കോട്ടയം നഗരം ഇനി പൊലീസിന്റെ ക്യാമറാ കണ്ണിൽ: 52 കേന്ദ്രങ്ങൾ പൊലീസിന്റെ കർശന ക്യാമറാ നിരീക്ഷണത്തിൽ; കള്ളന്മാരും നിയമലംഘകരും ഇനി കുടുങ്ങും

കോട്ടയം നഗരം ഇനി പൊലീസിന്റെ ക്യാമറാ കണ്ണിൽ: 52 കേന്ദ്രങ്ങൾ പൊലീസിന്റെ കർശന ക്യാമറാ നിരീക്ഷണത്തിൽ; കള്ളന്മാരും നിയമലംഘകരും ഇനി കുടുങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിന്റെ നിയന്ത്രണം പൂർണമായും പൊലീസ് കയ്യടക്കുന്നതിന്റെ ഭാഗമായി 52 കേന്ദ്രങ്ങളിൽ ക്യാമറകൾ സജീവമാകുന്നു. കോട്ടയം നഗരത്തിലെ 13 കേന്ദ്രങ്ങൾ അടക്കം 52 ക്യാമറകളാണ് പ്രവർത്തിച്ചിരിക്കുന്നത്.

നാഗമ്പടം ബസ്റ്റാൻഡിന് ഉൾവശം, നാഗമ്പടം പാലം, നാഗമ്പടം,കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് ഉൾവശം, ബസ് സ്റ്റാന്റിനു സമീപം, സെൻട്രൽ ജങ്ഷൻ, കഞ്ഞിക്കുഴി, കോടിമത പാലം, കലക്ടറേറ്റ്, മാർക്കറ്റ്, തിരുനക്കര ബസ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണു കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ നഗരത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണു വിവിധ ആവശ്യങ്ങൾക്കായി പോലീസ് ശേഖരിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും സുരക്ഷയുടെ ഭാഗമായിട്ടുമാണ് പുതിയ കാമറകൾ സ്ഥാപിക്കുന്നത്. വിദേശത്ത് ഇറക്കുമതി ചെയ്ത ക്യാമറകൾ സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽനിന്നും 75 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാപോലീസ് മേധാവി സർക്കാരിനെ സമീപിച്ചിരുന്നു.

13 പോയിന്റുകളിൽ 9 സ്ഥലങ്ങളിൽ 360 ഡിഗ്രിയിൽ മുഴുവനായി കറങ്ങുന്ന ഹൈടെക് കാമറയാണ് സ്ഥാപിക്കുന്നത്. മറ്റിടങ്ങളിൽ സാധാരണ ക്യാമറയും. കാമറകളുടെ കൺട്രോൾ റൂം മുട്ടമ്പലത്തുള്ള പൊലീസ് കൺട്രോൾ റൂമിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൺട്രോൾ റൂമിൽ 24 മണിക്കൂറും 13 കാമറ പോയിന്റുകളിലെയും ദൃശ്യങ്ങൾ വീക്ഷിക്കാനും വേണ്ട നിർദേശങ്ങൾ നൽകാനുമായി പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും.
അടുത്തനാളിൽ നഗരത്തിൽ പല സ്ഥലങ്ങലിലും മോഷണങ്ങൾ വർധിച്ചിരുന്നു.

അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും പതിവായിയിരുന്നു. കാമറകൾ സ്ഥാപിക്കുന്നതോടെ ട്രാഫിക് നിയമലംഘനം കൈയോടെ പിടികൂടാമെന്നാണ് പൊലീസ് കരുതുന്നത്. മോഷണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണത്തിനു ക്യാമറ ദൃശ്യങ്ങൾ സഹായകരമാകുയും ചെയ്യും. നഗരത്തിലുണ്ടായ ചില കൊലപാതക കേസുകളിൽ അടക്കം നിരീക്ഷണാ കാമറാ ദൃശ്യങ്ങൾ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചിരുന്നു.

ടൗണിന്റെ പ്രധാധ ഭാഗങ്ങളിൽ മാത്രമായി മുമ്പ് പൊലീസ് ഏതാനും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിലും കാലപ്പഴക്കത്താൽ ഇവ പ്രയോജന രഹിതമായിരുന്നു.