പുതിയ ബസുകളിലെ സ്പീഡ് പിടിക്കാൻ മാർഗമില്ലാതെ മോട്ടോർ വാഹന വകുപ്പ്: പരിശോധിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ചങ്ങനാശേരിയിലെ അഞ്ചു ബസുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

പുതിയ ബസുകളിലെ സ്പീഡ് പിടിക്കാൻ മാർഗമില്ലാതെ മോട്ടോർ വാഹന വകുപ്പ്: പരിശോധിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ചങ്ങനാശേരിയിലെ അഞ്ചു ബസുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ
കോട്ടയം: അമിത വേഗത്തിൽ പാഞ്ഞ് സ്വകാര്യ ബസുകൾ അടിക്കടി അപകടങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കാൻ പരിശോധനയ്ക്കിറങ്ങിയ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് കമ്പനികൾ വക കുരുക്ക്.
പുതിയ  ബസുകളിൽ സ്പീഡ് ഗവേർണറിന് പകരം, ബസ് കമ്പനികൾ തന്നെ പുതിയ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇതിൽ കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഈ കമ്പനികൾക്ക് മാത്രമേ സാധിക്കൂ. ഇല്ലെങ്കിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം ഓടുന്ന സമയത്ത് ഉള്ളിൽ കയറി പരിശോധന നടത്തണം.
ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് സംഘം ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന അഞ്ചു ബസുകളിൽ പരിശോന നടത്തിയത്. ഈ ബസുകളിൽ വേഗ നിയന്ത്രണ സംവിധാനത്തിൽ ക്രമക്കേട് വരുത്തിയതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു.
ഇതേ തുടർന്നാണ് ഇവർ പരിശോധന നടത്തിയത്. എന്നാൽ, പ്രാഥമിക പരിശോനയിൽ ക്രമക്കേട് കണ്ടെ്ത്താൻ സാധിക്കാതെ വന്നതോടെയാണ് കമ്പനിയിൽ പരിശോധിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
പുതിയ ബസുകളിൽ ഇലക്ട്രോണിക് കൺട്രോൾ സംവിധാനം ഘടിപ്പിച്ചിരിക്കുന്നു അതിനാൽ  സ്പീഡ് ഗവർണർ പ്രത്യേകമായി പഠിപ്പിക്കേണ്ടതില്ലന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
വാഹനത്തിലെ ഇലക്ട്രോണിക് യൂണിറ്റിൽ തന്നെ അതാത് കമ്പനികൾ സ്പീഡ് ക്രമീകരിക്കുന്ന ചെയ്ത് വിടുന്ന സംവിധാനമാണ് ഉള്ളത് ഇതിൽ എന്തെങ്കിലും കൃത്രിമം നടത്തിയാൽ എന്നാൽ കണ്ടുപിടിക്കാൻ ഉപകരണങ്ങൾ  വാഹന ഡീലർ മാർക്ക് മാത്രമേ ഉള്ളൂ.
ആയതിനാൽ ഇത്തരം വാഹനങ്ങൾ പരിശോധിച്ച് ക്രമക്കേടുകൾ കണ്ടെത്തണമെങ്കിൽ ഈ വാഹനം യാത്ര നടത്തുന്ന സമയത്ത് അല്ലാതെ ഓടിച്ച് നോക്കിയാൽ മാത്രമേ ആമേ സാധിക്കൂ ചങ്ങനാശ്ശേരിയിൽ അഞ്ചു വാഹനങ്ങൾ പരിശോധിച്ചെങ്കിലും എങ്കിലും ഒരു വാഹനത്തിൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ സാധിച്ചുള്ളു.
മൂന്നു ദിവസത്തിനകം അകം പരിഹരിച്ച് വാഹനം ഹാജരാക്കാൻ നിർദേശം കൊടുത്തിട്ടുണ്ട് അല്ലാത്തപക്ഷം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.