Spread the love

ആര്യങ്കാവ്: മുന്നറിയിപ്പ് ലംഘിച്ച്‌ അതിക്രമിച്ചു കടന്ന യുവാക്കള്‍ വനത്തിനുളളില്‍ കുടുങ്ങി. ബൈക്കില്‍ ട്രക്കിങ്ങിനെത്തിയ യുവാക്കളാണ് വഴി തെറ്റി വനത്തില്‍ കുടുങ്ങിയത്. യുവാക്കളെ വനപാലക സംഘം രക്ഷപെടുത്തി.

video
play-sharp-fill

കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ ജയേഷ് (30), രോഹിത് (30) എന്നിവരാണ് വനത്തില്‍ അകപ്പെട്ടത്. ആര്യങ്കാവ് വനത്തിനുള്ളിലെ രാജാത്തോട്ടത്തിലാണ് ഇരുവരും കുടുങ്ങിയത്.

ശനിയാഴ്ച വൈകിട്ട് നാല്‌ മണിയോടെ കാട് കയറിയ ശേഷം തിരിച്ചിറങ്ങുമ്പോഴാണ് വഴി തെറ്റി ഉള്‍വനത്തില്‍ പെട്ടു പോയത്. മൊബൈല്‍ ഫോണിലൂടെ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതോടെ മൊബൈല്‍ ടവർ സിഗ്നല്‍ ലക്ഷ്യമാക്കി നടത്തിയ തിരച്ചിലില്‍ ഇരുവരെയും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി ഒമ്പത് മണിയോടെ പുറത്തെത്തിച്ചു. റിസർവ് വനമേഖലയില്‍ പ്രവേശിക്കരുതെന്നും അനധികൃതമായി പ്രവേശിച്ചാല്‍ ശിക്ഷാർഹമാണെന്നുമുള്ള അറിയിപ്പ് അവഗണിച്ചാണ് ഇവർ വനത്തില്‍ കയറിയത്. മുന്നറിയിപ്പ് ബോർഡിന്റെ മുന്നിലൂടെയാണ് കടന്നത്. അനധികൃതമായി റിസർവ് വനത്തില്‍ പ്രവേശിച്ചതിന് ഇരുവർക്കും എതിരെ നടപടിയെടുക്കുമെന്ന് വനം അധികൃതർ പറഞ്ഞു.