Spread the love

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് വില വർധനവും, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ നിലനിർത്തണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചാണ് സമരം. 140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും ബസ്സുടമകൾ പറയുന്നു.

video
play-sharp-fill

 

ഗതാഗത വകുപ്പിന് മുമ്പാകെ ആവശ്യമെത്തിച്ചിട്ടും നടപടിയുണ്ടായില്ല. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി  ചർച്ച നടത്തിയ ശേഷം സമരത്തിന്റെ തീയതി തീരുമാനിക്കുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിൽ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ ബസ്സുടമകളുടെ സംഘടന.