Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ടു തല്ലിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്കെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. വിഷയത്തിൽ കോടതി ഇടപെട്ട് കേസെടുക്കാൻ ഉത്തരവിട്ടിരിന്നു. പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

ഗൺമാൻ തിരുവനന്തപുരം കല്ലൂർ കാർത്തികയിൽ അനിൽ കുമാർ, എസ്കോർട്ട് ഉദ്യോ​ഗസ്ഥൻ പൊറ്റക്കുഴി എസ് സന്ദീപ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നു ഇറങ്ങി വന്നു പ്രതിഷേധക്കാരെ അസഭ്യം പറഞ്ഞു, ലാത്തി കൊണ്ടു അടിച്ചു. പൊലീസ് പിടിച്ചു മാറ്റിയ പ്രവർത്തകരെയാണ് ഇരുവരും മർദ്ദിച്ചത്. മർദ്ദനത്തിൽ തലയ്ക്കും കൈകാലുകൾക്കും ​ഗുരുതരമായി പരിക്കേറ്റെന്നും എഫ്ഐആറിൽ പറയുന്നു.

നേരത്തെ സംഭവത്തിൽ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ആലപ്പുഴ സൗത്ത് പൊലീസിനാണ് നിർദ്ദേശം നൽകിയത്. മർദ്ദനമേറ്റ കെഎസ്‍യു ജില്ലാ അധ്യക്ഷൻ എഡി തോമസ് നൽകിയ ഹർജിയിലാണ് നടപടി. പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കെ ​ഗൺമാൻമാർ മ​ർദ്ദിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

എഡി തോമസിനു പുറമെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റി അം​ഗം അജയ് ജുവൽ കുര്യാക്കോസിനാണ് മർദ്ദമേറ്റത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാരായ അനിൽ, സന്ദീപ് എന്നിവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നു കാണിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്.