play-sharp-fill
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ വീണുമരിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ വീണുമരിച്ചു

സ്വന്തം ലേഖകൻ

പെരിങ്ങോട്ടുകര: താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടികെട്ടുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ കോണിയില്‍നിന്ന് വീണുമരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന്‍ ശ്രീരംഗന്‍ (57) ആണ് മരിച്ചത്.

അഴിമാവില്‍ ഞാറ്റുവെട്ടി ഉണ്ണിക്കുട്ടന്റെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച നാട്ടിക മണ്ഡലത്തില്‍നിന്ന് സുരേഷ്‌ഗോപിയുടെ പര്യടനം ആരംഭിക്കുന്നത്. ഇതിന്റെ അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഭാര്യ: ജ്യോത്സന. മകള്‍: രാഖി.