‘ബട്ടര്‍ഫ്ലൈ ഫിഷ്’ മത്സ്യം ഔദ്യോഗിക ജീവിയായുള്ള ഒരേയൊരു പ്രദേശം ലക്ഷദ്വീപ്.
സ്വന്തം ലേഖിക.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഔദ്യോഗിക ജീവികളുണ്ട്. എന്നാല്‍ മത്സ്യം ഔദ്യോഗിക ജീവിയായുള്ള ഒരേയൊരു പ്രദേശം ലക്ഷദ്വീപാണ്.
മാലിദ്വീപ്, ഇന്ത്യ, ശ്രീലങ്ക, ഇന്തൊനീഷ്യൻ ദ്വീപസമൂഹങ്ങള്‍ തുടങ്ങി പലയിടങ്ങളിലും കാണാവുന്ന ഇവയുടെ യഥാര്‍ത്ഥ നാമം ഇന്ത്യൻ വാഗബോണ്ട് ബട്ടര്‍ഫ്ലൈ ഫിഷ് എന്നാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളി നിറമുള്ള ശരീരത്തില്‍ ചാരനിറമുള്ള വരകളാണ് ഇവയ്ക്ക്. 20 സെന്‍റിമീറ്റര്‍ വരെ നീളത്തില്‍ വളരുന്ന ഇത് പവിഴപ്പുറ്റുകളിലും പാറകള്‍ നിറഞ്ഞ പ്രദേശങ്ങളിലുമാണ് പൊതുവെ കാണപ്പെടുന്നത്. ചില പായലുകളും മറ്റുമാണ് ഇവയുടെ പ്രധാന ആഹാരം. മുട്ടയിട്ടാണിവ പ്രജനനം നടത്തുന്നത്. ആൻഡമാനില്‍ ഡുജോങ് എന്ന കടല്‍ജീവിയാണ് ഔദ്യോഗിക ജീവിയെങ്കിലും ഇത് മീനല്ല.
1829-ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോര്‍ജ് കുവിയറാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. ‘ബട്ടര്‍ഫ്ലൈ ഫിഷ്’ എന്ന വിഭാഗത്തില്‍ 115 സ്പീഷീസുകളിലുള്ള മീനുകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ബട്ടര്‍ഫ്ലൈ മീനുകളുടെ ആവാസവ്യവസ്ഥയായ പവിഴപ്പുറ്റുകള്‍ ധാരാളമുള്ളതിനാല്‍ ലക്ഷദ്വീപില്‍ കപ്പലപകടങ്ങള്‍ നിരവധിയാണ്. 2001ല്‍ ഗോവയിലെ നാഷനല്‍ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ ലക്ഷദ്വീപിലെ കടലപകടങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയിരുന്നു.