കെ കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനമില്ല; രണ്ടാം പിണറായി മന്ത്രിസഭയില്‍ ശൈലജയ്ക്ക് മാത്രമായി ഇളവില്ല; മുഖ്യമന്ത്രി ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങള്‍; അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ ശോഭ വര്‍ധിപ്പിച്ച ഷൈലജ ടീച്ചര്‍ ഫാക്ടര്‍ ഒഴിവാക്കിയതിന് പിന്നിലെ കാരണം വിശദീകരിക്കാതെ പാര്‍ട്ടി
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രി സഭയില്‍ കെകെ ശൈലജക്ക് മന്ത്രി സ്ഥാനമില്ല. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും ഒരേ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണിത്. ഇതോടെ മന്ത്രിസഭയില്‍ പിണറായി ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങള്‍ ആകുമെന്നുറപ്പ്. കേന്ദ്രകമ്മിറ്റി അംഗവും തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടിയതുമായ കരുത്തുറ്റ വനിതാ നേതാവിനെ ഇടത് മുന്നണി ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയരാന്‍ സാധ്യതയേറുകയാണ്. അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ ശോഭ വര്‍ധിപ്പിച്ചതില്‍ ഷൈലജ ടീച്ചര്‍ ഫാക്ടര്‍ വഹിച്ച പങ്ക് ചെറുതല്ല. നിപ്പ, കോവിഡ് തുടങ്ങിയ ഭീഷണികളെ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്തതും […]