ബ്രഹ്മപുരം തീപിടുത്തം; സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും പൂര്‍ണമായി പരാജയപ്പെട്ടു; അടിയന്തിര നടപടി ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്‍എ ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ ഗുരുതര സാഹചര്യം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും പൂര്‍ണമായി പരാജയപ്പെട്ടു. അടിയന്തിര നടപടി ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി 13 ന് പരിഗണിക്കും.
പത്ത് ദിവസമായിട്ടും തീ അണക്കാനോ പുക നിയന്ത്രിക്കാനോ കഴിഞ്ഞിട്ടില്ല. ജനങ്ങളെ രോഗങ്ങളിലേക്ക് തള്ളിവിടുന്ന അവസ്ഥയാണുള്ളത്. മാലിന്യം കലര്‍ന്ന ജലം ഒഴുകി കടമ്പ്രയാര്‍ പൂര്‍ണമായി മലിനമാകുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ ചുണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രഹ്മപുരം വിഷയത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ബ്രഹ്മപുരത്തെ പുക എത്രനാള്‍ സഹിക്കണമെന്നായിരുന്നു കോടതിയുടെ ചോദ്യം. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോടാണ് ഇക്കാര്യം ചോദിച്ചത്. ആറു മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.