KSRTC ബസ്സിലെ നഗ്നത പ്രദർശനം : ഉചിതമായി പ്രതികരിച്ച പരാതിക്കാരി നന്ദിതയ്ക്ക് അഭിനന്ദനം അറിയിച്ച് മന്ത്രി വീണ ജോർജ്.സഹയാത്രികനില്‍ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയാന്‍ ആ പെണ്‍കുട്ടി കാണിച്ച ധൈര്യം അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു
.
സ്വന്തം ലേഖകൻ
കൊച്ചി: കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ മോശമായി പെരുമാറിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച യുവനടി നന്ദിതയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്. ആര്‍.ടി.സി ബസില്‍ സഹയാത്രികനില്‍ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയാന്‍ ആ പെണ്‍കുട്ടി കാണിച്ച ധൈര്യം അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ‘
മാനം’ പോകുന്നത് സ്ത്രീകള്‍ക്കാണെന്ന പൊതുബോധത്തെ തിരുത്തി എഴുതുകയായിരുന്നു പെണ്‍കുട്ടിയെന്നും ധൈര്യത്തോടെ ഇത്തരമൊരു സാഹചര്യത്തെ നേരിട്ട പെണ്‍കുട്ടി എല്ലാവര്‍ക്കും മാതൃകയാണെന്നും മന്ത്രി വ്യക്തമാക്കി. അതിക്രമത്തെ നേരിടാന്‍ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കിയ കണ്ടക്ടര്‍ പ്രദീപിന് അഭിവാദ്യം.
പെണ്‍കുഞ്ഞുങ്ങള്‍ എല്ലായിടത്തും സുരക്ഷിതരായിരിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി കുറിച്ചു
സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാനുള്ള അവകാശം എല്ലാ സ്ത്രീകള്‍ക്കും ഉണ്ട്. കെ.എസ്. ആര്‍.ടി.സി ബസില്‍ സഹയാത്രികനില്‍ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയാന്‍ ആ പെണ്‍കുട്ടി കാണിച്ച ധൈര്യം അഭിനന്ദനം അര്‍ഹിക്കുന്നു. ‘മാനം’ പോകുന്നത് സ്ത്രീകള്‍ക്കാണെന്ന പൊതുബോധത്തെ തിരുത്തി എഴുതുകയായിരുന്നു ആ പെണ്‍കുട്ടി. ധൈര്യത്തോടെ ഇത്തരമൊരു സാഹചര്യത്തെ നേരിട്ട പെണ്‍കുട്ടി എല്ലാവര്‍ക്കും മാതൃക കൂടിയാണ്. ഒപ്പം അതിക്രമത്തെ നേരിടാന്‍ ആ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കിയ കണ്ടക്ടര്‍ പ്രദീപിന് അഭിവാദ്യം. പെണ്‍കുഞ്ഞുങ്ങള്‍ എല്ലായിടത്തും സുരക്ഷിതരായിരിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.