play-sharp-fill
സി.പി.എം നേതാവ് പി.ആര്‍. പ്രദീപിന്റെ സംസ്കാരം ഇന്ന്

സി.പി.എം നേതാവ് പി.ആര്‍. പ്രദീപിന്റെ സംസ്കാരം ഇന്ന്

സ്വന്തം ലേഖകൻ

പത്തനംതിട്ട: അന്തരിച്ച സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറിയും കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ആര്‍.

പ്രദീപിന്റെ സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍ നടക്കും. ഉച്ചക്ക് ഒന്നിനാണ് സംസ്കാരം.ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ 7.30ന് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലും ഒമ്ബതിന് ഇലന്തൂരില്‍ ഇ.എം.എസ് സഹകരണ ആശുപത്രിയിലും 9.15ന് ഇലന്തൂര്‍ സര്‍വിസ് സഹകരണ സംഘത്തിലും പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 10ന് മൃതദേഹം വീട്ടിലെത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകീട്ട് വീടിന് സമീപത്തെ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് പ്രദീപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്. നല്ലൊരു കര്‍ഷകനായ പ്രദീപ് വിവിധ സ്ഥലങ്ങളില്‍ നെല്‍കൃഷി നടത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകള്‍ കൂടാതെ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് വിശ്വാസവഞ്ചനക്ക് ഇരയായിട്ടുണ്ടോ എന്ന സംശയവുമുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, മന്ത്രി വീണ ജോര്‍ജ്‌ എന്നിവര്‍ ഞായറാഴ്ച വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

Tags :