താജ്മഹലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല; കെട്ടിടനികുതിയും വെള്ളക്കരവും അടയ്ക്കണം; ചരിത്രത്തിലാദ്യമായി താജ്മഹലിന് നോട്ടീസ്.

താജ്മഹലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല; കെട്ടിടനികുതിയും വെള്ളക്കരവും അടയ്ക്കണം; ചരിത്രത്തിലാദ്യമായി താജ്മഹലിന് നോട്ടീസ്.

370 വർഷം നീണ്ട ചരിത്രത്തിലാദ്യമായി താജ്മഹലിൻ്റെ കെട്ടിടനികുതിയും വെള്ളക്കരവും അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്. താജ്മഹലിനു മാത്രമല്ല ആഗ്ര കോട്ടയ്ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. വിവിധ ബില്ലുകൾ അടയ്ക്കാത്തതിനാൽ അഞ്ച് കോടി രൂപയിലധികം കുടിശികയുണ്ടെന്നും ഇത് ഉടൻ അടയ്ക്കണമെന്നുമാണ് ഉത്തർ പ്രദേശ് സർക്കാർ പുരാവസ്തു വകുപ്പിന് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ ഇതൊരു പിഴവാണെന്നും ഉടൻ പരിഹരിക്കുമെന്ന് കരുതുന്നു എന്നുമാണ് പുരാവസ്തു വകുപ്പിൻ്റെ നിലപാട്. ആകെ മൂന്ന് നോട്ടീസുകളാണ് യുപി സർക്കാർ അയച്ചത്. ഇതിൽ രണ്ടെണ്ണം താജ്മഹലിനും ഒരെണ്ണം ആഗ്ര കോട്ടയ്ക്കുമാണ്. സാധാരണയായി ചരിത്രസ്‌മാരകങ്ങൾക്ക് കെട്ടിടനികുതിയില്ല . മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ യുപി സർക്കാരിൻ്റെ നിയമവും ഇത് ഉറപ്പുവരുത്തുന്നുണ്ട്. വെള്ളക്കരവുമായി ബന്ധപ്പെട്ട്, മുൻപ് ഇങ്ങനെയൊന്ന് വന്നിട്ടില്ല. മാത്രമല്ല, വാണിജ്യാവശ്യങ്ങൾക്കുപയോഗിക്കുന്ന വാട്ടർ കണക്ഷൻ ഇവിടെയില്ല. താജ്മഹലിന് ഒരു കോടി രൂപയിലധികം കുടിശികയുണ്ടെന്ന് നോട്ടീസിൽ പറയുമ്പോൾ ആഗ്ര കോട്ടയ്ക്ക് 5 കോടി രൂപയ്ക്ക് മുകളിലാണ് കുടിശിക.

Tags :