ഇന്ത്യയിലും അശ്ലീല വീഡിയോ നിർമ്മാണം: ഇന്ത്യൻ യുവതികളെ കുടുക്കി വീഡിയോ നിർമ്മിക്കുന്നതിനു പിന്നിൽ വൻ റാക്കറ്റ്;  സിനിമാ താരം അശ്ലീല വീഡിയോ നിർമ്മാണക്കേസിൽ അറസ്റ്റിൽ

ഇന്ത്യയിലും അശ്ലീല വീഡിയോ നിർമ്മാണം: ഇന്ത്യൻ യുവതികളെ കുടുക്കി വീഡിയോ നിർമ്മിക്കുന്നതിനു പിന്നിൽ വൻ റാക്കറ്റ്; സിനിമാ താരം അശ്ലീല വീഡിയോ നിർമ്മാണക്കേസിൽ അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ

ന്യഡൽഹി: അമേരിക്കയും ജപ്പാനും അടക്കമുള്ള രാജ്യങ്ങളിൽ മാത്രം സജീവമായിരുന്ന അശ്ലീല വീഡിയോ നിർമ്മാണ റാക്കറ്റ് ഇന്ത്യയിലും. ഇന്ത്യൻ അശ്ലീല വീഡിയോ നിർമ്മാണ സംഘത്തെപ്പറ്റി നിർണ്ണായകമായ സൂചന ലഭിച്ചതായാണ് ഇപ്പോൾ പൊലീസ് പുറത്തു വിടുന്ന വിവരങ്ങൾ. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് അടക്കം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

പോൺ വീഡിയോ റാക്കറ്റുമായി ബന്ധമുള്ള നടിയും മോഡലുമായ ഗെഹാന വസിഷ്ഠ് അറസ്റ്റിലായതോടെയാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരം പുറത്തായത്. മുംബയ് ക്രൈംബ്രാഞ്ചിലെ പ്രോപ്പർട്ടി സെൽ യൂണിറ്റ് ഇന്നലെയാണ് താരത്തെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം വ്യാഴാഴ്ച മാദ് ദ്വീപിലെ ഒരു ബംഗ്ലാവിൽ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ റാക്കറ്റിന്റെ കെണിയിൽപ്പെട്ട ഒരു സ്ത്രീയെ രക്ഷിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്ഡിൽ വീഡിയോ ക്യാമറ, ആറ് മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ്പ്, സ്പോട്ട്ലൈറ്റുകൾ, ക്യാമറ സ്റ്റാൻഡ്, വീഡിയോ ക്ലിപ്പുകൾ അടങ്ങിയ മെമ്മറി കാർഡ്,എന്നിവയും പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

കേസിൽ നടിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ചില തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഗെഹാനയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക് സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയുമാണ് നടി ശ്രദ്ധേയായത്.

അശ്ലീല വീഡിയോകൾ ചിത്രീകരിച്ച് നടിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതിന് അന്വേഷണ സംഘത്തിന് തെളിവ് കിട്ടിയിട്ടുണ്ട്. വെബ്സൈറ്റ് സന്ദർശിക്കണമെങ്കിൽ രണ്ടായിരം രൂപയ്ക്ക് സബ്സ്‌ക്രൈബ് ചെയ്യണമായിരുന്നു. കേസിൽ കൂടുതൽ മോഡലുകൾ, നടിമാർ, ചില പ്രൊഡക്ഷൻ ഹൗസുകൾ എന്നിവരുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിതരായെന്ന് കാണിച്ച് മൂന്ന് പേർ കൂടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.