ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർക്ക് ദാരുണാന്ത്യം. 14 പേർക്ക് പരിക്കേറ്റു: ദുർഗ് ജില്ലയിലെ കുംഹാരിയിലാണ് സംഭവം.
റായ്പൂർ : ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർക്ക് ദാരുണാന്ത്യം. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുർഗ് ജില്ലയിലെ കുംഹാരിയിലാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.
തൊഴിലാളികളുമായി പോയ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 40 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. സംഭവത്തിന് ശേഷം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാന ദുരന്ത നിവാരണ സേനയും പോാലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരിൽ 14 പേരെ റായ്പൂരിലെ എയിംസിലേക്കും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു . 14 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുറത്തെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അപകടകാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അവർ പറഞ്ഞു.
സംഭവത്തിന്റെ കാരണം കണ്ടെത്താൻ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തുമെന്നും അതിനനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.