പുതിയ കാർ വാങ്ങുമ്പോൾ നല്ലൊരു തുക ഇൻഷുറൻസ് പ്രീമിയമായി നൽകേണ്ടി വരുന്നുണ്ടെങ്കിൽ നോ ക്ലെയിം ബോണസ് പ്രയോജനപ്പെടുത്തി ലാഭം നേടൂ

പുതിയ കാർ വാങ്ങുമ്പോൾ നല്ലൊരു തുക ഇൻഷുറൻസ് പ്രീമിയമായി നൽകേണ്ടി വരുന്നുണ്ടെങ്കിൽ നോ ക്ലെയിം ബോണസ് പ്രയോജനപ്പെടുത്തി ലാഭം നേടൂ

 

സ്വന്തം ലേഖകൻ

കൊച്ചി: പുതിയ കാർ വാങ്ങുമ്പോൾ നല്ലൊരു തുക ഇൻഷുറൻസ് പ്രീമിയമായി നൽകേണ്ടി വരുന്നുണ്ടെങ്കിൽ നിങ്ങളുടെ പഴയ കാറിന്റെ ഇൻഷുറൻസ് പോളിസിയിന്മേലുള്ള നോ ക്ലെയിം ബോണസ് പ്രയോജനപ്പെടുത്താം. നോ ക്ലെയിം ബോണസ് എന്നത് കാറിനല്ല, മറിച്ച് ഉടമയ്ക്കാണ് കമ്പനികൾ നൽകുന്നതെന്ന് അറിയാത്തവരാണ് പലരും.സാക്ഷ്യപത്രം നേടണം

അപകടത്തിൽ പെടാതെ വാഹനം കൊണ്ടു നടന്നതിനും പോളിസി കാലയളവിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാതിരുന്നതിന് ഇൻഷുറൻസ് കമ്പനികൾ പോളിസിയുടമയ്ക്ക് നൽകുന്നതാണ് നോ ക്ലെയിം ബോണസ് ആനുകൂല്യം. പഴയ കാർ മറ്റൊരാൾക്ക് വിറ്റ് പോളിസി അവരുടെ പേരിലേക്ക് മാറ്റുമ്പോൾ നോ ക്ലെയിം ബോണസ് കൈമാറപ്പെടുന്നില്ല. നിങ്ങൾ നേടിയ ബോണസിന് കമ്പനിയിൽ നിന്ന് ഒരു സാക്ഷ്യപത്രം നേടിയാൽ അത് പുതിയ കാർ വാങ്ങുമ്പോൾ ഉപയോഗിക്കാനാവും. എന്നാൽ പഴയ കാർ നിങ്ങളുടെ പേരിൽ തന്നെയാണെങ്കിൽ അതിൽ നിന്ന് ലഭിച്ച ബോണസ് പുതിയ കാറിന് പ്രയോജനപ്പെടുത്താനാവില്ല. പഴയ കാർ അടുത്ത ബന്ധുക്കളുടെ ആരുടെയെങ്കിലും പേരിലേക്ക് മാറ്റുകയാണ് ഇതിനുള്ള പോംവഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിൽപ്പന നടന്നതായുള്ള വിൽപ്പന പത്രവും പുതിയ കാർ ബുക്ക് ചെയ്തതിനുള്ള ഫോമും പഴയ ഇൻഷുറൻസ് പോളിസിയുടെ പകർപ്പും കാണിച്ചാൽ മാത്രമേ നോ ക്ലെയിം ബോണസ് പുതിയ പോളിസിയിലേക്ക് മാറ്റുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് രണ്ടു ദിവസത്തിനകം തന്നെ നോ ക്ലെയിം ബോണസ് സർട്ടിഫിക്കറ്റ് ലഭ്യമാകും. ഇൻഷുറൻസ് കമ്ബനിയിൽ നിന്ന് ലഭിക്കുന്ന എൻസിബി ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് മൂന്നു വർഷമാണ് കാലാവധി.

എന്നാൽ കാർ ഇൻഷുറൻസിൽ നിന്ന് ലഭിച്ച നോ ക്ലെയിം ബോണസ് ആനുകൂല്യം ബൈക്കിനോ മറ്റു വാഹനങ്ങളുടേയോ പോളിസിയിലേക്ക് മാറ്റാനാവില്ല. സ്വകാര്യ വാഹനത്തിൽ നിന്ന് സ്വകാര്യ വാഹനത്തിലേക്കും ടാക്സിയിൽ നിന്ന് ടാക്സിയിലേക്കും ഇരുചക്ര വാഹനത്തിൽ നിന്ന് ഇരുചക്ര വാഹനത്തിലേക്ക് എന്നിങ്ങനെ മാത്രമേ മാറ്റാനാകൂ.
പുതിയ കാറിന്റെ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്ന് 50 ശതമാനം വരെ ഇങ്ങനെ ഇളവ് നേടാനാകും. മാത്രമല്ല, ഇൻഷുറൻസ് കമ്പനി മാറിയാലും നോ ക്ലെയിം ബോണസ് ഇല്ലാതാവില്ല.