റോഡരികിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

റോഡരികിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Spread the love

 

സ്വന്തം ലേഖിക

കണ്ണൂർ : കുത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാങ്ങാട്ടിടത്ത് റോഡരികിൽ നിന്നും നാല് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. ഫ്‌ളക്‌സ് ബോർഡിനു പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

മാങ്ങാട്ടിടം കിണറിന്റവിടെനിന്നും ആമ്പിലാട് ഭാഗത്തേക്ക് പോകുന്ന റോഡരികിലാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിലുള്ള ബോംബുകൾ കൂത്തുപറമ്ബ് പോലീസ് കണ്ടെത്തിയത് . ഉഗ്രശേഷിയുള്ള ബോംബുകൾ അടുത്ത കാലത്തായി നിർമിച്ചവയാണെന്നു പരിശോധനയിൽ നിന്നും വ്യക്തമായി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെയും ഇതേസ്ഥലത്തുനിന്ന് പോലീസ്, ബോംബുകൾ പിടികൂടിയിരുന്നു. കിണറ്റിന്റവിടെഭാഗത്ത് നേരത്തെ നിരവധി തവണ രാഷ്ട്രീയസംഘട്ടനങ്ങൾ നടന്നിരുന്നു. പോലീസ് നിരീക്ഷണം ശക്തമാക്കി വരുന്നതിനിടെയാണ് വീണ്ടും ബോംബുകൾ പിടിച്ചെടുത്തത്. കണ്ടെടുത്ത ബോംബുകൾ നിർവീര്യമാക്കി.

Tags :