കോട്ടയത്ത് സ്വകാര്യ ബസ് ഉടമ ഒരു ദിവസത്തെ വരുമാനം വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി നൽകുന്നു:മുഴിപ്പാറ ട്രാവൽസിന്റെ 7 ബസുകളുടെ ഇന്നത്തെ കളക്‌ഷൻ തുക വയനാട് ദുരിത ബാധിതർക്കു നല്കും.
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയത്ത് സ്വകാര്യ ബസ് ഉടമ ഒരു ദിവസത്തെ വരുമാനം വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി നൽകുന്നു മുഴിപ്പാറ ട്രാവൽസിന്റെ 7 ബസുകളുടെ ഇന്നത്തെ കലക്‌ഷൻ തുക വയനാട് ദുരിത ബാധിതർക്കു നൽകാൻ തീരുമാനിച്ചു.
കോട്ടയം-ചങ്ങനാശേരി, കോട്ടയം-ഞാലിയാകുഴി, കോട്ടയം-കുമരകം എന്നീ റൂട്ടുകളിൽ മുഴിപ്പാറ, സെന്റ് ജോൺസ് എന്നീ പേരുകളിൽ 7 ബസുകളാണ് സർവീസ് നടത്തുന്നത്.ഈ ബസുകളുടെ ഇന്നത്തെ കളക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് നല്കും.
ബസുടമ കൊച്ചുമോൻ മൂഴി പ്പാറയുടെ ആശയം ജീവനക്കാർ അംഗീകരിക്കുകയായിരുന്നു. 14 ജീവനക്കാരുടെ ശമ്പളവും അവർ സംഭാവന നൽകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടിക്കറ്റ് ഒഴിവാക്കി പ്രത്യേക കലക്ഷൻ ബക്കറ്റുകളിലാണ് ഇന്ന് ബസുകളിൽ യാത്ര ചെയ്യുന്നവർ നൽകുന്ന തുക സ്വീകരിക്കുന്നത്. ഈ തുക കലക്ടർക്ക് കൈമാറും.
Third Eye News Live
0