ടാർസന് നൂറു പൊറോട്ട പുല്ലാണ്, ദിവസവും ഇരുപതിലധികം ചായയും കുടിക്കും ; കോഴിക്കോടുകാരൻ തീറ്റ റപ്പായിയുടെ കഥ ഇങ്ങനെ
സ്വന്തം ലേഖകൻ കോഴിക്കോട് : ടാർസൻ എന്നു കേട്ടാൽ പലരുടെയും മനസിൽ എത്തുക കാർട്ടൂൺ കഥാപാത്രമായിരിക്കും. എന്നാൽ ടാർസസൺ എന്ന് കോട്ടാൽ കോഴിക്കോട്ട് ചീക്കിലോടുകാരുടെ മനസിലെത്തുക മേശപ്പുറം നിറഞ്ഞിരിക്കുന്ന വിഭവങ്ങൾക്കപ്പുറം ഒരു പിടിപിടിക്കാൻ തയാറായിരിക്കുന്ന അവരുടെ സ്വന്തം ടാർസനെയാണ്. ഒരു കാലത്തു ഭക്ഷണം കഴിക്കുന്നതിൽ പെരുമ കേൾപ്പിച്ചു കടന്നുപോയ തീറ്റ റപ്പായി വന്നാൽ പോലും ടാർസന്റെ മുന്നിൽ ഒരുനിമിഷം അമ്പരന്നു നിൽക്കും. എന്നാൽ, ഭക്ഷണത്തിൽ റപ്പായി ആണെങ്കിൽ പണിയെടുക്കുന്നതിൽ ശരിക്കും ടാർസനാണ് ഈ ചുമട്ടു തൊഴിലാളി. ഇത് ഉസൻകുട്ടി. കോഴിക്കോട് ജില്ലയിലെ ചീക്കിലോട് ഗ്രാമത്തിൽ […]