കൈക്കൂലി വാങ്ങിയ പണം തിരികെ നൽകിയിട്ടും പണി കിട്ടി: തലസ്ഥാനത്തെ രണ്ട് പൊലീസുകാർക്ക് കൈക്കൂലിക്കേസിൽ സസ്‌പെൻഷൻ

കൈക്കൂലി വാങ്ങിയ പണം തിരികെ നൽകിയിട്ടും പണി കിട്ടി: തലസ്ഥാനത്തെ രണ്ട് പൊലീസുകാർക്ക് കൈക്കൂലിക്കേസിൽ സസ്‌പെൻഷൻ

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ പണം തിരികെ നൽകിയിട്ടും കേസിൽ നിന്നും തലയൂരാൻ പൊലീസുകാർക്ക് സാധിച്ചില്ല.
അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കാനെത്തിയ കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നത് തെളിവ് സഹിതം പിടിയിലായതോടെയാണ് പൊലീസുകാർ പണം തിരികെ നൽകിയത്.
എന്നാൽ, കേസിൽ നിന്നും രക്ഷപെടാൻ ആയില്ല. പൂജപ്പുര പോലീസ് സ്റ്റേഷനിലെ മന്മദൻ, പ്രകാശൻ എന്നീ പോലീസുകാരെയാണ് സസ്പെന്റ് ചെയ്തത്.
നവരാത്രി ആഘോഷങ്ങൾക്കായി പൂജപ്പുരയിൽ കരാറുകാരൻ താല്കാലിക പാർക്ക് സ്ഥാപിക്കാൻ എത്തിയിരുന്നു. എന്നാൽ, ഈ പാർക്ക് സ്ഥാപിക്കുന്നതിനും, ഇത് പ്രവർത്തിപ്പിക്കുന്നതിനും ഇവിടെ ഡ്യൂട്ടി ചെയ്യുന്നതിനുമായി പൊലീസുകാർക്ക് നിശ്ചിത തുക നൽകുകയായിരുന്നു.
ഇത് കണ്ടെത്തകുയും, പരസ്യമാകുകയും ചെയ്തു. തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തുകയായിരുന്നു. ഇതോടെ ഇരുവരും പണം തിരികെ നൽകി കേസിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു.
എന്നാൽ, കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതോടെയാണ് ജില്ലാ പൊലീസ് മേധാവി ഇരുവരെയും സസ്‌പെന്റ് ചെയ്തത്.