സ്ഥിരമായ് ഒഡീഷയില്‍ നിന്നുള്ള കൊറിയർ ; സംശയം തോന്നി പോലീസ് നടത്തിയ റെയ്ഡിൽ യുവാവിന്റെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെത്തി
തിരുവനന്തപുരം : അരുവിക്കര കളത്തറയില്‍ മൂന്നര കിലോ കഞ്ചാവുമായി യുവാവിനെ ഡാൻസഫ് ടീമും അരുവിക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
കളത്തറ സ്വദേശി ദില്ഷമോൻ ആണ് പിടിയിലായത്. ജില്ലയിലെ കൊറിയർ സ്ഥാപനങ്ങള്‍ നിരീക്ഷിക്കണമെന്ന് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണ്‍ നിർദേശം നല്‍കിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് മാസമായി സ്ഥിരമായി കൊറിയർ വരുന്നവരെ നിരീക്ഷിച്ചതോടെയാണ് ഇയാള്‍ പിടിയിലായത്.
ഒഡീഷയില്‍ നിന്നുള്ള കൊറിയറില്‍ സംശയം തോന്നി പ്രതിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയാണ് കഞ്ചാവ് പിടികൂടിയത്. നെടുമങ്ങാട് മാർക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തിവന്ന ഇയാള്‍ പെട്ടെന്ന് പണം സമ്ബാദിക്കുന്നതിന് വേണ്ടിയാണു കഞ്ചാവ് കച്ചവടം തുടങ്ങിയത്. നെടുമങ്ങാട്, കാട്ടാക്കട, പാലോട്, വിതുര മേഖലയിലെ സ്കൂള്‍ കോളേജ് വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പ്രതിയുടെ കയ്യില്‍ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെ പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group