play-sharp-fill
മലപ്പട്ടം പഞ്ചായത്തില്‍ മരിച്ചവർക്കും പെന്‍ഷന്‍; പെന്‍ഷന്‍ വാങ്ങുന്നവരിൽ പലരും  ജീവിച്ചിരിപ്പില്ലെന്ന് പരാതി; പെന്‍ഷന്‍ പട്ടിക പുതുക്കാതെ പഞ്ചായത്ത്; നടക്കുന്നത് ലക്ഷങ്ങളുടെ വെട്ടിപ്പ്

മലപ്പട്ടം പഞ്ചായത്തില്‍ മരിച്ചവർക്കും പെന്‍ഷന്‍; പെന്‍ഷന്‍ വാങ്ങുന്നവരിൽ പലരും ജീവിച്ചിരിപ്പില്ലെന്ന് പരാതി; പെന്‍ഷന്‍ പട്ടിക പുതുക്കാതെ പഞ്ചായത്ത്; നടക്കുന്നത് ലക്ഷങ്ങളുടെ വെട്ടിപ്പ്

സ്വന്തം ലേഖിക

കണ്ണൂര്‍: മലപ്പട്ടം പഞ്ചായത്തില്‍ പെന്‍ഷന്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്.

പഞ്ചായത്തില്‍ പെന്‍ഷന്‍ വാങ്ങുന്ന പലരും മരണപ്പെട്ടിട്ട് മാസങ്ങളായെങ്കിലും പട്ടിക പുതുക്കാന്‍ പഞ്ചായത്ത് ഇതുവരെയും തയ്യാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് അധികൃതര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കി പെന്‍ഷന്‍ പട്ടിക പുതുക്കാത്തതാണ് വ്യാപകമായ ക്രമക്കേടിന് വഴിവയ്ക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ചട്ടമെങ്കിലും മലപ്പട്ടം പഞ്ചായത്തില്‍ അതും കൃത്യമായി നടപ്പാക്കുന്നില്ല.

2020 നവംബ‍ര്‍ 24നാലിനാണ് മലപ്പട്ടം സ്വദേശി നാരായണന്‍ മരിച്ചത്. പക്ഷേ, പഞ്ചായത്തിലെ പെന്‍ഷന്‍ രേഖകളില്‍ അവര്‍ ജീവിച്ചിരിപ്പുണ്ട്. മരിച്ച്‌ ഒരു വര്‍ഷമായിട്ടും പെന്‍ഷന്‍ ലിസ്റ്റില്‍ നിന്ന് പഞ്ചായത്ത് അവരെ ഒഴിവാക്കിയിട്ടില്ല.

നാരായണന്‍ മാത്രമല്ല, മലപ്പട്ടം പഞ്ചായത്തില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ ലിസ്റ്റിലുള്ള പലരും ഇന്ന് ജീവിച്ചിരിപ്പില്ല.
നേരിട്ട് പെന്‍ഷന്‍ കൊടുക്കുന്ന പലരും മരണപ്പെട്ടന്നറിഞ്ഞതോടെ സഹകരണ ബാങ്ക് പലതവണ പഞ്ചായത്തിനോട് പുതുക്കിയ ലിസ്റ്റ് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

പക്ഷേ സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് ഇതുവരെയും പഞ്ചായത്ത് ലിസ്റ്റ് നല്‍കിയില്ല. ഇതോടെ പരിചയമുള്ള പലരെയും പെന്‍ഷന്‍ കൊടുക്കാതെ ബാങ്ക് ഒഴിവാക്കി.

പക്ഷേ അക്കൗണ്ട് വഴി പണം വാങ്ങുന്നവരും കളക്ഷന്‍ ഏജന്‍റിന് പരിചയമില്ലാത്തവരും പെന്‍ഷന്‍ വാങ്ങി കൊണ്ടേയിരിക്കുന്ന അവസ്ഥയാണ്.