വിരമിക്കാൻ ഒന്നര വർഷം ബാക്കി നിൽക്കെ കൈക്കൂലിക്കേസിൽ കുടുങ്ങി: കുടിവെള്ളത്തിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി റിമാൻഡിൽ: റിമാൻഡ് ചെയ്തത് 30000 രൂപ കൈക്കൂലി വാങ്ങിയ കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറിയെ; സ്ഥിരം കൈക്കൂലിക്കാരിയെന്നും വിജിലൻസ് റിപ്പോർട്ട്; ഒരു രൂപ പോലും പെൻഷനില്ലാതെ പിരിയേണ്ടിയും വരും

വിരമിക്കാൻ ഒന്നര വർഷം ബാക്കി നിൽക്കെ കൈക്കൂലിക്കേസിൽ കുടുങ്ങി: കുടിവെള്ളത്തിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി റിമാൻഡിൽ: റിമാൻഡ് ചെയ്തത് 30000 രൂപ കൈക്കൂലി വാങ്ങിയ കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറിയെ; സ്ഥിരം കൈക്കൂലിക്കാരിയെന്നും വിജിലൻസ് റിപ്പോർട്ട്; ഒരു രൂപ പോലും പെൻഷനില്ലാതെ പിരിയേണ്ടിയും വരും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുടിവെള്ളത്തിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറിയെ കോടതി റിമാൻഡ് ചെയ്തു. പനച്ചിക്കാട് പാത്താമുട്ടം കാരിക്കുളത്തിൽ ചൂട്ടുവേലിൽ തോമസ് സി.എബ്രഹാമിന്റെ ഭാര്യ അനിത എൻ.തോമസിനെ(54)യാണ് കഴിഞ്ഞ ദിവസം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ചൊവ്വാഴ്ച കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കറുകച്ചാൽ പഞ്ചായത്തിലെ കുടിവെള്ള വിതരണ കരാറുകാരനിൽ നിന്നും 30000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇവരെ ഇപ്പോൾ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കരാർ ഈ സാമ്പത്തിക വർഷവും തുടർന്നും ലഭിക്കുന്നതിനായി കൈക്കൂലി നൽകണമെന്നു ഇവർ കരാറുകാരനോട് ആവശ്യപ്പെടുകയായിരുന്നു. ഇത് അനുസരിച്ച് ആദ്യം 9000 രൂപ ഇയാൾ പഞ്ചായത്ത് ഓഫിസിൽ എത്തിച്ചു നൽകി. തുടർന്നും ഇയാളെ പിൻതുടർന്നു പണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ശല്യം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് ഇയാൾ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. ഇവർ നേരത്തെ കുമരകം, മണർകാട് പഞ്ചായത്തുകളിലും ജോലി ചെയ്തിരുന്നു. ഇവിടങ്ങളിൽ എല്ലാം ഇവർ വലിയ അഴിമതിയാണ് നടത്തിയിരുന്നതെന്നും വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർ ഇരുന്ന മേഖലകളിലെല്ലാം ഭരണകക്ഷിയുടെ രാഷ്ട്രീയ പാർട്ടിയുടെ തണലിലാണ് ഇവർ വലിയ അഴിമതി നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

സർവീസിൽ നിന്നും ഒന്നര വർഷം മാത്രമാണ് ഇവർക്കു വിരമിക്കാൻ ബാക്കിയുണ്ടായിരുന്നത്. ഇതിനിടെയാണ് ഇപ്പോൾ വിജിലൻസ് കേസിൽ പിടികൂടുന്നത്. ഇതോടെ സർവീസിന് ശേഷം ലഭിക്കേണ്ട ഇവരുടെ ആനുകൂല്യങ്ങൾ എല്ലാം തടഞ്ഞു നിർത്തപ്പെടും. ലക്ഷങ്ങളാണ് സേവനത്തിനു ശേഷം വിരമിക്കുമ്പോൾ ഇവർക്കു ആനുകൂല്യമായി ലഭിക്കേണ്ടിയിരുന്നത്. ഇതാണ് വിജിലൻസ് കേസിൽ കുടുങ്ങുന്നതോടെ ഇവർക്കു നഷ്ടമാകുന്നത്.

ഇതിനിടെ ഇവരെ സർവീസിൽ നിന്നും സസ്‌പെന്റു ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇവരെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നതിനായി വിജിലൻസ് സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നു തന്നെ ഇവർക്കെതിരെ നടപടിയുണ്ടാകും.