പ്രകൃതിയും സിനിമയും കുമരകത്ത് കൈ കോർക്കുന്നു: റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിനെ സ്വീകരിക്കാൻ കുമരകം ഒരുങ്ങുന്നു

പ്രകൃതിയും സിനിമയും കുമരകത്ത് കൈ കോർക്കുന്നു: റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിനെ സ്വീകരിക്കാൻ കുമരകം ഒരുങ്ങുന്നു

സ്വന്തം ലേഖകൻ

കോട്ടയം: പ്രകൃതിയും സിനിമയും കൈ കോർക്കുന്ന ഫിലിം ഫെസ്റ്റിവലിനായി കുമരകം അണിഞ്ഞൊരുങ്ങുന്നു. കുമരകം പഞ്ചായത്തിന്റെ ആതിഥ്യത്തിൽ ഫിലിം ഫെസ്റ്റിവലിനായി തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായിട്ടുണ്ട്. ബേർഡ്സ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ആഭ്യമുഖ്യത്തിലുള്ള രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 2020 ജനുവരി 24 മുതൽ 26 വരെ കാർഷിക സർവകലാശാലയുടെ കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് നടക്കുന്നത്.

ബേർഡ്സ് ക്ലബ് ഇൻർനാഷണൽ മുഖ്യ സംഘാടകരാകുന്ന ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന ആതിഥേയർ കുമരകം ഗ്രാമപഞ്ചായത്താണ്. കോട്ടയം ഫിലിം സൊസൈറ്റി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, മാക്ട, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കേരള കാർഷിക സർവകലാശാല കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രം, കാനറാ ബാങ്ക്, കോട്ടയം പ്രസ്‌ക്ലബിന്റെ നേച്ചർ ക്ലബ്, ജെ.സി.ഐ സോൺ 22, കോട്ടയം സി.എം.എസ് കോളേജ്, ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽ ആൻഡ് റസ്റ്ററന്റ്‌സ് എന്നിവരാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന സംഘാടകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തെമ്പാടും പേരും പെരുമയും നിറഞ്ഞ കേരളത്തിലെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാണ് കുമരകം. കുമരകത്ത് പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ അടക്കം ഗുരുതരമായ പ്രശ്‌നങ്ങൾ നിലവിലുണ്ട്. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യത്തിനെതിരായ ബോധവത്കരണം കൂടിയാണ് ചലച്ചിത്ര മേളയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത്തരത്തിൽ ചലച്ചിത്ര മേള നടത്തുന്ന കൂട്ടായ്മയിലൂടെ പ്രകൃതി സംരക്ഷണം കൂടിയാണ് ലക്ഷ്യമിടുന്നത്.

വിനോദ സഞ്ചാരത്തിനായി എത്തുന്നവർ കായലിലും കരയിലും തള്ളുന്ന മാലിന്യങ്ങളിൽ കുമരകം നിവാസികളും പൊറുതിമുട്ടിയിരിക്കുകയാണ്. പ്രകൃതി സംരക്ഷണം എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സിനിമാ പ്രദർശനത്തിലൂടെ മാലിന്യം എന്ന ദുരന്തത്തിൽ നിന്നും ബോധവത്കരണം കൂടിയുണ്ടാകുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.

മേളയിൽ പ്രദർശിപ്പിക്കുന്ന ഓസ്ട്രേലിയ, സ്വീഡൻ, യു.എസ്.എ , കാനഡ, ഫ്രാൻസ്, ഇസ്രയേൽ, നോർവേ, ഇന്ത്യ, എന്നിവിടങ്ങളിൽ നിന്നുള്ള 12 ഡോക്യുമെന്ററികളും പറയുന്നത് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തന്നെയാണ്. ടർക്കി , യു.എസ്.എ, ഇന്ത്യ, സഖാ റിപബ്ലിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചു കഥാചിത്രങ്ങളും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നവ തന്നെയാണ്.

കാനഡ, ഫ്രാൻസ്, ലബനൻ, കമ്പോഡിയ, പെറു, യു.എസ്.എ , പാക്കിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള 12 ഷോട്ട് ഫിലിമുകളും ഓരോ നാട്ടിലെയും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു.

ചൈനീസ് ഫിലിം പാക്കേജുകളുടെ ഭാഗമായുള്ള 20 ചിത്രങ്ങളും, ചൈനയിലെ ബീജിംങ് ഫിലിം അക്കാദമി വിദ്യാർത്്ഥികൾ നിർമ്മിച്ച നാല് ചിത്രങ്ങളും, മലയാളികളായ വിവിധ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച 21 ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം ലക്ഷ്യമിടുന്നത് പ്രകൃതി സംരക്ഷണം തന്നെയാണ്.