play-sharp-fill
കെ കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനമില്ല; രണ്ടാം പിണറായി മന്ത്രിസഭയില്‍ ശൈലജയ്ക്ക് മാത്രമായി ഇളവില്ല; മുഖ്യമന്ത്രി ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങള്‍; അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ ശോഭ വര്‍ധിപ്പിച്ച ഷൈലജ ടീച്ചര്‍ ഫാക്ടര്‍ ഒഴിവാക്കിയതിന് പിന്നിലെ കാരണം വിശദീകരിക്കാതെ പാര്‍ട്ടി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രി സഭയില്‍ കെകെ ശൈലജക്ക് മന്ത്രി സ്ഥാനമില്ല. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണിത്. ഇതോടെ മന്ത്രിസഭയില്‍ പിണറായി ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങള്‍ ആകുമെന്നുറപ്പ്.

കേന്ദ്രകമ്മിറ്റി അംഗവും തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടിയതുമായ കരുത്തുറ്റ വനിതാ നേതാവിനെ ഇടത് മുന്നണി ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയരാന്‍ സാധ്യതയേറുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ ശോഭ വര്‍ധിപ്പിച്ചതില്‍ ഷൈലജ ടീച്ചര്‍ ഫാക്ടര്‍ വഹിച്ച പങ്ക് ചെറുതല്ല. നിപ്പ, കോവിഡ് തുടങ്ങിയ ഭീഷണികളെ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്തതും ടീച്ചറും ഉഗ്യോഗസ്ഥരും അടങ്ങിയ ടീമാണ്.

ഒരു വ്യക്തിയും പാര്‍ട്ടിക്ക് അതീതരല്ല എന്ന അച്ചടക്ക കാര്‍ക്കശ്യം തെളിയിക്കാനുള്ള അവസരമായാണ് പാര്‍ട്ടി ശൈലജ ടീച്ചറെ പുറത്താക്കിയ തീരുമാനം എടുത്തതെന്നാണ് സൂചന.

Tags :