അത്താഴപട്ടിണിക്കാരൻ്റെ കഞ്ഞിയിലും കൈയിട്ടുവാരി; പാവപ്പെട്ട പെൺകുട്ടിയുടെ  സ്കോളർഷിപ്പ് തുകയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസ്; കൊള്ളക്കാരൻ  റഷീദിന്റെ ജാമ്യാപേക്ഷ തള്ളി

അത്താഴപട്ടിണിക്കാരൻ്റെ കഞ്ഞിയിലും കൈയിട്ടുവാരി; പാവപ്പെട്ട പെൺകുട്ടിയുടെ സ്കോളർഷിപ്പ് തുകയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസ്; കൊള്ളക്കാരൻ റഷീദിന്റെ ജാമ്യാപേക്ഷ തള്ളി

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: കൈക്കൂലി കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഇടുക്കി എസ് സി ഡെവലപ്മെൻ്റ ഓഫീസിലെ സീനിയർ ക്ലർക്ക് റഷീദ് കെ പനയ്ക്കലിന്റെ ജാമ്യാപേക്ഷ തൃശ്ശൂർ വിജിലൻസ് കോടതി തള്ളി.

കഴിഞ്ഞ ഡിസംബർ 28 മുതൽ ഇടവെട്ടി വലിയജാരം സ്വദേശി റഷീദ് മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളുടെ പഠനത്തിന് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് തുക കിട്ടുന്നതിന് എസ് സി ഡെവലപ്മെൻ്റ് ഓഫീസിൽ നിന്നും അപേക്ഷ ഫോർവേഡ് ചെയ്യുന്നതിന് 25000 രൂപ കൈക്കൂലി വാങ്ങിയപ്പോഴാണ് സീനിയർ ക്ലർക്ക് റഷീദ് കെ പനക്കൽ വിജിലൻസിന്റെ പിടിയിലായത്.

കുട്ടിയുടെ പഠനത്തിനായി ലഭിച്ചിരുന്ന സ്കോളർഷിപ്പ് തുകയിൽ നിന്നും മുൻപ് ഒരു ലക്ഷത്തി പതിനായിരം രൂപ കൈക്കൂലി വാങ്ങിയ റഷീദ് ഇത്തവണ 25,000 രൂപയാണ് ആവശ്യപ്പെട്ടത്.

മൂന്നാർ ടാറ്റാ ടി കമ്പനി ലയത്തിൽ താമസിക്കുന്ന മുരുകൻ്റെ കൈയിൽ നിന്നാണ് റഷീദ് കൈക്കൂലി വാങ്ങിയത്. മുരുകന് ദിവസവേതനമായി 420 രൂപയാണ് ലഭിക്കുന്നത്.

രണ്ട് പെൺമക്കളുടെ വിദ്യാഭ്യസത്തിനും കുടുംബത്തിൻ്റെ ചെലവിനും ആകെ കിട്ടുന്ന തുകയാണിത്. ഇതിനിടെയിലാണ് റഷീദ് കൈക്കൂലി ആവശ്യപ്പെട്ടത്.