സ്നേഹപാഠമായി സ്നേഹക്കൂട്; പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

സ്നേഹപാഠമായി സ്നേഹക്കൂട്; പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: സ്നേഹക്കൂട് അഭയമന്ദിരം കേരള അ സ്സോസിയേഷൻ വാഷിംഗ്ടൺ ചാരിറ്റിയുടെ യൂത്ത് ക്ലബ്ബിന്റെയും കെയർ ആന്റ് ഷെയറിന്റെയും, സുന്മനസ്സുകളുടെയും സഹായത്തോടെ കേരളത്തിലെ ആറ് ജില്ലകളിലായി 360 പരം വിദ്യാർത്ഥികൾക്കായി വിപണിയിൽ 2500 രൂപ മൂല്യം വരുന്ന പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.

കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിൽ വച്ച് 120 ൽ പരം കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. എം പി തോമസ് ചാഴിക്കാടൻ ഉദ്ഘാടനം നിർവഹിച്ചു.
സ്നേഹക്കൂട് ഡയറക്ടർ നിഷാ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയുടെ മുഖ്യ സ്പോൺസറായ കേരള അസോസിയേഷൻ വാഷിംഗ്ടൺ ചാരിറ്റിയുടെ പ്രസിഡന്റ് സന്തോഷ് നായർ, കുടമാളൂർ മേജർ മുത്തിയമ്മ എപ്പിസ്ക്കോപ്പി പള്ളി ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം തുടങ്ങിയവർ മുഖ്യാതിഥിയായി. കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജാ അനിൽ, കൗൺസിലർമാരായ സിൻസി പാറയിൽ, ഡോ. സോന പി ആർ ,കോട്ടയം ജില്ലാ മുൻ പബ്ലിക് പ്രോസിക്യൂട്ടർ സജയൻ ജേക്കബ്, കോട്ടയം അച്ചായൻസ് ജൂവലേഴ്സ് ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായ ടോണി വല്ല്യേലിൽ തുടങ്ങിയവർ ആശംസകളും അർപ്പിച്ചു.

സ്നേഹക്കൂട് സെക്രട്ടറി ബി കെ അനുരാജ് സ്വാഗതവും, എക്സിക്യൂട്ടീവ് മെമ്പർ അന്ന മറിയം ജോർജ് നന്ദിയും അറിയിച്ചു.