സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, നല്ല റോളുകൾ കിട്ടിയാൽ ഒരുകൈ നോക്കും : അമൃത സുരേഷ്

സ്വന്തം ലേഖകൻ കൊച്ചി : സിനിമയിൽ അഭിനയിക്കാൻ എനിക്ക് താൽപര്യമുണ്ട്. നല്ല വേഷം കിട്ടിയാൽ ഒരു കൈ നോക്കും. വെളിപ്പെടുത്തലുമായി അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ അങ്ങനെ തന്റേതായ വഴി തെളിച്ച് മുന്നേറുകയാണ് അമൃത. താരത്തിന്റെ സിനിമാ പ്രവേശത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. നല്ല റോളുകൾ കിട്ടിയാൽ ഒരുകൈ നോക്കുമെന്നും താരം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെയും […]

നീലാമ്പൽ – ടൈറ്റിൽ ലോഞ്ച് ചുനക്കര രാമൻകുട്ടി നിർവ്വഹിച്ചു

അജയ് തുണ്ടത്തിൽ കോട്ടയം : നഗരത്തിന്റെ പ്രാന്തപ്രദേശമായ ആമ്പല്ലൂരിന്റെ വിശേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വരാൻ തയ്യാറെടുക്കുകയാണ് മോളിവുഡ് സിനിമാസിന്റെ ബാനറിൽ അനിൽ തമലം നിർമ്മിച്ച് ‘സ്‌നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ ‘ എന്ന ചലച്ചിത്രവും നിരവധി ഹിറ്റ് പരമ്പരകളും ഒരുക്കിയ റിജുനായർ സംവിധാനം ചെയ്യുന്ന ‘നീലാമ്പൽ ‘ എന്ന സിനിമ.   ആമ്പലുകൾ വിരിഞ്ഞിറങ്ങുന്ന ഒരു ശുദ്ധജലതടാകവും അതിന് ചുറ്റും ജാതിമത വർണ്ണ വ്യത്യാസമില്ലാതെ അധിവസിക്കുന്ന കുറെ മനുഷ്യരുടെയും കഥയാണിത്. അനിൽകുമാറിന്റെ കഥയ്ക്ക് അജി ചന്ദ്രശേഖർ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജോയ് തമലം ഗാനരചനയും ജി കെ […]

മലയാള സിനിമയും പ്രേക്ഷക സമൂഹവും പണ്ടത്തെ ക്ലീഷേ ലുക്കിന്റെ അതിർവരമ്പുകളെയൊക്കെ ഭേദിച്ചങ്ങനെ മുന്നോട്ട് മുന്നോട്ട് പോവട്ടെ : അഞ്ചാംപാതിരയിലെ കാസ്റ്റിംഗിങ്ങനെ കുറിച്ച് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി :റിലീസായി കുറച്ച് ദിവസങ്ങൾക്കകം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് അഞ്ചാംപാതിര. മിഥുൻ മാനുവൽ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രമാണ് ‘അഞ്ചാം പാതിര’. ചിത്രത്തിൽ പൊലീസ് വേഷത്തിലെത്തിയ ഉണ്ണിമായയുടെ അഭിനയത്തെ പ്രശംസിച്ച് രജിഷ കെ രാജൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. ചിത്രത്തിൽ ഏറ്റവും പെർഫെക്ട് ആയി തോന്നിയ കാസ്റ്റിംഗ് ഉണ്ണിമായയുടേതായിരുന്നു എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലുള്ളത്. സിനിമകളിലെ ക്ലീഷേ ലുക്കിന്റെ അതിർവരമ്പുകളെ ഭേദിച്ച ഒരു സാധാരണ പോലീസുകാരിയായിരുന്നു ഉണ്ണിമായ എന്നാണ് കുറിപ്പിലുള്ളത്. അത്രയും ഭംഗിയോടു […]

‘തി.മി.രം ‘ ആദ്യ പ്രദർശനം നടന്നു

അജയ് തുണ്ടത്തിൽ കൊച്ചി : തിരുവനന്തപുരം കൂട്ടായ്മയിലൊരുക്കിയ ‘തി.മി.രം.’ എന്ന സിനിമയുടെ ആദ്യപ്രദർശനം ജനുവരി 19-ന് തിരുവനന്തപുരം ശ്രീ തീയേറ്ററിൽ നടന്നു. തിമിരബാധിതരായ പ്രായം ചെന്ന സാധാരണക്കാർ, തിമിര ശസ്ത്രക്രിയ നടത്തുവാൻ വേണ്ടി നടത്തുന്ന യാത്രകളും അവരുടെ സാമൂഹിക ഇടപാടുകളും മറ്റു നടപടിക്രമങ്ങളുമെല്ലാം ചിത്രത്തിൽ പ്രതിപാദന വിഷയമാകുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യവും തി.മി.രത്തിന്റെ സവിശേഷതയാണ്. കെ കെ സുധാകരനു പുറമെ രചന നാരായണൻകുട്ടി , വിശാഖ് നായർ, ജി സുരേഷ്‌കുമാർ, പ്രൊഫ. അലിയാർ, മോഹൻ അയിരൂർ, മീരാനായർ, കാർത്തിക, ബേബി സുരേന്ദ്രൻ, ആശാ […]

അന്നും ഇന്നും : 35 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച ; ചിത്രം പങ്കുവച്ച് ലിസി

സ്വന്തം ലേഖിക കൊച്ചി : ഒരു കാലത്ത് മലയാളസിനിമയിൽ നായികയായും സഹോദരിയായുമൊക്കെ നിറഞ്ഞ് നിന്ന നടിയാണ് ലിസി ലക്ഷ്മി.നീണ്ട മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിക്കും നടി നദിയ മൊയ്തുവിനുമൊപ്പം ഒരേ ഫ്രെയിമിൽ വന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ലിസി. ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. നടൻ മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. ‘ഒന്നിങ്ങു വന്നെങ്കിൽ’ എന്ന ചിത്രത്തിലാണ് മൂവരും അവസാനമായി ഒരേ ഫ്രെയിമിൽ വന്നത്. ഈ ചിത്രത്തിന്റെ ലോക്കേഷനിൽ വെച്ച് എടുത്ത ചിത്രവും ലിസി […]

എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവരാണ് എനിക്ക് ചുറ്റുമുള്ളത്, ഒരു പക്ഷെ എന്റെ മരണം ഉൾപ്പെടെ : വെളിപ്പെടുത്തലുമായി ആദിത്യൻ ജയൻ

സ്വന്തം ലേഖകൻ കൊച്ചി : എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവരാണ് തനിക്ക് ചുറ്റിലുമുള്ളത്. വെളിപ്പെടുത്തലുമായി സീരിയൽ താരം ആദിത്യൻ ജയൻ. തന്റെ മരണം വരെ അവർ ആഗ്രഹിക്കുന്നുണ്ട്. അമ്മ മരിച്ചപ്പോഴുള്ളതിനു സമാനമായ വേദനയിലൂടെയാണ് രണ്ടു ദിവസമായി കടന്നു പോകുന്നത്. തന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ ആ വേദനയിലും ഒപ്പം നിന്നു. അവർക്കു വേണ്ടിയാണ് ആദിത്യൻ ഫെയ്‌സ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചത്. ആദിത്യൻ ജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ‘കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ കുറച്ചു വിഷമത്തിലായിരുന്നു. എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവർ ആണ് ചുറ്റുമുള്ളത്. […]

ജനുവരി 20, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :DOLLITLE – 11.00am, പ്രതി പൂവൻകോഴി – 2.00PM, 5.45Pm.  അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ)9.15  pm, ദർബാർ 10.30 PM 1.450 PM , 5.30 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 […]

വാഹനാപകടത്തിൽ ബോളിവുഡ് താരം ഷബാന ആസ്മിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ മുബൈ: വാഹനാപകടത്തിൽ ബോളിവുഡ് താരം ഷബാന ആസ്മിക്ക് വാഹനാപകടത്തിൽ പരിക്ക്. മുബൈ – പൂനെ എക്‌സ്പ്രസ് ഹൈവേയിൽ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഖലാപൂർ ടോൾ പ്ലാസയ്ക്ക് സമീപം ഷബാന സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടിയെ പൻവേലിലെ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജാവേദ് അക്തറും ഷബാനയ്‌ക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്നു. എങ്ങനെയാണ് അപകടമുണ്ടായത് എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം ഉപ്പും മുളകിലെ ലച്ചു യഥാർത്ഥ ജീവിതത്തിലും വിവാഹിതയാകുന്നു

സ്വന്തം ലേഖകൻ കൊച്ചി : സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം ഉപ്പും മുളകിലെ ലച്ചു യഥാർത്ഥി ജീവിതത്തിലും വിവാഹിതയാകുന്നു. ലച്ചു എന്ന ജൂഹി റുസ്താഗി ഇപ്പോൾ ജീവിതത്തിലും വിവാഹമണ്ഡപത്തിൽ കയറാനുള്ള തിരക്കിലാണ്. ഡോ: റോവിൻ ജോർജാണ് ജൂഹിയുടെ വരൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇക്കഴിഞ്ഞ ദിവസം ഉപ്പും മുളകിന്റെ സംവിധായകൻ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ പൂജാ വേളയിലാണ് ജൂഹിയും വരനും ഒന്നിച്ചെത്തിയത്. ഉപ്പും മുളകും പരമ്പരയിൽ ലച്ചുവിന്റെ വിവാഹത്തിന് ശേഷം വന്ന എപ്പിസോഡുകളിൽ ജൂഹി […]

പ്രകൃതിയും സിനിമയും കുമരകത്ത് കൈ കോർക്കുന്നു: റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിനെ സ്വീകരിക്കാൻ കുമരകം ഒരുങ്ങുന്നു

സ്വന്തം ലേഖകൻ കോട്ടയം: പ്രകൃതിയും സിനിമയും കൈ കോർക്കുന്ന ഫിലിം ഫെസ്റ്റിവലിനായി കുമരകം അണിഞ്ഞൊരുങ്ങുന്നു. കുമരകം പഞ്ചായത്തിന്റെ ആതിഥ്യത്തിൽ ഫിലിം ഫെസ്റ്റിവലിനായി തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായിട്ടുണ്ട്. ബേർഡ്സ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ആഭ്യമുഖ്യത്തിലുള്ള രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 2020 ജനുവരി 24 മുതൽ 26 വരെ കാർഷിക സർവകലാശാലയുടെ കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് നടക്കുന്നത്. ബേർഡ്സ് ക്ലബ് ഇൻർനാഷണൽ മുഖ്യ സംഘാടകരാകുന്ന ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന ആതിഥേയർ കുമരകം ഗ്രാമപഞ്ചായത്താണ്. കോട്ടയം ഫിലിം സൊസൈറ്റി, കേരള സംസ്ഥാന ചലച്ചിത്ര […]