കോട്ടയം കോടിമതയിൽ നിയന്ത്രണം വിട്ട കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു; കാർ യാത്രക്കാർക്ക് പരിക്ക്

കോട്ടയം കോടിമതയിൽ നിയന്ത്രണം വിട്ട കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു; കാർ യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം കോടിമതയിൽ നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു.കാർ യാത്രക്കാർക്ക് പരിക്ക്.രണ്ടു കാറിലും പാൽ വണ്ടിയിലുമിടിച്ചാണ് അപകടം ഉണ്ടായത്.

ബുധനാഴ്ച രാത്രി 12.30 ന് എം.സി റോഡിൽ കോടിമത പാലത്തിനു സമീപം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കു തിരിയുന്നതിനു സമീപത്തെ റോഡിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന പാൽവണ്ടിയിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ, മറ്റ് രണ്ടു കാറുകളിലും ഇടിച്ചു. അപകടത്തെ തുടർന്നു കാറിന്റ മുൻ ഭാഗം പൂർണമായും തകർന്നു.

കാറിനുള്ളിൽ നിന്നും ഡീസൽ പുറത്തേയ്ക്ക് ഒഴുകി. ഇതേ തുടർന്നു ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാർക്ക് അപകട ഭീതി ഉയർന്നു. ഇതേ തുടർന്നു പൊലീസ് സ്ഥലത്ത് എത്തി.

അഗ്നിരക്ഷാ സേനാ അധികൃതരെയും വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ റോഡിൽ അറക്കപ്പൊടി വിതറിയാണ് അപകട ഭീതി ഒഴിവാക്കിയത്.