങ്ങളും തിരിഞ്ഞുനോക്കിയില്ല; തന്റെ കയ്യിൽ നിന്നും പണം വാങ്ങിയവർ തന്റെ മരണം കാത്തിരുന്നു; വിധവയായ സ്ത്രീയെ ആണ് വിവാഹം ചെയ്തത്: ഭാര്യ ഒരു സംശയരോഗി: തുറന്നു പറഞ്ഞ് നടൻ കൊല്ലം തുളസി

കൊല്ലം: രോഗം ബാധിച്ച് കിടക്കുമ്പോൾ എന്നെ നോക്കാൻ ആരും ഉണ്ടായിരുന്നില്ല. ആറ് മാസം കൊണ്ടു ഞാൻ തീർന്നു കിട്ടുമെന്ന് വിചാരിച്ചിട്ടുള്ളവർ നിരവധി പേരാണ്. തുറന്ന് പറഞ്ഞ് കൊല്ലം തുളസി. താൻ ക്യാൻസർ ബാധിതനായി കിടന്നപ്പോൾ സ്വന്തം ഭാര്യയും സഹോദരങ്ങളും പോലും തിരി‍ഞ്ഞ് നോക്കിയില്ലെന്നും തന്റെ കയ്യിൽ നിന്നും പണം വാങ്ങിയവർ തന്റെ മരണം കാത്തിരുന്നെന്നും എന്റെ കൈയിൽ നിന്ന് പൈസ വാങ്ങിച്ചിട്ടുള്ളവർ എല്ലാവരും ഇപ്പോഴും അങ്ങനെയാണ് കരുതുന്നത്. കുറച്ച് കഴിഞ്ഞു കൊടുത്താൽ മതി. അയാൾ ഇപ്പോൾ തട്ടിപ്പോവുമടാ എന്നൊക്കെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ടെന്നും നടൻ. […]

സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഭീകരമായ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ച; തന്‍മയി ടൈറ്റില്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു..!

ഇന്നു സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഭീകരമായ ഒരു സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ചയുമായി എത്തുന്ന സിനിമയാണ് ‘തന്‍മയി ‘. ചിത്രത്തിന്റെ ടൈറ്റില്‍ , ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, എറണാകുളം അബാദ് പ്‌ളാസ്സയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് റിലീസ് ചെയ്തു. ടീന ഭാട്യ, ബിനീഷ് തോമസ്, അലാനി, ബിജു വര്‍ഗീസ്, വി കെ കൃഷ്ണകുമാര്‍ , മായ കൃഷ്ണകുമാര്‍ , നൗഫല്‍ഖാന്‍ , ലേഖ ഭാട്യ, വിജയന്‍ എങ്ങണ്ടിയൂര്‍, അനീഷ് മാത്യു എന്നിവര്‍ അഭിനയിക്കുന്നു. ബാനര്‍ – മാര്‍ക്ക്‌സ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – മായ […]

“എന്റെ ഇഡലി ഞാന്‍ തരില്ല”; പാര്‍വതിയുടെ പൊടി ഇഡലി പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖിക കോട്ടയം: നടി പാര്‍വതി തിരുവോത്ത് പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ പ്രഭാത ഭക്ഷണത്തിനെ കുറിച്ചുള്ളതാണ് പോസ്റ്റ്. കൊച്ചി പാലാരിവട്ടത്തുള്ള ‘മെെസൂര്‍ രാമന്‍ ഇഡലി’ റസ്റ്റോറന്റില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. വ്യത്യസ്ത രീതിയില്‍ വ്യത്യസ്ത രുചിയിലുമുള്ള ഇവിടുത്തെ ഇഡലി വളരെ പ്രശസ്തമാണ്. ‘എന്റെ ഇഡലി ഞാന്‍ തരൂല്ല….’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല പല താരങ്ങളും ചിത്രത്തിന് കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. ചിത്രത്തിലുള്ള പാര്‍വതി ധരിച്ചിരിക്കുന്ന കണ്ണടയെക്കുറിച്ചു ധാരാളം കമന്റുകളും വരുന്നുണ്ട്.

സോഫി ഉടൻ തിയേറ്ററുകളിലേക്ക്..!

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമയിൽ സസ്പെൻസിന്റെയും ത്രില്ലാറുകളുടെയും കാലം കഴിഞ്ഞു… ഇനി പ്രണയത്തിന്റെ അനുരാഗത്തിന്റെ നാളുകൾ… അവർ വരുന്നു… സോഫിയും ജോയും… ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ കൊണ്ട് തന്നെ പ്രേഷകരെ ആകർഷിച്ച സോഫി.. ഉടൻ തിയേറ്ററുകളിലേക്ക്. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ നിർമ്മിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് -സോഫി… സോഫിയുടേയും ജോയുടെയും അപൂർവ പ്രണയ കഥ പറയുന്ന – സോഫി… തിരക്കഥ,സംഭാഷണം- ഒല്ലാ പ്രകാശ്‌,ജോബി വയലുങ്കൽ, ഛായാഗ്രഹണം- അനൂപ് മുത്തിക്കാവിൽ, എഡിറ്റർ-ടിനു തോമസ്

‘മരണശേഷം മറ്റൊരാളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു’; അവയവങ്ങൾ ദാനം ചെയ്യുമെന്ന് വിജയ് ദേവരകൊണ്ട. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ് അറിയിച്ചു.

മരണശേഷം മറ്റൊരാളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു, അവയവങ്ങളെല്ലാം ദാനം ചെയ്യുമെന്ന് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ് അറിയിച്ചു. മരണശേഷം മറ്റൊരാളിൽ ജീവിക്കാനാവുകയെന്നത് മനോഹരമായ കാര്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എനിക്ക് ശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തിൽ അവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. മരണത്തോടെ എന്റെ അവയവങ്ങൾ പാഴാക്കി കളയുന്നതിൽ ഒരർത്ഥവുമില്ല. എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഞാൻ ആരോഗ്യവാനായിരിക്കുകയും എന്നെത്തന്നെ […]

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

സ്വന്തം ലേഖകന്‍ കൊച്ചി: കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. ശിഖ മനോജ് ആണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.ശിഖ വടകര സ്വദേശിയാണ്. പ്രണയ വിവാഹമാണ്. 2021 നവംബറിലായിരുന്നു വിവാഹനിശ്ചയം.അര്‍ജുന്‍ വൈറ്റില കണിയാമ്പുഴ സ്വദേശിയാണ്. സുഹൃത്ത് ഉണ്ണി മാത്യൂസ് വഴിയാണ് കരിക്കിലേക്ക് എത്തുന്നത്. കരിക്കിലെ പ്രകടനം ശ്രദ്ധ നേടി. തിരക്കഥാകൃത്തായും സംവിധായകനായും പ്രവര്‍ത്തിച്ചു.അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ട്രാന്‍സ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍, അമ്മ, ചേട്ടന്‍, ചേട്ടത്തി എന്നിവരടങ്ങുന്നതാണ് കുടംബം. അച്ഛന്‍ റിട്ട.നേവല്‍ ബേസ് ഉദ്യോഗസ്ഥനാണ്. അമ്മ വീട്ടമ്മ.

“അന്ന് ഞാന്‍ കൈ വിട്ടിരുന്നെങ്കില്‍ ഇന്ന് മഞ്ജു വാര്യർ ഉണ്ടാകില്ല”: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മനോജ് കെ ജയന്‍

സ്വന്തം ലേഖിക കൊച്ചി: സല്ലാപം സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ് നടന്‍ മനോജ് കെ ജയന്‍. ദിലീപും മഞ്ജു വാര്യരും നായിക, നായകന്മാരായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് മൂവിയായിരുന്നു സല്ലാപം. ചിത്രത്തിലെ ക്ലൈമാക്‌സ് സീനില്‍ ആത്മഹത്യ ചെയ്യാനായി റെയില്‍ പാളത്തിലൂടെ ഓടുകയാണ് മഞ്ജു വാര്യര്‍. മനോജ് കെ ജയന്റെ കഥാപാത്രമാണ് പിന്നീലൂടെ ഓടി വന്ന് മഞ്ജുവിനെ രക്ഷിക്കുന്നത്. അന്ന് മഞ്ജു പിടിച്ചിട്ട് നില്‍ക്കാതെ ട്രെയിനിന് മുന്നിലൂടെ ഓടിയെന്നും താനെന്ന് കൈ വിട്ടിരുന്നെങ്കില്‍ ഇന്ന് മഞ്ജു ഉണ്ടാവില്ലെന്നും പറയുകയാണ് താരം. മനോജ് കെ […]

നാല്പത്തിയൊന്നുവർഷം പിറകില്‍, ചന്നം പിന്നം പെയ്യുന്ന മഴയില്‍ 1980 നവംബര്‍ 16ന് മലയാള സിനിമാലോകത്തെ വിറങ്ങലിപ്പിച്ച ഒരു ദുരന്തം സംഭവിച്ചു,പൗരുഷത്തിന്റെ പരിച്ഛേദമായി മലയാളക്കര കൊണ്ടാടിയ ഒരു 42കാരന് ആദ്യമായി കൈപിഴച്ചു.കാലം മാറി,സിനിമയുടെ സമവാക്യങ്ങൾ മാറി,പുതിയ താരോദയങ്ങൾ ഉണ്ടായി,ജ്വലിച്ചു നിന്നവരിൽ പലരും എരിഞ്ഞടങ്ങി പക്ഷെ കൊല്ലത്തു നിന്നും കോടമ്പാക്കത്തേക്ക് വണ്ടി കയറിയ കൃഷ്ണൻ നായർ മാത്രം അന്നുമിന്നും വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിൽ മങ്ങാതെ മായാതെ ഉദിച്ചു നിൽക്കുന്നു.അതെ,അകാലത്തിൽ അഭ്രപാളികളിൽ നിന്നും മറഞ്ഞ് അമരത്വം പ്രാപിച്ച സാക്ഷാൽ ജയൻ.കേവലം ഒരു പതിറ്റാണ്ടിന്റെ ദൈര്‍ഘ്യത്തില്‍ മലയാള നക്ഷത്രനഭസില്‍ ഒരു കൊള്ളിയാന്‍ പോലെ മിന്നി മറഞ്ഞ കൊല്ലത്തിന്റെ മധുമന്ദഹാസമായിരുന്ന അനശ്വര നടന്‍ ജയന്റെ നാല്പത്തിരണ്ടാം ചരമവാർഷികമാണ് ഇന്ന്.

1980 നവംബര്‍ 16ന് നാടും നഗരവും ഒരു പ്രിയമുള്ളവന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നിന്നു. നടന്‍ ജയന്‍ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ചു എന്ന വാർത്ത കാട്ടുതീ പോലെ പടർന്നു.വെള്ളിത്തിരയെ തീപിടിപ്പിച്ച്,യുവാക്കളുടെ ഹരമായി മാറി മലയാളത്തിന്റെ ആദ്യ ആക്ഷൻ ഹീറോ എന്ന വിശേഷണവും പേറി കത്തിനില്‍ക്കുന്ന അന്ന് ജയന് നാല്‍പ്പത്തിരണ്ടിന്റെ ചെറുപ്പം… സ്വന്തം വീട്ടിലൊരു മരണം നടന്ന പോലെ സകല മലയാളികളെയും സ്തബ്ധരാക്കിയ ദുരന്ത വാര്‍ത്ത. മദ്രാസിനടുത്ത് ഷോളാവാരത്ത് ഷൂട്ടിങ്ങിനിടയിലുണ്ടായ കോപ്റ്റര്‍ അപകടം. നാടൊന്നാകെ അലമുറയിട്ട് പൊട്ടിക്കരഞ്ഞു ആ വാർത്തയറിഞ്ഞ്. പത്രങ്ങളിലും സിനിമാ മാസികകളിലും നാട്ടുവര്‍ത്തമാനങ്ങളിലും […]