Spread the love

കൊച്ചി: സംസ്ഥാനത്ത് ചെയ്യാത്ത നിയമ ലംഘനങ്ങള്‍ക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ-ചെല്ലാൻ തട്ടിപ്പ് സജീവം.

video
play-sharp-fill

വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നല്‍കിയുള്ള സന്ദേശങ്ങളാണ് പലർക്കും ലഭിക്കുന്നത്. ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റിനോട് സാദൃശ്യമുള്ള പേയ്‌മെന്റ് പോർട്ടലിലേക്ക് സ്വീകർത്താക്കളെ നയിച്ച്‌ പണം തട്ടുകയാണ് രീതി.

തിരക്കേറിയ റോഡുകളിലൂടെ പോകുമ്പോള്‍ അറിയാതെ ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടാകാമെന്ന് ഭയപ്പെട്ട് പലരും ‘പിഴ’ അടയ്‌ക്കാറുണ്ട്. പിഴത്തുക 500 രൂപ മുതലാണ് ആരംഭിക്കുക. ചെറിയ തുകയായതിനാല്‍ പലരും പരാതി നല്‍കാൻ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ പിഴയടച്ചില്ലെങ്കില്‍ കൂടുതല്‍ പിഴ ഈടാക്കും, വാഹന രേഖകള്‍ റദ്ദാക്കും, അല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പ് നല്‍കിയാണ് സന്ദേശങ്ങള്‍ എസ്‌എംഎസായോ വാട്‌സാപ്പിലോ എത്തുന്നത്. അനാവശ്യ സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകള്‍ വഴി പിഴയൊടുക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഔദ്യോഗിക സർക്കാർ പ്ലാറ്റ്‌ഫോമുകളിലൂടെ നിയമ ലംഘനം സ്ഥിരീകരിക്കുന്നതിന് മുന്‍ പലരും പിഴയടയ്‌ക്കാറുണ്ട്.

പൊതു സ്ഥലങ്ങളില്‍ പാർക്ക് ചെയ്‌ത വാഹനങ്ങളില്‍ നിന്നോ, സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിട്ട ചിത്രങ്ങളില്‍ നിന്നോ, മറ്റു അനധികൃത മാർഗങ്ങളിലൂടെയോ ആണ് തട്ടിപ്പുകാർ വാഹന രജിസ്ട്രേഷൻ നമ്പറുകള്‍ ശേഖരിക്കുന്നത്. ലഭിക്കുന്ന സന്ദേശം ഔദ്യോഗിക പരിവാഹൻ പോർട്ടല്‍ അല്ലാത്ത മറ്റേതെങ്കിലും വെബ്‌സൈറ്റിലേക്ക് നയിച്ചാല്‍ അവഗണിക്കണം. ഗതാഗത നിയമലംഘന നോട്ടീസുകളില്‍ പണം അടയ്‌ക്കുന്നതിന് മുൻപ്, പരിവാഹൻ പോർട്ടലില്‍ പരിശോധിച്ച്‌ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും പൊലീസ് പറയുന്നു.