സാധാരണക്കാരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്താൽ പെറ്റി ഉറപ്പ്..! പൊലീസ് പിടിച്ചിട്ട വാഹനങ്ങൾ കൂട്ടിയിട്ടാലും ഒന്നും ചെയ്യില്ല; ദേശീയ പാതയിലടക്കം വാഹനങ്ങൾ കൂട്ടിയിട്ട് പൊലീസിന്റെ ഇരട്ടത്താപ്പ്; പിടികൂടിയ വാഹനങ്ങൾ വിട്ടു കൊടുക്കാൻ വൈകിപ്പിക്കുന്നത് പോക്കറ്റ് മണിയ്ക്കു വേണ്ടി

സാധാരണക്കാരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്താൽ പെറ്റി ഉറപ്പ്..! പൊലീസ് പിടിച്ചിട്ട വാഹനങ്ങൾ കൂട്ടിയിട്ടാലും ഒന്നും ചെയ്യില്ല; ദേശീയ പാതയിലടക്കം വാഹനങ്ങൾ കൂട്ടിയിട്ട് പൊലീസിന്റെ ഇരട്ടത്താപ്പ്; പിടികൂടിയ വാഹനങ്ങൾ വിട്ടു കൊടുക്കാൻ വൈകിപ്പിക്കുന്നത് പോക്കറ്റ് മണിയ്ക്കു വേണ്ടി

തേർഡ് ഐ ബ്യൂറോ

കോട്ടയം: സാധാരണക്കാരുടെ വാഹനങ്ങളുടെ ഒരു ടയർ റോഡിലെ വെള്ളവര കടന്നു കിടന്നാൽ പിഴയീടാക്കുന്ന പൊലീസ്, റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്നത് നൂറുകണക്കിനു വാഹനങ്ങൾ. അപകടത്തിൽപ്പെട്ടതും പിടിച്ചിട്ടതുമായ നിരവധി വാഹനങ്ങളാണ് പൊലീസ് സംഘം പിടികൂടി ദേശീയ പാതയ്ക്കരികിൽ അടക്കം കൂട്ടിയിട്ടിരിക്കുന്നത്. കോട്ടയത്ത് ചിങ്ങവനം പൊലീസ് സ്റ്റേഷന്റേത് അടക്കം നിരവധി പൊലീസ് സ്റ്റേഷനുകൾക്കു മുന്നിൽ ഇത്തരം വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്.

നൂറുകണക്കിന് വാഹനങ്ങളാണ് പല പൊലീസ് സ്റ്റേഷനുകളുടെയും മുന്നിൽ ഇത്തരത്തിൽ കൂട്ടിയിട്ടിരിക്കുന്നത്. സാധാരണക്കാരായ ആളുകളുടെ വാഹനങ്ങളാണ് ഇത്തരത്തിൽ പിടിച്ചെടുത്തവയിൽ ഏറെയും. അപകടങ്ങളിൽപ്പെടുന്നതും, മറ്റ് നിയമലംഘനങ്ങൾക്കു പിടികൂടുന്നതും, മറ്റ് പല വകുപ്പുകളിലുമായി പിടിച്ചെടുക്കുന്നതുമാണ് ഈ വാഹനങ്ങളിൽ ഏറെയും. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ വിട്ടു നൽകണമെന്നാണ് ചട്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, പലപ്പോഴും സ്‌റ്റേഷൻ ചുമതലയുള്ള സി.ഐമാരും എസ്.ഐമാരും അറിയാതെയാവും കേസ് എഴുതുന്ന പൊലീസ് ഉദ്യോഗസ്ഥർ വാഹനം വിട്ടു നൽകാത്തത്. പല കാരണങ്ങൾ പറഞ്ഞ് വാഹനം വിട്ടു നൽകുന്നത് വൈകിപ്പിക്കുന്നത് ഈ ഉദ്യോഗസ്ഥരാണ്. എ.എസ്.ഐയോ ഗ്രേഡ് എസ്.ഐമാരോ ആകും പലപ്പോഴും ഇത്തരത്തിൽ കേസ് എഴുതുന്നത്. ഇവരാണ് ഇത്തരത്തിൽ കൈക്കൂലിയ്ക്കു വേണ്ടി വാഹനം വിട്ടു കൊടുക്കുന്നത് വൈകിപ്പിക്കുന്നത്.

ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾക്കൊണ്ടു റോഡരിക് നിറഞ്ഞിരിക്കുകയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു സ്റ്റേഷനുകളിൽ പ്രത്യേക സ്ഥലം വേണമെന്നാണ് ചട്ടം. എന്നാൽ, പല സ്റ്റേഷനുകളിലും ഇത്തരത്തിൽ  സ്ഥലമില്ല. ഈ വാഹനം റോഡരികിൽ തന്നെയാണ് സ്‌റ്റേഷനുകളിൽ ഇടുന്നത്. പലപ്പോഴും റോഡിലെ ഗതാഗതത്തെ പോലും ഇത് ബാധിക്കുന്നതായും ആരോപണം ഉണ്ടായിട്ടുണ്ട്.