ബര്‍ഗര്‍ ലോഞ്ചിന്‍റെ മറവില്‍ നിക്ഷേപ തട്ടിപ്പ്; കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
സ്വന്തം ലേഖകൻ
കോഴിക്കോട് : ബര്‍ഗര്‍ ലോഞ്ചിന്‍റെ മറവില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
റിജിഡ് ഫുഡ്‌സ് മാനേജിംഗ് പാര്‍ടണര്‍ എം.എച്ച് ഷുഹൈബിനെ (42) ആണ് പന്നിയങ്കര പൊലീസ് പിടികൂടിയത്. മംഗലാപുരം സ്വദേശി ടി.എം. അബ്ദുള്‍ വാഹിദിന്റെ പരാതിയിലാണ് നടപടി. മംഗലാപുരം കോടതി പുറപ്പെടുപ്പിച്ച വാറന്റിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വര്‍ഷം മുന്‍പ് അബ്ദുല്‍ വാഹിദിന് ബര്‍ഗര്‍ ലോഞ്ച് ഹോട്ടല്‍ തുടങ്ങാമെന്ന വ്യവസ്ഥയില്‍ 70 ലക്ഷം രൂപ ഷുഹൈബ് വാങ്ങിയിരുന്നു. ഗ്യാരന്‍റിയായി ചെക്കും നല്‍കി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. ഹോട്ടല്‍ ആരംഭിക്കുന്നതിനെപ്പറ്റി വിവരങ്ങളൊന്നും ഇല്ലാതായതോടെ അബ്ദുല്‍ വാഹിദ് ഷുഹൈബിനോട് പണം തിരികെ ആവശ്യപ്പെട്ടു. എന്നാഷ ഇയാള്‍ പണം നല്‍കുകുകയോ മറുപടി കൊടുക്കുകയോ ചെയ്തില്ല.
എം.എച്ച് ഷുഹൈബിനെതിരെ വാഹിദ് പൊലീസില്‍ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല. ഇതോടെ അബ്ദുല്‍ വാഹിദ് മംഗലാപുരം കോടതിയെ സമീപിക്കുകയായിരുന്നു. സമാനമായ രീതിയില്‍ മാത്തോട്ടം സ്വദേശി സാലി, അഫ്രില്‍ ഉള്‍പ്പെടെ 7 പേരില്‍ നിന്നും ബര്‍ഗര്‍ ലോഞ്ചിന്റെ പേരില്‍ ആകെ 4 കോടിയോളം രൂപ നിക്ഷേപമായി വാങ്ങിയെന്ന പരാതി ഷുഹൈബിനെതിരെ നിലവിലുണ്ട്. ഷുഹൈബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.