എംപി ഫണ്ട് പിൻവലിക്കുവാനുള്ള തീരുമാനം പിൻവലിക്കണം തോമസ് ചാഴികാടൻ എം പി
സ്വന്തം ലേഖകൻ
കോട്ടയം : പ്രാദേശിക വികസന ഫണ്ടിൻ്റെ വിനിയോഗത്തിലൂടെ നാട്ടിൽ അടിയന്തിരമായി നടപ്പാക്കേണ്ട പദ്ധതികൾ നടപ്പാക്കുവാൻ സാധിക്കും . അടിയന്തിര ഘട്ടങ്ങളിൽ നടപടി ക്രമങ്ങളുടെ നൂലാമാലകളിൽ പെട്ട് പദ്ധതികൾ കാലതാമസം വരുന്നത് എം പി എം എൽ എ ഫണ്ട് വിനിയോഗത്തിലൂടെ നടപ്പാക്കാൻ കഴിയും .
ഇപ്പോഴത്തെ കൊറോണ വൈറസ് വ്യാപന നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എംപി മാർ നൽകിയ ഫണ്ട് ഉദാഹരണമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ എംപി ഫണ്ട് വർധിപ്പിച്ചു നൽകുകയാണ് വേണ്ടത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംപി മാരുടെ ശമ്പളം 30 ശതമാനം വെട്ടികുറക്കുവാനുള്ള തീരുമാനത്തെ പൂർണമായും സ്വാഗതം ചെയ്യുന്നു . ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ എല്ലാവരും സഹിക്കുന്ന ത്യാഗത്തിൽ പങ്കുചേരുക എന്നത് ജനപ്രതിനിധികളുടെ ചുമതലയാണ് .
എന്നാൽ എംപി ഫണ്ട് നാടിൻറെ അടിയന്തിര ആവശ്യങ്ങൾ ത്വരിതഗതിയിൽ പരിഹരിക്കാൻ ഉതകുന്നത് എന്ന നിലയിൽ തുടരുക തന്നെ വേണം . എല്ലാ മേഖലകളിലും ഉണ്ടായിട്ടുള്ള പ്രതിസന്ധതിയുടെ കൂടെ എംപി ഫണ്ടുകൂടി പിൻവലിച്ചാൽ രാജ്യം നിശ്ചലാവസ്ഥയിലാവും. കേന്ദ്ര സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്നും ചാഴികാടൻ ആവശ്യപ്പെട്ടു.