പ്രളയം തകർത്ത പാലം പണിയാൻ എംഎൽഎ; 26-ാo മൈല്‍ പാലം അറ്റകുറ്റപണിയ്ക്ക് 20 ലക്ഷം രൂപ അനുവദിച്ചു: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: ഇക്കഴിഞ്ഞ 16-ാം തീയതി ഉണ്ടായ പ്രളയത്തില്‍ തകരാറിലായി ഗതാഗതം നിരോധിക്കപ്പെട്ട കാഞ്ഞിരപ്പള്ളി , എരുമേലി റൂട്ടിലെ 26-ാ0 മൈല്‍ പാലം അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് 19.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.
ഇത് സംബന്ധമായി കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ. എന്‍. ജയരാജുമായി ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ഭരണാനുമതി ലഭിച്ചത്. പരമാവധി വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അറ്റകുറ്റപണികള്‍ നടത്തി പാലം ബലപ്പെടുത്തി ഗതാഗതം പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കുമെന്ന് എം.എല്‍.എ. അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ പാലം പണിയുന്നതിന് 2.75 കോടി രൂപയുടെ ഡി.പി.ആര്‍. തയാറാക്കി എസ്റ്റിമേറ്റ് സഹിതം ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും, എത്രയും വേഗം ഭരണാനുമതി നേടിയെടുത്ത് പുതിയ പാലം നിര്‍മ്മിക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.