മാഹി റൗഡികളുടേയും വേശ്യകളുടേയും കേന്ദ്രമായിരുന്നു എന്ന പരാമർശം : പി സി ജോർജിനെ തള്ളി ബിജെപി പ്രാദേശിക നേതൃത്വം,കോലത്തിൽ ചെരുപ്പ് കൊണ്ടടിച്ച് മഹിളാ കോൺഗ്രസ്,ജോർജിനെതിരെ പരാതി നൽകി സി പി എം ; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്
മാഹിയെ അധിക്ഷേപിച്ച ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ പ്രതിഷേധം ശക്തം. ഒടുവിൽ ഗത്യന്തരമില്ലാതെ തള്ളിപ്പറഞ്ഞ് ബി ജെ പി പ്രാദേശിക ഘടകം. ജോർജിന്റെ മാഹിയെക്കുറിച്ചുള്ള പരാമർശങ്ങള്‍ അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് ബി.ജെ.പി മാഹി മേഖല കമ്മിറ്റി പ്രസിഡന്റ് സി. ദിനേശൻ പറഞ്ഞു. ജോർജ് ബി.ജെ.പിയുടെ വക്താവല്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കോഴിക്കോട് ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നും പി.സി. ജോർജ് പറഞ്ഞത്.
പി.സി. ജോർജിനെതിരെ നിയമ നടപടിയടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് പ്രവർത്തകർ മാഹിയില്‍ പ്രതിഷേധ പ്രകടനം നടത്തി. മയ്യഴിയിലെ അമ്മപെങ്ങന്മാരെയും സഹോദരന്മാരെയും നാടിനെയും അപമാനിച്ച പി.സി. ജോർജ് പരസ്യമായി മാപ്പുപറയണമെന്ന് മുൻ മന്ത്രി ഇ. വത്സരാജ് ആവശ്യപ്പെട്ടു. മഹിള കോണ്‍ഗ്രസ് പ്രവർത്തകർ മാഹിയില്‍ പി.സി. ജോർജിന്റെ കോലത്തില്‍ ചെരിപ്പുകൊണ്ട് അടിച്ച് പ്രതിഷേധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.പി.എം മാഹി ലോക്കൽ സെക്രട്ടറി സുനിൽ കുമാറിൻ്റെ പരാതിയിൽ പി സി ജോർജിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു.