play-sharp-fill
ബസില്‍ തൂങ്ങി നിന്ന് യാത്ര, വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കി മര്‍ദ്ദിച്ചു; നടി രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍

ബസില്‍ തൂങ്ങി നിന്ന് യാത്ര, വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കി മര്‍ദ്ദിച്ചു; നടി രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍

 

സ്വന്തം ലേഖിക

ചെന്നൈ : തമിഴ്നാട് സ്റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന് സാഹസികമായി യാത്ര ചെയ്ത സ്കൂള്‍ വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കി അടിച്ചതിന് നടിയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍.  ബസിന്‍റെ ഫുട്ബോര്‍ഡില്‍ നിന്ന കുട്ടികളെയാണ് അഭിഭാഷക കൂടിയായ നടി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ കെറുമ്ബാക്കത്താണ് സംഭവം നടന്നത്. രഞ്ജന നാച്ചിയാരുടെ അറസ്റ്റില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

കുണ്‍ട്രത്തൂര്‍ ഭാഗത്ത് നിന്നും പോരൂരിലേക്ക് പോകുകയായിരുന്ന സ്റ്റേറ്റ് ബസിലേക്ക് പോവുകയായിരുന്ന ബസിന്‍റെ ഫുട്ബോര്‍ഡില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബസില്‍ വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ യാത്രചെയ്യുന്നത് രഞ്ജന കണ്ടു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന നടി ബസ് തടഞ്ഞ് നിര്‍ത്തി. ബസിനടുത്ത് ചെന്ന നടി കുട്ടികളെ ബസില്‍ നിന്ന് വലിച്ചിറക്കി. ഒരു കുട്ടി ഫുട്ബോര്‍ഡില്‍ നിന്ന് ഇറങ്ങാൻ കൂട്ടാക്കാഞ്ഞതോടെ രഞ്ജന കുട്ടിയെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളെ മര്‍ദ്ദിച്ച നടി ബസിലെ ഡ്രൈവറേയും കണ്ടക്ടയെയും ശകാരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ജീവൻ അപകടത്തിലാക്കി യാത്ര ചെയ്യുന്നത് തടയാമായിരുന്നില്ലേ എന്ന് ബസ് ഡ്രൈവറോടും കണ്ടക്ടറോടും നടി ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസിന്‍റെ നടപടി. ചെന്നൈയിലെ വീട്ടിലെത്തിയാണ് രഞ്ജന നാച്ചിയാരെ മാങ്കാട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം രഞ്ജനയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ബിജെപി രംഗത്തെത്തി. അമ്മയും സഹോദരിയും എന്ന നിലയിലാണ് രഞ്ജന ഇടപെട്ടതെന്നും അറസ്റ്റ് ചെയേണ്ടത് ബസ് ഡ്രൈവറേയും കണ്ടക്ടറേയും ആണെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.