ലോക്ക് ഡൗണിനിടയിൽ ബ്ലാക്ക്മാനെ പിടികൂടാൻ ഇറങ്ങി: ഗുരുവായൂരിൽ യുവാക്കൾ പിടിയിൽ

ലോക്ക് ഡൗണിനിടയിൽ ബ്ലാക്ക്മാനെ പിടികൂടാൻ ഇറങ്ങി: ഗുരുവായൂരിൽ യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ

തൃശൂർ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാത്രി ബ്ലാക്ക്മാനെ തേടിയിറങ്ങിയവർക്കെതിരേ കേസെടുത്തു ഗുരുവായൂർ പൊലീസ്.

 

ഇരിങ്ങപ്പുറം സ്വദേശികളായ ചട്ടിക്കൽ ശ്രീരാജ് (18), ചട്ടിക്കൽ അഭിഷേക് (18), കറുപ്പം വീട്ടിൽ മുഹമ്മദ് അസ്ലം (23) ആലിക്കൽ ശരത് രവീന്ദ്രൻ (21), മത്രംകോട്ട് സുനീഷ് (29) പേരകം മാളിയേക്കൽ രാഹുൽ രാജ് (20) എന്നിവരെയാണ് അറസ്റ്റ് ചെയതത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ഗുരുവായൂരും പരിസരപ്രദേശങ്ങളിലും വ്യാപകമായി അഭ്യൂഹങ്ങൾ പ്രചരിച്ചതിനെതുടർന്ന് ആളുകൾ റോഡിലിറങ്ങുകയും, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുകയും ചെയ്തിരുന്നു.

തൃശൂർ ജില്ലയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയതായും, ബ്ലാക്ക്മാൻ എന്ന പേരിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആദിത്യ പറഞ്ഞു.ഗുരുവായൂർ എസ്. ഐ. ഫക്രുദീന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.