ലൈംഗിക  പീഡനത്തിനിടെ  യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി യുവാവിന്റെ ഭീഷണി

ലൈംഗിക പീഡനത്തിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി യുവാവിന്റെ ഭീഷണി

 

 

അടിമാലി: യുവതിയെ പീഡനത്തിന് ഇരയാ ക്കി നഗ്നദ്യശ്യങ്ങൾ പകർത്തി  ബന്ധുക്കൾക്ക് അയച്ചു കൊടുത്താണ് യുവാവ് ഭീഷണിപ്പെടുത്തിയത്.

കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ ഭീഷണിയെ തുടർന്നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്.

ബന്ധു വിവാഹത്തിന് എത്തിയ ബിബിൻ യുവതിയുമായി സൗഹ്യദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഫോൺ വഴി ചാറ്റിംഗ് ആയി, ഇതിന് പിന്നാലെ ബിബിൻ യുവതിയേ നഗരത്തിലെ ലോഡ്ജിൽ വിളിച്ച് വരുത്തുകയും പീഡിപ്പിക്കകയും ചെയ്തു. പിന്നീടും യുവതിയെ പീഡിപ്പിക്കാൻ നിരവധി തവണ ബിബിൻ ശ്രമിച്ചിരിരുന്നു. എന്നാൽ ഇതിലൊന്നും വഴങ്ങാതിരുന്ന യുവതിയെ പീഡിപ്പിച്ചപ്പോഴുള്ള ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ച്   ഭീഷണിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നായിരുന്നു യുവതി ബന്ധുക്കൾ വഴി പോലീസിൽ പരാതിപ്പെട്ടത്. നിലവിൽ പോലീസ് യുവാവിനെ ചോദ്യം ചെയ്യലിന് വിധേയമാക്കി.