ടാർസന് നൂറു പൊറോട്ട പുല്ലാണ്, ദിവസവും ഇരുപതിലധികം  ചായയും കുടിക്കും ; കോഴിക്കോടുകാരൻ തീറ്റ റപ്പായിയുടെ കഥ ഇങ്ങനെ

ടാർസന് നൂറു പൊറോട്ട പുല്ലാണ്, ദിവസവും ഇരുപതിലധികം ചായയും കുടിക്കും ; കോഴിക്കോടുകാരൻ തീറ്റ റപ്പായിയുടെ കഥ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : ടാർസൻ എന്നു കേട്ടാൽ പലരുടെയും മനസിൽ എത്തുക കാർട്ടൂൺ കഥാപാത്രമായിരിക്കും. എന്നാൽ ടാർസസൺ എന്ന് കോട്ടാൽ കോഴിക്കോട്ട് ചീക്കിലോടുകാരുടെ മനസിലെത്തുക മേശപ്പുറം നിറഞ്ഞിരിക്കുന്ന വിഭവങ്ങൾക്കപ്പുറം ഒരു പിടിപിടിക്കാൻ തയാറായിരിക്കുന്ന അവരുടെ സ്വന്തം ടാർസനെയാണ്.

ഒരു കാലത്തു ഭക്ഷണം കഴിക്കുന്നതിൽ പെരുമ കേൾപ്പിച്ചു കടന്നുപോയ തീറ്റ റപ്പായി വന്നാൽ പോലും ടാർസന്റെ മുന്നിൽ ഒരുനിമിഷം അമ്പരന്നു നിൽക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഭക്ഷണത്തിൽ റപ്പായി ആണെങ്കിൽ പണിയെടുക്കുന്നതിൽ ശരിക്കും ടാർസനാണ് ഈ ചുമട്ടു തൊഴിലാളി. ഇത് ഉസൻകുട്ടി. കോഴിക്കോട് ജില്ലയിലെ ചീക്കിലോട് ഗ്രാമത്തിൽ താമസം.

അമ്പതാമത്തെ വയസിലും ആരെയും അതിശയിപ്പിക്കുന്ന മെയ്ക്കരുത്തിന്റെ ഉടമയാണ് ഉസൻകുട്ടി. സാധാരണക്കാർ ഉയർത്താൻ മടിക്കുന്ന എത്ര കഠിനഭാരവും ഉസൻകുട്ടിക്ക് നിസാരമാണ്. ഉസൻകുട്ടി മുപ്പത് വർഷത്തിലേറെയാണ് ചുമട്ടുതൊഴിലാളിയാണ്.

അസാധാരണമായി ഭക്ഷണം അകത്താക്കി റിക്കാർഡ് സൃഷ്ടിച്ചിരുന്ന തൃശൂരുകാരൻ തീറ്ററപ്പായിയുടെ കോഴിക്കോടൻ പതിപ്പാണ് ഉസൻകുട്ടി. പുല്ലാളൂർ, നരിക്കുനി, മാത്തോട്ടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. എന്നാൽ കക്കോടി അങ്ങാടിയാണ് ഇദ്ദേഹത്തെ ‘ടാർസൻ” ആക്കി മാറ്റിയത്.

അവിടെയുള്ളവരാണ് ഈ പേര് ആദ്യമായി വിളിച്ചത്. ഒരു ക്വിന്റൽ ഭാരം വരുന്ന ചാക്ക് തലയിൽ വച്ചു കൂളായി സൈക്കിൾ ചവിട്ടിപ്പോകുന്ന ഉസൻകുട്ടിയെ എങ്ങനെ ടാർസൻ എന്നു വിളിക്കാതിരിക്കും.

സൈക്കിളിൽ ക്വിന്റൽ ഭാരമുള്ള ചാക്ക് തലയിൽവച്ചു പോയതിനു പിന്നിലും ഒരു കഥയുണ്ട്. ഒരിക്കൽ സൈക്കിൾ വാടയ്ക്ക് ചോദിച്ചപ്പോൾ പഞ്ചസാരച്ചാക്ക് കയറ്റുന്നതിനാണെങ്കിൽ സൈക്കിൾ തരില്ലെന്ന് കടക്കാരൻ. എന്നാൽ, പഞ്ചാസാര ചാക്ക് സൈക്കിളിൽ കയറ്റുന്നില്ലെന്നും എനിക്കു പോകാനാണ് സൈക്കിളെന്നും ഉസൻകുട്ടി. അതോടെ, സൈക്കിൾ കടക്കാരൻ സൈക്കിൾ നൽകുകയായിരുന്നു.

നാട്ടുകാർ അന്തംവിട്ടു നോക്കിനിൽക്കെ പഞ്ചസാര ചാക്ക് നേരേ തലയിലേക്ക് എടുത്തുവയ്പ്പിക്കുകയായിരുന്നു. പിന്നെ, ഒന്നും സംഭവിക്കാത്തതുപോലെ സൈക്കിൾ ചവിട്ടിഒറ്റപ്പോക്ക്. പിന്നീട് ഭാരചാക്കും തലയിൽ കയറ്റി സൈക്കിൾ സർവീസ് പതിവായെന്ന് ഉസൻകുട്ടി പറഞ്ഞു.

യുവാവായിരിക്കെ നൂറു പൊറോട്ട വരെ ഉസൻകുട്ടി ഒറ്റയിരിപ്പിന് കഴിച്ചിട്ടുണ്ട്. അറുപത് ബിരിയാണിയൊക്കെ കഴിച്ച കാലമുണ്ട്.

രണ്ടു പഴക്കുല തിന്നുതീർക്കാൻ മിനിട്ടുകൾ മാത്രം മതി. തീറ്റമത്സരങ്ങളിൽ പലതവണ വിജയിച്ചിട്ടുണ്ട്. ഉസൻകുട്ടി വാതുവച്ചു ഭക്ഷണം കഴിച്ചു കാഴ്ചക്കാരെ വിസ്മയിപ്പിച്ച സംഭവങ്ങളും നിരവധിയുണ്ട്. ഇരുപതു ചായ പ്രായം അമ്പതിലെത്തിയെങ്കിലും ലോഡിംഗ് സർവീസ് തുടരുകയാണ് ഉസൻകുട്ടി.

അഞ്ഞൂറ് അറുനൂറ് രൂപയൊക്കെ ഒരുദിവസം കൂലി ലഭിക്കും. കണക്കുപറഞ്ഞു കൂലി വാങ്ങുന്ന പതിവൊന്നുമില്ല. തീറ്റപ്രിയനാണെന്നറിയുന്ന പലരും സ്‌നേഹത്തോടെ ഭക്ഷണം സ്‌പോൺസർ ചെയ്യാറുണ്ട്. പഴയതു പോലെയില്ലെങ്കിലും ഇപ്പോഴും ഒറ്റയടിക്കു നാൽപ്പതു പൊറോട്ടവരെ കഴിക്കാൻ തനിക്കാകുമെന്ന് ഇദ്ദേഹം പറയുന്നു.

ദിവസവും ഇരുപതോളം ചായ കുടിക്കും. പൊറോട്ടയും ബീഫും ബിരിയാണിയുമൊക്കെയാണ് ഇഷ്ടവിഭവങ്ങൾ. എത്ര ഭക്ഷണം കഴിച്ചാലും തന്റെ വയറ്റിലെത്തുമ്പോൾ തന്നെ കത്തിപ്പോകുമെന്നാണ് ഉസൻകുട്ടി പറയുന്നത്. മറിയം ആണ് ഉസൻകുട്ടിയുടെ ഭാര്യ. രണ്ടു മക്കളുണ്ട്.