ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ വിവാദത്തിന് തിരിക്കൊളുത്തി ;  ജസ്പ്രീത് ബുംറയുടെ കായികക്ഷമതാ പരിശോധന എൻ.സി.എ വിസമ്മതിച്ചു

ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ വിവാദത്തിന് തിരിക്കൊളുത്തി ; ജസ്പ്രീത് ബുംറയുടെ കായികക്ഷമതാ പരിശോധന എൻ.സി.എ വിസമ്മതിച്ചു

 

സ്വന്തം ലേഖകൻ

ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ വിവാദത്തിന് തിരിക്കൊളുത്തി എൻ.സി.എ. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ കായികക്ഷമതാ പരിശോധന നടത്താൻ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) വിസമ്മതിച്ചതിനെച്ചൊല്ലിയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്.

 

പരിക്കിനെത്തുടർന്ന് ഏറെനാളായി കളിയിൽ നിന്ന് വിട്ടുനിൽക്കുന്ന ബുംറയ്ക്ക് വീണ്ടും ദേശീയ ടീമിലെത്തണമെങ്കിൽ എൻ.സി.എ.യിൽനിന്നുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കണം. എന്നാൽ, ബുംറയുടെ കാര്യത്തിൽ എൻ.സി.എ. താത്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിറ്റ്‌നസ് ടെസ്റ്റിനായി ബുംറ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ എത്തിയെങ്കിലും പരിശോധന നടത്താൻ തയ്യാറല്ലെന്ന മറുപടിയാണ് എൻ.സി.എ ഡയറക്ടർ രാഹുൽ ദ്രാവിഡും ഫിസിയോതെറപ്പിസ്റ്റ് ആഷിഖ് കൗശിക്കും നൽകിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എൻ.സി.എ ഡയറക്ടർ രാഹുൽ ദ്രാവിഡുമായി ഇക്കാര്യം സംസാരിക്കുമെന്നും ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.

പരിക്കിൽനിന്ന് മുക്തനാവുന്നതിന് എൻ.സി.എ.യുടെ സേവനം തേടാൻ ബുംറ വിസമ്മതിച്ചിരുന്നു. എൻ.സി.എ.യിലേക്ക് പോകാൻ തനിക്ക് താത്പര്യമില്ലെന്ന് ടീം മാനേജ്‌മെന്റിനെയും അറിയിച്ചു. ബ്രിട്ടനിലെ വിദഗ്ധരുമായാണ് അദ്ദേഹം ബന്ധപ്പെട്ടിരുന്നത്. ഇതാണ് ദ്രാവിഡിനെ ചൊടിപ്പിച്ചത് എന്നാണ് സൂചനകൾ. അതേസമയം ദേശീയ ടീം താരങ്ങളുടെ കാര്യത്തിൽ ആദ്യത്തെയും അവസാനത്തെയും വാക്ക് എൻസിഎയുടേത് തന്നെയായിരിക്കുമെന്ന് ഗാംഗുലി വ്യക്തമാക്ക