കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ; കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട കാറാണെന്ന നിഗമനത്തിൽ പൊലീസ്
സ്വന്തം ലേഖകൻ
പത്തിരിപ്പാല: ലക്കിടി റെയില്‍വേ ഗേറ്റിനു സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് KL 9 AN 1548 നമ്പറിലുള്ള മാരുതി സുസുകി എര്‍ട്ടിഗ കാര്‍ ബുധനാഴ്ച രാവിലെ 7.30ഓടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിനുള്ളില്‍ മുഴുവന്‍ സ്ഥലങ്ങളിലും മുളകുപൊടി വിതറിയ നിലയിലായിരുന്നു. ഉള്ളിലെ ഡാഷ് ബോര്‍ഡും മുന്‍വശവും സീറ്റുകളുടെ കവറുകളും പൊളിച്ച നിലയിലാണ്.
ഡ്രൈവിങ് സീറ്റിനോടനുബന്ധിച്ച ഡോറിന്റെ ഗ്ലാസ് പൊട്ടിച്ച നിലയിലാണ്.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട കാറാണെന്ന സംശയത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കാര്‍ കോടതിയിലേക്ക് കൈമാറി. കുഴല്‍പണ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കുഴല്‍പണ സംഘം സഞ്ചരിച്ച കാര്‍ അജ്ഞാതര്‍ തട്ടിയെടുത്ത് ലക്കിടിയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുന്നു. കാര്‍ ഉടമയോട് ഒറ്റപ്പാലത്തെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സിഐ വി ബാബുരാജന്, എസ്ഐ എ അനൂപ്, ഡോഗ് സ്ക്വഡ്, ഫിംഗര്‍പ്രിൻ്റ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.