play-sharp-fill
ദൃശ്യം 2 ഹിന്ദിയും ബോക്സ് ഓഫീസ് ഹിറ്റിലേക്ക് ;നാല് ദിവസം 76 കോടി നേടി റെക്കോഡ്; മോഹൻലാലിനും നേട്ടം.ചിത്രം തിയറ്ററിലെത്തി മണിക്കൂറുകൾക്കുള്ളിൽ ദൃശ്യം രണ്ടിൻറെ വ്യാജകോപ്പി നിരവധി വെബ്സൈറ്റുകളിൽ എത്തിയതും തിരിച്ചടിയായില്ല,പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് അണിയറപ്രവർത്തകർ.

ദൃശ്യം 2 ഹിന്ദിയും ബോക്സ് ഓഫീസ് ഹിറ്റിലേക്ക് ;നാല് ദിവസം 76 കോടി നേടി റെക്കോഡ്; മോഹൻലാലിനും നേട്ടം.ചിത്രം തിയറ്ററിലെത്തി മണിക്കൂറുകൾക്കുള്ളിൽ ദൃശ്യം രണ്ടിൻറെ വ്യാജകോപ്പി നിരവധി വെബ്സൈറ്റുകളിൽ എത്തിയതും തിരിച്ചടിയായില്ല,പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് അണിയറപ്രവർത്തകർ.

മോഹന്‍ലാലിന്‍റെ വേഷത്തില്‍ അജയ് ദേവ്ഗണ്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യം 2 ഹിന്ദി റീമേക്കിന് ബോക്സോഫീസില്‍ വിജയം. റിലീസ് ചെയ്തിട്ട് നാല് ദിവസത്തില്‍ 76 കോടിയുടെ ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയത്.

മുംബൈ: മോഹന്‍ലാലിന്‍റെ വേഷത്തില്‍ അജയ് ദേവ്ഗണ്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യം 2 ഹിന്ദി റീമേക്കിന് ബോക്സോഫീസില്‍ വിജയം. റിലീസ് ചെയ്തിട്ട് നാല് ദിവസത്തില്‍ 76 കോടിയുടെ ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയത്.

ആദ്യദിനം തന്നെ നല്ല അഭിപ്രായം സ്വരൂപിച്ചതോെടെ അടുത്ത രണ്ട് ദിവസങ്ങളിലും തിരക്കുണ്ടായി. ചിത്രം തിയറ്ററിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ദൃശ്യം രണ്ടിന്‍റെ വ്യാജകോപ്പി നിരവധി വെബ്സൈറ്റുകളില്‍ എത്തിയത് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ല. ടോറന്‍റ് സൈറ്റുകളില്‍ നല്ല തെളിച്ചമുള്ള എച്ച് ഡി പതിപ്പ് എത്തിയതോടെ തിയറ്ററില്‍ പ്രേക്ഷകരെത്തില്ലെന്ന ആശങ്ക പക്ഷെ പ്രേക്ഷകര്‍ കൂട്ടത്തോടെ എത്തിയതോടെ അകന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജയ് ദേവ്ഗണുംതബുവുമാണ് ഇതില്‍ മോഹന്‍ലാലിന്‍റെയും ആശ ശരത്തിന്‍റെയും പ്രധാനവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. തബുവിന്‍റെ പൊലീസ് വേഷവും ശ്രദ്ധേയമായി. മീനയ്ക്ക് പകരം ഹിന്ദിയില്‍ എത്തിയ ശ്രിയ ശരണും റോള്‍ ഭംഗിയാക്കി.

ടി സീരീസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്സ് ആണ് മോഹന്‍ലാലിന്‍റെ ആശിര്‍വാദ് സിനിമാസും. 50 കോടിയായിരുന്നു മുതല്‍ മുടക്ക്. ഇപ്പോഴേ സിനിമ ലാഭത്തിലായിക്കഴിഞ്ഞു. സിനിമ 300 കോടിയെങ്കിലും നേടുമെന്ന് പ്രവചിക്കപ്പെടുന്നു.

അഭിഷേക് പത്താനാണ് സംവിധാനം. അക്ഷയ് ഖന്നയാണ് മുരളീ ഗോപി അവതരിപ്പിച്ച ഐജിയുടെ വേഷത്തില്‍. പൊലീസ് ഓഫീസറുടെ ഭര്‍ത്താവിന്‍റെ വേഷത്തില്‍ എത്തിയ രജത് കപൂറും റോള്‍ മനോഹരമാക്കി. ദേവി ശ്രീ പ്രസാദാണ് സംഗീതം.