play-sharp-fill
കമ്പിപ്പാരകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവിന്  ദാരുണാന്ത്യo

കമ്പിപ്പാരകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യo

 

പള്ളിക്കര: കമ്പിപ്പാര കൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരണപ്പെട്ടു. പള്ളിക്കര സെന്റ്. മേരീസ് സ്കൂളിനടുത്തുള്ള കൊട്ടയത്ത് വീട്ടിൽ പി.അപ്പക്കുഞ്ഞി (65) ആണു മരിച്ചത്.

വീട്ടിൽ സ്ഥിരമായി പിതാവും മകനും  തമ്മിൽ വഴക്ക് ഉണ്ടാവാറുണ്ട്  അതേതുടർന്ന് ഇന്നലെ വൈകീട്ടും ഇരുവരും തമ്മിൽ വാക്ക് തർക്കo  ഉണ്ടായി.    തർക്കം. മൂർച്ചിച്ചപ്പോൾ യുവാവ് പിതാവിനെ കന്നിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.  അടിയിൽ മാരകമായ പരുക്കേറ്റ അപ്പക്കുഞ്ഞിയെ ഉടൻ തന്നെ നാട്ടുക്കാർ ആശുപത്രിയെത്തിച്ചെങ്കിലും അപ്പുകുഞ്ഞി മരണപ്പെട്ടിരുന്നു. സംഭവംനടക്കുമ്പോൾ അപ്പുകഞ്ഞിയുടെ ഭാര്യമാത്രമാണ് ഉണ്ടായിരുന്നു. തുടർന്ന് പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തുട്ടുമുണ്ട്.

ഞായാറാഴ്ചയും ഇത്തരത്തിൽ സമാനമായ രീതിയിൽ പ്രമോദ് പിതാവിനെ മർദിച്ചിരുന്നു. അടുക്കളയിൽ വച്ചു പിടിച്ചു തള്ളിയതിനെ തുടർന്ന് അപ്പക്കുഞ്ഞി തലയടിച്ചു നിലത്തു വീണിരുന്നു. തുടർന്നു മുകളിൽ കയറിയിരുന്നു ഹാമർ കൊണ്ട് അടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. തുടർന്നു കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ സംഭവത്തിൽ പ്രമോദിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തിരുന്നു. ഇതിനു ശേഷം പ്രമോദ് വീട്ടിൽ നിന്നു മുങ്ങുകയായിരുന്നു.  ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസിന്റെ നിഗമനം.  മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറയിലേക്കു മാറ്റിട്ടുണ്ട്, തുടർന്ന് ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിനുശേഷം പോസ്റ്റുമോർട്ടം നാളെ നടക്കും. മറ്റുമക്കൾ: പി.ടി.അജിത്ത് (ദുബായ്), റീത്ത, റീന. മരുമക്കൾ: പ്രവീത, മധു, ജിതിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group