തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട ; മൂന്നുലക്ഷം രൂപയുടെ എംഡിഎംയുമായി നാലുപേർ അറസ്റ്റിൽ; ബെംഗളൂരില്‍ നിന്ന് എംഡിഎംഎ മൊത്തമായി വാങ്ങാൻ ബൈക്ക് വിറ്റ് പണം കണ്ടെത്തി; 35ചെറുപ്പൊതികളില്‍ ആക്കി വില്പനക്കായി സൂക്ഷിച്ചിരുന്ന 19ഗ്രാം എംഡിഎംഎയും, തൂക്കം നോക്കുന്നതിനുള്ള ചെറിയ ത്രാസും പ്രതികളിലൊരാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു

തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട ; മൂന്നുലക്ഷം രൂപയുടെ എംഡിഎംയുമായി നാലുപേർ അറസ്റ്റിൽ; ബെംഗളൂരില്‍ നിന്ന് എംഡിഎംഎ മൊത്തമായി വാങ്ങാൻ ബൈക്ക് വിറ്റ് പണം കണ്ടെത്തി; 35ചെറുപ്പൊതികളില്‍ ആക്കി വില്പനക്കായി സൂക്ഷിച്ചിരുന്ന 19ഗ്രാം എംഡിഎംഎയും, തൂക്കം നോക്കുന്നതിനുള്ള ചെറിയ ത്രാസും പ്രതികളിലൊരാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: ചേര്‍പ്പ് അമ്മാടത്തു നിന്നും മൂന്നുലക്ഷം രൂപയുടെ എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍. ചൊവ്വൂര്‍ സ്വദേശി അക്ഷയ്( 30), ചിറയത്തു വീട്ടില്‍ ജെഫിന്‍ (24), സുഹൃത്തായ പ്രജിത്( 22), വെങ്ങിണിശ്ശേരി സ്വദേശി ആഷിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചേര്‍പ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്. അമ്മാടം പള്ളിപ്പുറം ഭാഗത്ത് നടത്തിയ പരിശോധനയില്‍ 860മില്ലിഗ്രാം എംഡിഎംഎയുമായാണ് അക്ഷയിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അമ്മാടം പള്ളിപ്പുറം ഭാഗങ്ങളില്‍ എംഡിഎംഎ വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പള്ളിപ്പുറം ദേശത്തു കുളങ്ങര വീട്ടില്‍ നിന്നും വീട്ടുടമസ്ഥനായ പ്രജിതിനെയും സുഹൃത്താ ജെഫിനേയും പിടികൂടി. 35ചെറുപ്പൊതികളില്‍ ആക്കി വില്പനക്കായി സൂക്ഷിച്ചിരുന്ന 19ഗ്രാം എംഡിഎംഎയും, തൂക്കം നോക്കുന്നതിനുള്ള ചെറിയ ത്രാസും ഇവിടെ നിന്ന് എക്‌സൈസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരില്‍ നിന്നാണ് പ്രതികള്‍ എംഡിഎം മൊത്തമായി വാങ്ങിയത്. ഇതിനു വേണ്ടി സ്വന്തം ബൈക്ക് വിറ്റാണ് പൈസ കണ്ടെത്തിയതെന്ന് പ്രതികള്‍ പറഞ്ഞു. 3,00,000ലക്ഷം രൂപ വിലവരുന്ന എംഡിഎഎയാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്.

പ്രജിതിനേയും ജെഫിനേയും ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്‍നറെ അടിസ്ഥനാത്തില്‍ ചേര്‍പ്പില്‍ പരിശോധന നടത്തുകയും 2.5ഗ്രാം എംഡിഎംഎയുമായി ആഷികിനെ പിടികൂടുകയും ചെയ്തു. ഇനിയും പരിശോധനകളും അറസ്റ്റുണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് കമ്മിഷണറുടെ മധ്യമേഖല സ്‌ക്വാര്‍ഡ് അംഗം കൃഷ്ണ പ്രസാദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

പ്രിവെന്റീവ് ഓഫീസര്‍ മാരായ പ്രവീണ്‍ കുമാര്‍, ജോര്‍ജ്, കൃഷ്ണപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ സിജോ മോന്‍, സുഭാഷ്, ജോസ്, ജോജോ, റെനീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ ഹിമ, തസ്‌നിം എക്‌സൈസ് ഡ്രൈവര്‍ ഷൈജു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.